ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഈസിയായി ഫിഷ്‌ മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ്‌ മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും എന്ന് എനിക്കറിയാം..ഇനി അറിയാത്തവര്‍ ഉണ്ടാകുമല്ലോ അല്ലെ..പ്രത്യേകിച്ച് കല്യാണമൊക്കെ കഴിഞ്ഞും , ജോലിയ്ക്ക് വേണ്ടിയുമൊക്കെ വിദേശതൊക്കെ താമസിക്കേണ്ടി വന്നവര്‍ ഒക്കെ മിക്കപ്പോഴും റെസിപ്പികള്‍ നോക്കിയാണ് പാചകം ചെയ്യുക.അപ്പൊ നമുക്ക് നോക്കാം ഫിഷ്‌ മോളി ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്

മീന്‍-അരക്കിലോ
സവാള- ഒരെണ്ണം
പച്ചമുളക്-രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍-1 കപ്പ്
കടുക്-1 ടീസ്പൂണ്‍
മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ

ആദ്യം തന്നെ
മീന്‍ കഷ്ണങ്ങളില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.അതിനുശേഷം ഒരു
മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഈ മീന്‍ കഷണങ്ങള്‍ ഇട്ടു ചെറുതായി ഒന്ന് ഫ്രൈ ചെയ്തു കോരിവയ്ക്കുക ശേഷം ഈ ചട്ടിയില്‍ തന്നെ കടുകു പൊട്ടിയ്ക്കണം. ( മീന്‍ വറുത്ത വെളിച്ചെണ്ണയില്‍ തന്നെ ചെയ്യാം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ഒഴിക്കാം ഇനി വറുത്ത വെളിച്ചെണ്ണ വേണ്ട എങ്കില്‍ പുതിയ വെളിച്ചെണ്ണ ഒഴിക്കുക ) ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം ഇത് നല്ലപോലെ പച്ചമണം മാറും വരെ വഴറ്റണം ..ശേഷം പച്ചമുളകും ചേര്‍ത്ത് ഇളക്കുക.നന്നായി മൂത്ത് കഴിയുമ്പോള്‍
ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക..ഒന്ന് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് മീന്‍ കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക ( പതിയെ ഇളക്കണം ഇല്ലെങ്കില്‍ മീന്‍ ഉടഞ്ഞു പോകാന്‍ സാധ്യതയുണ്ട്).ഇനി തേങ്ങാപ്പാല്‍ പാകത്തിനു കുറുകി മീന്‍ വെന്തു കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ..ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ഒഴിക്കാം കൂടെ കുറച്ചു കറിവേപ്പിലയും ..ഫിഷ്‌ മോളി റെഡി !

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം