Blog

  • അവലോസ് പൊടി ഉണ്ടാക്കാം

    അവലോസ് പൊടി ഉണ്ടാക്കാം

    ഇന്ന് നമുക്ക് അവുലോസ് പൊടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം …വറക്കാത്ത ഫ്രഷ്‌ ആയിട്ടുള്ള അരിപൊടി ആണ് ഇത് ഉപയോഗിക്കുന്നത് …ഒരു മണിക്കൂറോളം തേങ്ങ കൂട്ടി തോരുംമി വച്ചതിനു ശേഷമാണ് ഇത് ഉണ്ടാക്കുന്നത്…കുറച്ചു ടൈം വേണ്ട പണിയാണ് ഇത്…അല്പം ക്ഷമയും വേണം …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന്. ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    അരിപൊടി – 500 ഗ്രാം പച്ചരി വെള്ളത്തിൽ ഇട്ട് കുതിർത്ത് ചെറിയ തരിയോടു കൂടി പൊടിച്ച് എടുക്കുക,ഒരുപാട് തരി ആവരുത്,ഏകദേശം പൊട്ടു പൊടിയുടെ തരി വേണം.
    തേങ്ങ ചിരകിയത്- ഒരണ്ണം
    എള്ള് -രണ്ടു ടിസ്പൂണ്‍
    ജീരകം – ഒരു ടിസ്പൂണ്‍
    ഉപ്പ് -അല്പം

    എല്ലാ ചേരുവകളും കൂടി നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക.വളരെ കുറച്ച് വെള്ളം തളിച്ച് കൊടുക്കാം.മിക്സ് ആകാൻ വേണ്ടിയാണു ഇത്.തേങ്ങ കുറച്ച് വെള്ളം ഉള്ളത് ആണെങ്കിൽ വെള്ളം തളിക്കണ്ട . ഇനി വെള്ളം തളിക്കാതെ ശരിക്ക് മിക്സ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതു മതി.
    ഇത് ഒരു മണിക്കൂറോളം വയ്ക്കണം .അതിനുശേഷം ചുവടു കട്ടിയുള്ള പാത്രം ( ഉരുലുയാണ് നല്ലത് ) അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ഈ മിക്സ് ചെയ്തു വച്ച പൊടി ഉരുളിയില്‍ ഇട്ടു ഇളക്കിക്കൊണ്ടിരിക്കണം …പൊടി ഒരുവിധം ചൂടായാല്‍ തീ കുറച്ചു വയ്ക്കുക..അല്ലെങ്കില്‍ പെട്ടന്ന് പൊടി കരിഞ്ഞു പോകും..നല്ലപോലെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ..(അലുവ ഉണ്ടാക്കുമ്പോള്‍ ഇളക്കുന്ന പോലെ ) വാങ്ങുന്ന സമയം വരെ ഇത് ഇളക്കേണ്ടത് വളരെ അത്യാവശ്യമാണ്..ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കും പൊടി വേവാന്‍…പൊടി നന്നായി വെന്തു ഇളം ബ്രൌണ്‍ നിറം ആകണം അതാണ്‌ കണക്ക്…അതിനുശേഷം വാങ്ങി ഉരുളിയില്‍ നിന്നും മാറ്റി മുറത്തില്‍ കടലാസ് വിരിച്ചിട്ടു അതില്‍ പകര്‍ത്തി നിരത്തി വയ്ക്കണം ..ചൂടാറുമ്പോള്‍ ഭരണിയില്‍ ആക്കി സൂക്ഷിക്കാം. ആവശ്യത്തിനു എടുത്തു ഉപയോഗിക്കാം
    ഇങ്ങിനെ ഉണ്ടാക്കിയ അവലോസ് പോടിടില്‍ ചെറുപഴം കുഴച്ചു കഴിക്കാന്‍ നല്ല രുചിയാണ് ..ചില പള്ളികളില്‍ ഒക്കെ ഇത് നേര്‍ച്ചയായി കിട്ടും തമുക്ക് എന്നാണു ഞങ്ങള്‍ ഇതിനു പറയുക.
    കൂടാതെ ശര്‍ക്കര പാനിയാക്കി അല്പം ഏലക്കായ പൊടിച്ചതും ചേര്‍ത്ത് അവലോസ്സു പൊടി ഇട്ടു കുഴച്ചു ഉണ്ട പിടിക്കുകയും ചെയ്യാം ഇതിനെ അവലോസുണ്ട എന്ന് പറയും.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സാമ്പാര്‍ വട ഉണ്ടാക്കാം

