കപ്പ ബോണ്ട ഉണ്ടാക്കാം

Advertisement

ഇപ്പോള്‍ കപ്പ ധാരാളം കിട്ടുന്ന സമയമല്ലേ ..നല്ല അടിപൊളി കപ്പ കിട്ടും ഇവിടെ ഒന്ന് ചൂട് കേറിയാല്‍ മതി നല്ല പുട്ടുപോലെ വേവുന്ന കപ്പ …നല്ല ടേസ്റ്റ് ആണ് ബീഫ് ഇട്ടു വയ്ക്കാനും കാന്താരി ചമ്മന്തി കൂട്ടി കഴിക്കാനും ഒക്കെ …ഇന്ന് നമുക്ക് കപ്പ കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ മൈദാ കൊണ്ട് ഒരു ബാറ്റര്‍ തയ്യാറാക്കി അതില്‍ മുക്കി പൊരിച്ചു എടുത്താണ് കപ്പ ബോണ്ട ഉണ്ടാക്കുന്നത് …കപ്പ വങ്ങുമ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കിക്കൊള്ളൂ…ഇതിനാവശ്യമുള്ള സാധനങ്ങള്‍

മൈദ- 500 ഗ്രാം
കടലപ്പൊടി- 100 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
കപ്പ – ഒന്നരക്കപ്പ്
പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കടുക്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
മല്ലിയില, കറിവേപ്പില- ആവശ്യത്തിന്

ഇതുണ്ടാക്കേണ്ട വിധം ആദ്യം തന്നെ കപ്പ തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കി പുഴുങ്ങി എടുക്കുക..നന്നായി വെന്തോട്ടെ …അതിനുശേഷം ഇത് തവികൊണ്ട് ഒന്ന് ഉടച്ചു എടുക്കണം …ഉരുള പിടിക്കാന്‍ പാകത്തിന് ഉടച്ചു എടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ശേഷം ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം കപ്പ വേവിച്ചുടച്ചതും ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം
ഇത് ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി വെയ്ക്കാം. അതിനുശേഷം ശേഷം മൈദ, കടലപ്പൊടി എന്നിവ അല്‍പം വെളിച്ചെണ്ണയും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും അപ്പക്കാരവും ചേര്‍ത്ത് കലക്കാം. ഇതിലേക്ക് ഓരോ ഉരുളകള്‍ മുക്കി എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കാം. ബ്രൗണ്‍ നിറമാകുമ്പോള്‍ എടുത്ത് കോരി എടുക്കാം …കപ്പ ബോണ്ട തയ്യാര്‍ !

ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കാം