ഇന്ന് നമുക്ക് രണ്ടു തരാം സാന്‍വിച്ച് ഉണ്ടാക്കാം ..നമുക്ക് നോക്കാം ഇതെങ്ങനെ ഉണ്ടാക്കാമെന്നു ..ആദ്യം ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം..ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ സലാമി-4-6 കഷ്ണങ്ങള്‍ (കീമ പോലെയുള്ള ഒരിനം ഇറച്ചി. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്)
സവോള- 3 (അരിഞ്ഞത്)
തക്കാളി- 3 (അരിഞ്ഞത്)
കുക്കുംബര്‍- 2 (അരിഞ്ഞത്)
ബ്രെഡ്- 4-6 കഷ്ണങ്ങള്‍
ക്യാബേജ്- 4-6 ചെറുകഷ്ണങ്ങള്‍
ചീസ്- 4-6 ചെറുകഷ്ണങ്ങള്‍
ഉപ്പ്- പാകത്തിന്
കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
വെണ്ണ- ½ കപ്പ്
തയ്യാറാക്കേണ്ട വിധം:
1 ടീസ്പൂണ്‍ വെണ്ണ പാനില്‍ ചൂടാക്കുക.
ചെറുതീയില്‍ 3-4 സലാമി കഷ്ണങ്ങള്‍ ഉരുകിയ വെണ്ണയില്‍ ഇടുക. നേരിയതായി ഫ്രൈ ചെയ്യുക.
ഇത് വെണ്ണയില്‍ നിന്ന് എടുത്ത് പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് അതില്‍ നിന്നും എണ്ണ ഒപ്പിക്കളയുക.
രണ്ട് ബ്രെഡ് കഷ്ണങ്ങള്‍ എടുത്ത് അതില്‍ ഒന്നില്‍ വെണ്ണ തേയ്ക്കുക. മറ്റേതില്‍ ചീസ് വെയ്ക്കുക.
ഇനി വെണ്ണ തേച്ച ബ്രെഡിനു മുകളില്‍ ഒരു ക്യാബേജ് കഷ്ണം വയ്ക്കുക.
ക്യാബേജിനു മുകളിലായി സലാമി കഷ്ണങ്ങള്‍ വയ്ക്കുക.
ഇതിന് മുകളില്‍ സവോള, കുക്കുംബര്‍, തക്കാളി എന്നിവ അരിഞ്ഞത് വയ്ക്കുക.
ഇതിനുമുകളിലേയ്ക്ക് ഉപ്പും കുരുമുളകുപൊടിയും തൂവുക.
ചീസ് വച്ചിരിക്കുന്ന ബ്രെഡ് കഷ്ണം ഇതിന് മുകളിലായി വച്ച് 2 മിനിറ്റ് നേരം പാനിലിട്ട് ചെറുതായി ഫ്രൈ ചെയ്യുക. ഉള്ളില്‍ വച്ചിരിക്കുന്ന സ്റ്റഫിംഗ് പുറത്തുവരാതെ പ്രത്യേകം ശ്രദ്ധിക്കുക. ചിക്കന്‍ സാന്‍വിച്ച് റെഡി!
വെജിറ്റബിള്‍ സാന്‍വിച്ച്
ബ്രെഡ്- 4 കഷ്ണം.
സവോള- 2 (വട്ടത്തില്‍ അരിഞ്ഞത്)
തക്കാളി- 2 (വട്ടത്തില്‍ അരിഞ്ഞത്)
കുക്കുംബര്‍- 1 (വട്ടത്തില്‍ അരിഞ്ഞത്)
ഉരുളന്‍കിഴങ്ങ്- 1 (വേവിച്ച് വട്ടത്തില്‍ അരിഞ്ഞത്)
ചീസ്- ¾ കപ്പ് (ചുരണ്ടിയത്)
വെണ്ണ- 3 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി- ½ ടേബിള്‍സ്പൂണ്‍
ചട്ണിയ്ക്കായി:
ചമ്മന്തിക്കായി
മല്ലിയില- 3 തണ്ട് (അരിഞ്ഞത്)
പച്ചമുളക്- 2-3 എണ്ണം
ഇഞ്ചി- ½ (അരിഞ്ഞത്)
മസാല- ½ ടേബിള്‍സ്പൂണ്‍
ഉപ്പ്- പാകത്തിന്
നാരങ്ങാ നീര്- 3-4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കേണ്ട വിധം:
ചട്ണി തയ്യാറാക്കുവാന്‍- ഇതിനായുള്ള ചേരുവകള്‍ എടുത്ത് മിക്സിയില്‍ അല്‍പ്പം വെള്ളം ഒഴിച്ച് അരയ്ക്കുക. വെള്ളം കൂടിപോകാതെ ശ്രദ്ധിക്കുക.
സാന്‍വിച്ച് തയ്യാറാക്കുവാന്‍- ബ്രെഡ് കഷ്ണങ്ങളില്‍ വെണ്ണ പുരട്ടുക.
ഇതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ചട്ണി പുരട്ടുക.
സവോള, തക്കാളി, കുക്കുംബര്‍, വേവിച്ചു വച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങ് എന്നിവ ഒരു കഷ്ണം വീതം ഇതിനു മുകളില്‍ വയ്ക്കുക.
ഉപ്പ്, കുരുമുളക്പൊടി എന്നിവ പച്ചകറികളുടെ മുകളില്‍ തൂവുക.
ഇതിനു മുകളിലായി ചീസ് തൂകി വെണ്ണ തേച്ച് വച്ച ഒരു ബ്രെഡ് വയ്ക്കുക.
ഇനി പാനില്‍ സാന്‍വിച്ച് ചെറുതായി മൊരിയിച്ചെടുക്കുക. ശേഷം ഇതിനു മുകളില്‍ വെണ്ണ തൂകുക
ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.