അവലോസ് പൊടി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് അവുലോസ് പൊടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം …വറക്കാത്ത ഫ്രഷ്‌ ആയിട്ടുള്ള അരിപൊടി ആണ് ഇത് ഉപയോഗിക്കുന്നത് …ഒരു മണിക്കൂറോളം തേങ്ങ കൂട്ടി തോരുംമി വച്ചതിനു ശേഷമാണ് ഇത് ഉണ്ടാക്കുന്നത്…കുറച്ചു ടൈം വേണ്ട പണിയാണ് ഇത്…അല്പം ക്ഷമയും വേണം …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന്. ഇതിനാവശ്യമുള്ള സാധനങ്ങള്‍.

അരിപൊടി – 500 ഗ്രാം പച്ചരി വെള്ളത്തിൽ ഇട്ട് കുതിർത്ത് ചെറിയ തരിയോടു കൂടി പൊടിച്ച് എടുക്കുക,ഒരുപാട് തരി ആവരുത്,ഏകദേശം പൊട്ടു പൊടിയുടെ തരി വേണം.
തേങ്ങ ചിരകിയത്- ഒരണ്ണം
എള്ള് -രണ്ടു ടിസ്പൂണ്‍
ജീരകം – ഒരു ടിസ്പൂണ്‍
ഉപ്പ് -അല്പം

എല്ലാ ചേരുവകളും കൂടി നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക.വളരെ കുറച്ച് വെള്ളം തളിച്ച് കൊടുക്കാം.മിക്സ് ആകാൻ വേണ്ടിയാണു ഇത്.തേങ്ങ കുറച്ച് വെള്ളം ഉള്ളത് ആണെങ്കിൽ വെള്ളം തളിക്കണ്ട . ഇനി വെള്ളം തളിക്കാതെ ശരിക്ക് മിക്സ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതു മതി.
ഇത് ഒരു മണിക്കൂറോളം വയ്ക്കണം .അതിനുശേഷം ചുവടു കട്ടിയുള്ള പാത്രം ( ഉരുലുയാണ് നല്ലത് ) അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ഈ മിക്സ് ചെയ്തു വച്ച പൊടി ഉരുളിയില്‍ ഇട്ടു ഇളക്കിക്കൊണ്ടിരിക്കണം …പൊടി ഒരുവിധം ചൂടായാല്‍ തീ കുറച്ചു വയ്ക്കുക..അല്ലെങ്കില്‍ പെട്ടന്ന് പൊടി കരിഞ്ഞു പോകും..നല്ലപോലെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ..(അലുവ ഉണ്ടാക്കുമ്പോള്‍ ഇളക്കുന്ന പോലെ ) വാങ്ങുന്ന സമയം വരെ ഇത് ഇളക്കേണ്ടത് വളരെ അത്യാവശ്യമാണ്..ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കും പൊടി വേവാന്‍…പൊടി നന്നായി വെന്തു ഇളം ബ്രൌണ്‍ നിറം ആകണം അതാണ്‌ കണക്ക്…അതിനുശേഷം വാങ്ങി ഉരുളിയില്‍ നിന്നും മാറ്റി മുറത്തില്‍ കടലാസ് വിരിച്ചിട്ടു അതില്‍ പകര്‍ത്തി നിരത്തി വയ്ക്കണം ..ചൂടാറുമ്പോള്‍ ഭരണിയില്‍ ആക്കി സൂക്ഷിക്കാം. ആവശ്യത്തിനു എടുത്തു ഉപയോഗിക്കാം
ഇങ്ങിനെ ഉണ്ടാക്കിയ അവലോസ് പോടിടില്‍ ചെറുപഴം കുഴച്ചു കഴിക്കാന്‍ നല്ല രുചിയാണ് ..ചില പള്ളികളില്‍ ഒക്കെ ഇത് നേര്‍ച്ചയായി കിട്ടും തമുക്ക് എന്നാണു ഞങ്ങള്‍ ഇതിനു പറയുക.
കൂടാതെ ശര്‍ക്കര പാനിയാക്കി അല്പം ഏലക്കായ പൊടിച്ചതും ചേര്‍ത്ത് അവലോസ്സു പൊടി ഇട്ടു കുഴച്ചു ഉണ്ട പിടിക്കുകയും ചെയ്യാം ഇതിനെ അവലോസുണ്ട എന്ന് പറയും.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സാമ്പാര്‍ വട ഉണ്ടാക്കാം