  • പിടിയും കോഴിക്കറിയും എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    പിടിയും കോഴിക്കറിയും എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    പിടിയും കോഴിക്കറിയും ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപൊടി , തേങ്ങാപ്പാല്‍ ,
    ചുവന്നുള്ളി , ചിക്കന്‍ – അരക്കിലോ , സവാള , കറിവേപ്പില, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി, മഞ്ഞപൊടി , മുളക് പൊടി , മല്ലിപൊടി , പെരും ജീരകം, കുരുമുളക്, കറുവാപട്ട , ഏലക്കായ , തക്കോലം , കരയാംബൂ, ..ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കാം ..പലരും ചോദിക്കാറുണ്ട് ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ എന്ന് … ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കപ്പ ബോണ്ട ഉണ്ടാക്കാം

    കപ്പ ബോണ്ട ഉണ്ടാക്കാം

    ഇപ്പോള്‍ കപ്പ ധാരാളം കിട്ടുന്ന സമയമല്ലേ ..നല്ല അടിപൊളി കപ്പ കിട്ടും ഇവിടെ ഒന്ന് ചൂട് കേറിയാല്‍ മതി നല്ല പുട്ടുപോലെ വേവുന്ന കപ്പ …നല്ല ടേസ്റ്റ് ആണ് ബീഫ് ഇട്ടു വയ്ക്കാനും കാന്താരി ചമ്മന്തി കൂട്ടി കഴിക്കാനും ഒക്കെ …ഇന്ന് നമുക്ക് കപ്പ കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ മൈദാ കൊണ്ട് ഒരു ബാറ്റര്‍ തയ്യാറാക്കി അതില്‍ മുക്കി പൊരിച്ചു എടുത്താണ് കപ്പ ബോണ്ട ഉണ്ടാക്കുന്നത് …കപ്പ വങ്ങുമ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കിക്കൊള്ളൂ…ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മൈദ- 500 ഗ്രാം
    കടലപ്പൊടി- 100 ഗ്രാം
    ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
    സവാള അരിഞ്ഞത്- ഒരു കപ്പ്
    വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
    കപ്പ – ഒന്നരക്കപ്പ്
    പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
    കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
    കടുക്- ഒരു നുള്ള്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
    മല്ലിയില, കറിവേപ്പില- ആവശ്യത്തിന്

    ഇതുണ്ടാക്കേണ്ട വിധം ആദ്യം തന്നെ കപ്പ തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കി പുഴുങ്ങി എടുക്കുക..നന്നായി വെന്തോട്ടെ …അതിനുശേഷം ഇത് തവികൊണ്ട് ഒന്ന് ഉടച്ചു എടുക്കണം …ഉരുള പിടിക്കാന്‍ പാകത്തിന് ഉടച്ചു എടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ശേഷം ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം കപ്പ വേവിച്ചുടച്ചതും ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം
    ഇത് ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി വെയ്ക്കാം. അതിനുശേഷം ശേഷം മൈദ, കടലപ്പൊടി എന്നിവ അല്‍പം വെളിച്ചെണ്ണയും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും അപ്പക്കാരവും ചേര്‍ത്ത് കലക്കാം. ഇതിലേക്ക് ഓരോ ഉരുളകള്‍ മുക്കി എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കാം. ബ്രൗണ്‍ നിറമാകുമ്പോള്‍ എടുത്ത് കോരി എടുക്കാം …കപ്പ ബോണ്ട തയ്യാര്‍ !

    ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കാം

  • തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി

    തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി

    തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചിക്കന്‍- അരക്കിലോ , സവാള – ഒരെണ്ണം , ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – എട്ടല്ലി, തക്കാളി – ഒരെണ്ണം , തേങ്ങാപ്പാല്‍ , മുളക് പൊടി – ആവശ്യത്തിനു , മല്ലിപൊടി – ഒരു ടിസ്പൂണ്‍ , മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍ , താക്കോല – മൂന്നെണ്ണം , കരയാംബൂ -എട്ടെണ്ണം ,കറുവാപട്ട – വലിയ കഷണം , ഏലക്കായ- പതിനാലെണ്ണം , കുരുമുളക് – ഒരു ടിസ്പൂണ്‍ ,..ഈ ചിക്കന്‍ കറി ഉണ്ടാക്കുന്നവിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • സാമ്പാര്‍ വട ഉണ്ടാക്കാം

