കൊതിയൂറും മാമ്പഴം വിഭവങ്ങള്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് മാമ്പഴം കൊണ്ട് രണ്ടു വെറൈറ്റി വിഭവം ഉണ്ടാക്കാം , മാമ്പഴം സാമ്പാറും, മാമ്പഴം പ്രഥമനും..ആദ്യം മാമ്പഴം സാംബാര്‍ ഉണ്ടാക്കാം ..ആവശ്യമായ ചേരുവകള്‍

മാമ്പഴം – 6-8.
പരിപ്പ് – അരക്കപ്പ്
പച്ചമുളക് – നാലെണ്ണം.
മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍.
മുളക്പൊടി – ഒരു ടീസ്പൂണ്‍.
സാമ്പാര്‍ പൊടി – നാല് ടീസ്പൂണ്‍.
കായം
കറിവേപ്പില
കടുക്
ഉലുവ
വറ്റല്‍മുളക്
ഉപ്പ്

തയ്യാറാക്കുന്ന വിധം

അരക്കപ്പ് പരിപ്പ് നാല് പച്ചമുളക് ചേര്‍ത്ത് നേരത്തെ വെള്ളം ചേര്‍ത്ത് വേവിച്ച് വെക്കണം. സാമ്പാര്‍ തയ്യാറാക്കുന്നതിന് വേണ്ട പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. പരിപ്പ് തിളക്കുമ്പോള്‍ ചെറിയ നാടന്‍ മാമ്പഴങ്ങളും (തൊലി കളഞ്ഞത്) ഒരു ടീസ്പൂണ്‍ ഉപ്പ്, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ മുളക്പൊടി എന്നിവയും ചേര്‍ക്കുക. കൂട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 5 മിനിറ്റ് ചൂടാക്കുക. മാമ്പഴം അധികം വേവുന്നത് കറുത്തു പോകുന്നതിനും രുചി കുറയുന്നതിനും കാരണമാകും. മാമ്പഴമായതിനാല്‍ പുളി പ്രത്യേകം ചേര്‍ക്കേണ്ടതില്ല. മധുരം കൂടിയ മാമ്പഴം ആണെങ്കില്‍ പുളി ചേര്‍ക്കേണ്ടതായി വരും അപ്പോള്‍ ആവശ്യത്തിന് പച്ചമാങ്ങ ചേര്‍ത്ത് പുളി പാകപ്പെടുത്തിയെടുക്കാം. സാമ്പാറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കാം. പച്ചവെള്ളം അങ്ങനെ തന്നെ കറിയില്‍ ചേര്‍ത്ത് കട്ടി കുറയ്ക്കരുത്. വെള്ളം തിളപ്പിച്ച് തണുപ്പിച്ച് അതില്‍ കുറച്ച് കറി ചേര്‍ത്ത് യോജിപ്പിച്ച് കറിയില്‍ ചേര്‍ക്കുക. ശേഷം നാല് ടീസ്പൂണ്‍ സാമ്പാര്‍ പൊടി ചേര്‍ക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
കടുക് താളിക്കുക എന്നതാണ് അവസാനഘട്ടം. വെളിച്ചെണ്ണ, കടുക്, ഉലുവ , വറ്റല്‍മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് കടുക് താളിക്കുക.

മാമ്പഴം പ്രഥമന്‍
================

ചേരുവകള്‍
മാമ്പഴം – ഒരു കിലോ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് .
തേങ്ങാപ്പാല്‍ – രണ്ട് തേങ്ങയുടെ.
ഒന്നാംപാല്‍
രണ്ടാംപാല്‍
ശര്‍ക്കരപ്പാനി – അരക്കിലോ ശര്‍ക്കര കട്ടിയായി ഉരുക്കിയത്.
നെയ്യ് ആവശ്യത്തിന്.
അണ്ടിപ്പരിപ്പ്,മുന്തിരി ആവശ്യത്തിന്.
ഏലപ്പൊടി ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം
കുറച്ച് നെയ്യില്‍ മാമ്പഴക്കഷ്ണങ്ങള്‍ ചെറിയ തീയില്‍ വരട്ടിയെടുക്കുക. കഷ്ണങ്ങള്‍ മുഴുവന്‍ ഉടഞ്ഞുപോകേണ്ടതില്ല. കുറച്ചു കഷ്ണങ്ങളും മാമ്പഴച്ചാറുമായി വറ്റുമ്പോള്‍ അതിലേയ്ക്ക് ശര്‍ക്കരപ്പാവ് ഒഴിച്ച് ചെറിയ തീയില്‍ വരട്ടുക. അതിലേയ്ക്ക് രണ്ടാംപാല്‍ ഒഴിച്ച് കുറുക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. തോലോട് കൂടി പൊടിച്ച ഏലം, നെയ്യില്‍ വറത്ത അണ്ടിപ്പരിപ്പ് , മുന്തിരി എന്നിവ കൂടി ചേര്‍ത്ത് പ്രഥമന്‍ അടുപ്പില്‍ നിന്നും മാറ്റിവയ്ക്കുക.

ഈ വെറൈറ്റി റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക..യിസ്ഹാട്ടമായാല്‍ ഷെയര്‍ ചയൂഉക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം