സാമ്പാര്‍ വട ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് സാമ്പാര്‍ വട ഉണ്ടാക്കാം ..ഉഴുന്ന് വട ഉണ്ടാക്കി സാമ്പാറില്‍ ഇട്ടു എടുക്കുന്നതാണ് സാമ്പാര്‍ വട എന്ന് പറയുന്നത്…ഇങ്ങിനെ വട കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. ചില കൂട്ടുകാര്‍ ഈ റെസിപ്പി മെസേജില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇതൊന്നു ഉണ്ടാക്കി നോക്കി ഇതിന്‍റെ സ്വാദ് അറിഞ്ഞിരിക്കണം കേട്ടോ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

തുവരപരിപ്പ്‌ -അര കപ്പ്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
… നല്ലെണ്ണ -ഒന്നര ടീസ്പൂണ്‍
ഉണക്കമുളക് -5
ഉണക്കമല്ലി -6 ടീസ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
പുളി(നെല്ലിക്കാവലിപ്പം) -ഒന്നര കപ്പ് വെള്ളത്തില്‍ കലക്കണം.
സവാള ഒരുവിധം വലിയ
കഷണം -അര കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് -6
നല്ലെണ്ണയില്‍ കായം മൂപ്പിച്ച് പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
പാചക എണ്ണ -6 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉണക്കമുളക് -2 (ഓരോന്നും മൂന്നാക്കണം)
കറിവേപ്പില -കുറച്ച്

പാചകം ചെയ്യുന്ന വിധം
ആദ്യം തന്നെ
പരിപ്പ് 2 കപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മയത്തില്‍ വേവിക്കുക.ഉണക്കമുളക്,ഉണക്കമല്ലി
ഉലുവ എന്നിവ നല്ലപോലെ വറുക്കുക എണ്ണ ഒഴിക്കാതെ വേണം ഇത് വെറുത്തു എടുക്കാന്‍ എന്നിട്ട് ഇത് പൊടിക്കുക.ഒന്നര കപ്പ് പുളിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക ഇതിലേയ്ക്ക് സവാള ,
പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി ഇതിലേയ്ക്ക് മുളക്, മല്ലി,ഉലുവ ഇവകൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക..തിളയ്ക്കുമ്പോള്‍ ,കായപ്പൊടി ചേര്‍ത്ത് ഇളക്കുക ഇതിലേയ്ക്ക് വെന്ത പരിപ്പ് ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചു ചാറു പാകത്തിന് ആകുമ്പോള്‍ വാങ്ങി വയ്ക്കാം …ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ കടുക്,ഉണക്കമുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചു സാമ്പാറില്‍ ഒഴിച്ച് മൂടി വയ്ക്കുക. സാമ്പാര്‍ റെഡി !

വടയ്ക്കുള്ള ചേരുവകള്‍
ഉഴുന്നുപരിപ്പ് -2 കപ്പ്
പച്ചരി -2 ടീസ്പൂണ്‍
കുരുമുളക് ഓരോന്നും രണ്ടാക്കിയത് -2 ടീസ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

വട ഉണ്ടാക്കുന്ന വിധം
ഉഴുന്നുപരിപ്പും അരിയും നന്നായി അരച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് ചൂടോടെ സാമ്പാറില്‍ ഇടുക.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചെമ്മീന്‍ മസാല ഉണ്ടാക്കാം