    സാമ്പാര്‍ വട ഉണ്ടാക്കാം

    ഇന്ന് നമുക്ക് സാമ്പാര്‍ വട ഉണ്ടാക്കാം ..ഉഴുന്ന് വട ഉണ്ടാക്കി സാമ്പാറില്‍ ഇട്ടു എടുക്കുന്നതാണ് സാമ്പാര്‍ വട എന്ന് പറയുന്നത്…ഇങ്ങിനെ വട കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. ചില കൂട്ടുകാര്‍ ഈ റെസിപ്പി മെസേജില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇതൊന്നു ഉണ്ടാക്കി നോക്കി ഇതിന്‍റെ സ്വാദ് അറിഞ്ഞിരിക്കണം കേട്ടോ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തുവരപരിപ്പ്‌ -അര കപ്പ്
    മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
    … നല്ലെണ്ണ -ഒന്നര ടീസ്പൂണ്‍
    ഉണക്കമുളക് -5
    ഉണക്കമല്ലി -6 ടീസ്പൂണ്‍
    ഉലുവ -കാല്‍ ടീസ്പൂണ്‍
    പുളി(നെല്ലിക്കാവലിപ്പം) -ഒന്നര കപ്പ് വെള്ളത്തില്‍ കലക്കണം.
    സവാള ഒരുവിധം വലിയ
    കഷണം -അര കപ്പ്
    പച്ചമുളക് അറ്റം പിളര്‍ന്നത് -6
    നല്ലെണ്ണയില്‍ കായം മൂപ്പിച്ച് പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
    പാചക എണ്ണ -6 ടീസ്പൂണ്‍
    കടുക് -അര ടീസ്പൂണ്‍
    ഉണക്കമുളക് -2 (ഓരോന്നും മൂന്നാക്കണം)
    കറിവേപ്പില -കുറച്ച്

    പാചകം ചെയ്യുന്ന വിധം
    ആദ്യം തന്നെ
    പരിപ്പ് 2 കപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മയത്തില്‍ വേവിക്കുക.ഉണക്കമുളക്,ഉണക്കമല്ലി
    ഉലുവ എന്നിവ നല്ലപോലെ വറുക്കുക എണ്ണ ഒഴിക്കാതെ വേണം ഇത് വെറുത്തു എടുക്കാന്‍ എന്നിട്ട് ഇത് പൊടിക്കുക.ഒന്നര കപ്പ് പുളിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക ഇതിലേയ്ക്ക് സവാള ,
    പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി ഇതിലേയ്ക്ക് മുളക്, മല്ലി,ഉലുവ ഇവകൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക..തിളയ്ക്കുമ്പോള്‍ ,കായപ്പൊടി ചേര്‍ത്ത് ഇളക്കുക ഇതിലേയ്ക്ക് വെന്ത പരിപ്പ് ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചു ചാറു പാകത്തിന് ആകുമ്പോള്‍ വാങ്ങി വയ്ക്കാം …ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ കടുക്,ഉണക്കമുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചു സാമ്പാറില്‍ ഒഴിച്ച് മൂടി വയ്ക്കുക. സാമ്പാര്‍ റെഡി !

    വടയ്ക്കുള്ള ചേരുവകള്‍
    ഉഴുന്നുപരിപ്പ് -2 കപ്പ്
    പച്ചരി -2 ടീസ്പൂണ്‍
    കുരുമുളക് ഓരോന്നും രണ്ടാക്കിയത് -2 ടീസ്പൂണ്‍
    ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
    ജീരകം -അര ടീസ്പൂണ്‍
    ഉപ്പ് -പാകത്തിന്

    വട ഉണ്ടാക്കുന്ന വിധം
    ഉഴുന്നുപരിപ്പും അരിയും നന്നായി അരച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് ചൂടോടെ സാമ്പാറില്‍ ഇടുക.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചെമ്മീന്‍ മസാല ഉണ്ടാക്കാം

