പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം,,ആദ്യം നമുക്ക് പാലപ്പം ഉണ്ടാക്കാം,,ഇതിനുവേണ്ട ചേരുവകള്‍

അരി 2 കപ്പ്‌ ,
തേങ്ങാ തിരുമ്മിയത്‌ ഒന്നര കപ്പ്‌ ,
ചോറ് 3 ടേബിള്‍ സ്പൂണ്‍ ,
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ,
യീസ്റ്റ് ഒരു നുള്ള്

അരിയും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്‍ത്ത് അരച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടച്ചു വയ്ക്കുക.എട്ടു മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അപ്പം ചുട്ടു എടുക്കാം .
ശ്രദ്ധിക്കുക : അരി രണ്ടു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ടും അരയ്ക്കാം സമയം ഇല്ലെങ്കില്‍ ,പക്ഷെ
ആറു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ട് അരി അരച്ച് എടുത്താല്‍ അപ്പം നല്ല സോഫ്റ്റ്‌ ആയിരിക്കും
ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
എളുപ്പം പാലപ്പം ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല. ..തേങ്ങാ കൂടുകയും കുറയുകയും ചെയ്യരുത്.കൂടിയാല്‍ അപ്പം ഇളകി വരില്ല,മുറിഞ്ഞു പോകും. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്‍ക്കുന്നത് . അരയ്ക്കാന്‍ തേങ്ങാ ഇല്ലെങ്കില്‍ തേങ്ങാപ്പാല് മതി .

ഉരുളക്കിഴങ്ങ് സ്റ്റ്യൂ

ഉരുളക്കിഴങ്ങ് – 3 കഷണങ്ങളാക്കിയത്
സവാള – 1 ½
പച്ചമുളക് – 4
വെളുത്തുള്ളി – 6 അല്ലി
തേങ്ങാപ്പാല്‍ – ഒരു കപ്പ്
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
പെരുംജീരകം – ¾ ടേബിള്‍ സ്പൂണ്‍
മഞ്ഞള്പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്‍
ഇഞ്ചി ഒരു ചെറിയ കഷണം

ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില താളിയ്ക്കുക,ഇതിലേക്ക് വെളുത്തുള്ളി കീറിയതും,സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു നന്നായി വഴറ്റുക.ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക ,രണ്ടു മൂന്നു മിനിറ്റ് വഴറ്റിയതിനു ശേഷം മസാലകള്‍ ചേര്‍ത്ത് ചൂടാക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ അല്പം ചൂട് വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്‍ത്ത് ചെറുതീയില്‍ രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച് തീയ് അരയ്ക്കുക.ഉരുളക്കിഴങ്ങ് സ്റ്റ്യൂ തയ്യാര്‍.

നിങ്ങളും ഈ റെസിപ്പി ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം