ഇന്ന് നമുക്ക് ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനുവേണ്ട ചേരുവകള്‍.
പോര്‍ക്ക്(പന്നിയിറച്ചി) – 200 ഗ്രാം
സവാള – 2 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
ഏലയ്ക്കാ , ഗ്രാമ്പൂ
ഇതുണ്ടാക്കേണ്ട വിധം പറയാം.
ചെറിയ കഷ്ണങ്ങളാക്കിയ പോര്‍ക്കില്‍ മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഉപ്പ് എന്നീ മസാലകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു കുക്കറില്‍ മസാല പുരട്ടി വെച്ചിരിക്കുന്ന ഈ പോര്‍ക്ക് കുറച്ച് വെള്ളം ചേര്‍ത്ത് വേവാനായി അടുപ്പില്‍ വെക്കുക. പോര്‍ക്കിന് വേവ് അധികമായതിനാല്‍ ഏകദേശം നാല് വിസില്‍ വരുന്നതു വരെ വേവിക്കണം.
ഇനി നമുക്ക് മസാല തയ്യാറാക്കാം . ആദ്യം തന്നെ രണ്ട് സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞു എടുക്കുക. , ചെറിയ കഷ്ണങ്ങളായി മുറിച്ച രണ്ട് പച്ചമുളക്, ഇഞ്ചി, കുറച്ചധികം വെളുത്തുള്ളി കറിവേപ്പില എന്നിവ
ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ക്കുക ഒരു നുള്ള് ഉപ്പു ചേര്‍ത്ത് സവാള വഴറ്റുക..അതിനുശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുള, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.. ഇനി ഇതിലേയ്ക്ക് നല്ലവണ്ണം വെന്ത പോര്‍ക്ക് വെള്ളത്തോടു കൂടി മസാലയില്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് ഏലയ്ക്കായും ഗ്രാമ്പുവും ചേര്‍ക്കുക. വലിയ കഷ്ണങ്ങളാക്കി മുറിച്ച രണ്ട് തക്കാളി കൂടി ചേര്‍ത്ത് കുറച്ചു നേരം മൂടി വച്ച് വേവിക്കുക ..നന്നായി വെള്ളം വറ്റി കഴിഞ്ഞു നമുക്കിത് ഇറക്കി വയ്ക്കാം
ജിഞ്ചര്‍ പോര്‍ക്ക് റെഡി !
പോര്‍ക്കിനു നല്ല വേവുണ്ട് നന്നായി വേവിച്ചു മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ ഇല്ലെങ്കില്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും..പന്നിയിറച്ചി വാങ്ങുമ്പോഴും ശ്രദ്ധിക്കണം പിങ്ക് നിറമുള്ള ഇറച്ചിയാണ് നല്ലത് ഇളം പച്ച കലര്‍ന്ന നിറമുള്ളതും വഴുവഴുപ്പുള്ളതും വാങ്ങരുത് ഇത് പഴകിയ ഇറച്ചി ആയിരിക്കും. പന്നിയിറച്ചിയില്‍ നമ്മുടെ ആരോഗ്യത്തിന് ഗുണമുള്ള ഒന്നും തന്നെ ഇല്ലാന്നാണ് പറയുന്നത്..പക്ഷെ ഇതിന്‍റെ സ്വാദും ഇതിന്റെ നെയ്യ് കട്ട പിടിക്കില്ല എന്നതുമാണ് ഇതിനെ നോണ്‍ വെജ് കഴിക്കുന്നവരുടെ ഇഷ്ട്ട വിഭവം ആക്കിയതും…എങ്കില്‍ തന്നെയും പോര്‍ക്ക് കഴിക്കുന്നവര്‍ നന്നേ കുറവാണ്.
ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.