  • ഗോബി മഞ്ചൂരിയന്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഗോബി മഞ്ചൂരിയന്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… , കോളിഫ്ലവര്‍ , കോണ്‍ ഫ്ലവര്‍ ,കാശ്മീരി മുളക് പൊടി , ടൊമാറ്റോ സോസ് , സോയസോസ് ,ആവശ്യത്തിനു ഉപ്പു , വെള്ളം ..ഇത്രയും ചേര്‍ത്ത് മിക്സ് ആക്കി കോളിഫ്ലവര്‍ മുക്കി വയ്ക്കുക എണ്ണയില്‍ വറുത്തു എടുക്കുക. ക്യാപ്സിക്കം, സവാള , വെളുത്തുള്ളി , എന്നിവ വഴറ്റി ഇതിലേയ്ക്ക് മുളക് പൊടിയും അല്പം കൊണ്ഫ്ലാവര്‍ കലക്കി ഒഴിച്ച് വഴറ്റി വറുത്ത കോളി ഫ്ലവര്‍ ചേര്‍ത്ത് എടുക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കൊഞ്ച് റോസ്റ്റ്

    കൊഞ്ച് റോസ്റ്റ്

    ഇന്ന് നമുക്ക് വളരെ സ്വാദിഷ്ട്ടമായ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കാം …ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    കൊഞ്ച് -ഒരു കിലോ
    സവാള -രണ്ടെണ്ണം
    ചെറിയ ഉള്ളി -ആറു എണ്ണം
    തക്കാളി -രണ്ടെണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
    വെളുത്തുള്ളി-അഞ്ചല്ലി അല്ലി പൊടിയായി അരിഞ്ഞത്
    പച്ചമുളക്-എട്ടെണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം
    ജീരകം -ഒരു നുള്ള്
    മുളക് പൊടി -ഒന്നര ടേബിള്‍ സ്പൂണ്‍
    മല്ലിപ്പൊടി -ഒരു ടിസ്പൂണ്‍
    പെരുംജീരകം ചൂടാക്കി പൊടിച്ചത് -ഒരു ടിസ്പൂണ്‍
    കുരുമുളക് പൊടി -ഒരു ടിസ്പൂണ്‍
    മഞ്ഞൾപ്പൊടി -അര ടിസ്പൂണ്‍
    ഉപ്പ് ,കറിവേപ്പില,വെളിച്ചെണ്ണ ,മല്ലിയില – അവശ്യത്തിന്

    ആദ്യം തന്നെ കൊഞ്ച് നന്നായി വൃത്തിയാക്കി എടുത്തിട്ട് അല്പം മഞ്ഞപൊടിയും ആവശ്യത്തിനു ഉപ്പും അര ടിസ്പൂണ്‍ മുളക് പൊടിയും അല്പം വെള്ളവും ചേര്‍ത്ത് ഇരുപതു മിനിറ്റ് വേവിച്ചു എടുക്കുക.
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ഒരു നുള്ള് ജീരകം( നല്ല ജീരകം ആണ് ) ഇട്ടു പൊട്ടിക്കുക …കറിവേപ്പില ചേര്‍ക്കുക …ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു ഒന്ന് വഴറ്റുക ഇതിന്റെ പച്ചമണം പോയശേഷം ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴട്ടാം ശേഷം നീളത്തില്‍ കനം കുറച്ചു അരിഞ്ഞ സവാള ചേര്‍ക്കാം ഒരു അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേര്‍ത്ത് കൊടുത്തു ഇതൊന്നു ബ്രൌണ്‍ നിറം ആകും വരെ വഴറ്റുക..ഇനി ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വഴട്ടാം ..അതിനുശേഷം മുളക് പൊടിയും, മല്ലിപോടിയും , കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കാം ഒരു നുള്ള് വെള്ളം ഒഴിച്ച് ഒന്ന് മൂടിവച്ച് വേവിക്കാം തക്കാളി വെന്തു മസാല പരിവം ആകുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന കൊഞ്ച് ചേര്‍ത്ത് ഇളക്കാം ..ഇതൊന്നു നന്നായി ഇളക്കി വെള്ളം നന്നായി വലിഞ്ഞ ശേഷം ഇതിലേയ്ക്ക് പെരും ജീരകം പൊടിച്ചതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം ..കൊഞ്ച് റോസ്റ്റ് റെഡി !

    ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്..ചോറിന്റെ ഒപ്പവും ചപ്പാത്തിയ്ക്കു ഒപ്പം ഒക്കെ കഴിക്കാവുന്നതാണ്..എല്ലാവരും ഇതുണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ റെസിപ്പി ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മട്ടന്‍ ബിരിയാണി ഉണ്ടാക്കാം