Blog

  • ഏഴു തരം പാനീയങ്ങള്‍

    ഏഴു തരം പാനീയങ്ങള്‍

    ഇന്ന് നമുക്ക് ഏഴു തരം പാനീയങ്ങള്‍ ഉണ്ടാക്കാം..വളരെ ഈസിയാണ് തയ്യാറാക്കാന്‍

    കുലുക്കി സര്‍ബത്ത്

    കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍
    നാരങ്ങാനീര്: രണ്ട്ു ടേബിള്‍സ്പൂണ്‍
    പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്)
    ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്)
    നാരങ്ങ: ചെറിയ കഷ്ണം
    ഐസ് ക്യൂബ്: ആവശ്യത്തിന്
    തണുത്തവെള്ളം: ആവശ്യത്തിന്
    നന്നായി സര്‍ബത്ത്: അല്പം

    തയ്യാറാക്കുന്ന വിധം:
    എല്ലാ ചേരുവകളും ഒരു വലിയ ക്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക. ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം.

    കോള്‍ഡ് കോഫീ

    ചേരുവകള്‍
    പാല്‍- രണ്ടു കപ്പ്
    കോഫി- അര ടീസ്പൂണ്‍
    തേന്‍ – ഒരു ടീസ്പൂണ്‍
    വാനില ഐസ്‌ക്രീം- രണ്ടു ടേബിള്‍ സ്പൂണ്‍
    ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍
    ഐസ് ക്യൂബ്- അരക്കപ്പ്
    തയ്യാറാക്കുന്ന വിധം
    സ്റ്റെപ്പ് 1- ഒരു ജാറില്‍ ഐസ് ക്യൂബുകള്‍ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ്‌ക്രീമും ചേര്‍ക്കുക
    സ്റ്റെപ്പ് 2
    ഇവ നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

    തണ്ണിമത്തന്‍ സ്മൂത്തി

    ചേരുവകള്‍
    തണ്ണമത്തന്‍ 1
    പഴം1
    വാനില, തൈര്: അര കപ്പ്
    പഞ്ചസാര
    ഐസ്
    തയ്യാറാക്കുന്ന വിധം:
    പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തന്‍ കുരു കളയുക. ഇതും പഴവും വാനില യോഗര്‍ട്ടും ചേര്‍ത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേര്‍ത്തു കഴിയ്ക്കാം.

     

     

    ബീറ്റ് റൂട്ട് ജ്യൂസ്

    ആവശ്യമുള്ള സാധനങ്ങള്‍:
    ബീറ്റ് റൂട്ട് ഒരെണ്ണം ചെറുത്
    പഞ്ചസാര ഒരു ഗ്ലാസ്
    ഇഞ്ചി ഒരു കഷണം
    വെള്ളം രണ്ട് ഗ്ലാസ്
    ചെറുനാരങ്ങ രണ്ടെണ്ണം
    ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത് തിളപ്പിക്കുക.
    നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് ഇറക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ ആക്കിവെക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

    സ്വീറ്റ് ലസ്സി

    ചേരുവകള്‍
    തൈര്- നാല്കപ്പ്
    പഞ്ചസാര- അര കപ്പ്
    തണുത്തവെള്ളം- അര കപ്പ്
    ഐസ് ക്യൂബ്‌സ്
    ഉണ്ടാക്കുന്ന വിധം
    ഇവയെല്ലാം നന്നായി ഇളക്കി ചേര്‍ക്കുക

    ബനാന ലസ്സി

    ചേരുവകള്‍
    തൈര് – 1 കപ്പ്
    പഴം കഷ്ണങ്ങളാക്കിയത് – ഒരെണ്ണം
    പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
    ഐസ് ക്യൂബ്‌സ്
    ഉണ്ടാക്കുന്നവിധം
    ഈ ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക.
    തണുപ്പിച്ച് കഴിക്കാം…

    മാംഗോ ലസ്സി

    ചേരുവകള്‍
    തൈര് 1 കപ്പ്
    മധുരമുള്ള മാങ്ങ കഷ്ണങ്ങളാക്കിയത് – ഒരെണ്ണം
    പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
    എലയ്ക്കാപ്പൊടി
    ഐസ് ക്യൂബ്‌സ്
    ഉണ്ടാക്കുന്നവിധം
    ഈ ചേരുവകളെല്ലാം മിക്‌സിയില്‍ അടിക്കുക
    അരിച്ചതിന് ശേഷം കഴിക്കാം

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ എല്ലാവരും ഉണ്ടാക്കി നോക്കുക..കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അവല്‍ വിളയിച്ചത്

  • ബീഫ് പെപ്പര്‍ ഫ്രൈ

    ബീഫ് പെപ്പര്‍ ഫ്രൈ

    ഇന്ന് നമുക്ക് ബീഫ് പെപ്പര്‍ ഫ്രൈ ഉണ്ടാക്കാം..അതിനാവശ്യമുള്ള സാധനങ്ങള്‍ ..ബീഫ് – അരക്കിലോ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു, ഇഞ്ചി, വെളുത്തുള്ളി , കുരുമുളക് പൊടി , നാരങ്ങാ നീര്‍ , വെളിച്ചെണ്ണ , സവാള – ഒരെണ്ണം , പച്ചമുളക് , കറിവേപ്പില , ആദ്യം തന്നെ ബീഫ് മഞ്ഞപൊടിയും, ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കണം, അതിനുശേഷം ഇഞ്ചിയും ,കുരുമുളകും നാരങ്ങാ നീരും കൂടി പുരട്ടി വയ്ക്കണം ..അതിനുശേഷം ഇത് വെളിച്ചെണ്ണയില്‍ വറുത്തു എടുക്കണം ഇതിലേയ്ക്ക് സവാളയും പച്ചമുളകും , കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്തു എടുക്കണം..ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.

     

  • കട്‌ലറ്റ്‌ ഉണ്ടാക്കാം

    കട്‌ലറ്റ്‌ ഉണ്ടാക്കാം

    ഇന്ന് നമുക്ക് രണ്ടു തരാം കട്‌ലറ്റ്‌ ഉണ്ടാക്കാം ..ചിക്കന്‍ കട്‌ലറ്റ്‌ , ഏത്തപ്പഴം കട്‌ലറ്റ്‌…വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കി എടുക്കാന്‍ …ആദ്യം നമുല്‍ പഴം കട്‌ലറ്റ്‌ ഉണ്ടാക്കാന്‍ ഇതിനാവശ്യമായ സാധനങ്ങള്‍

    ഏത്തപ്പഴം-അരക്കിലോ
    മുട്ട-1
    വെളുത്ത കസ്‌കസ്-25 ഗ്രാം
    കശുവണ്ടിപ്പരിപ്പ്-15
    കിസ്മിസ്-25 ഗ്രാം
    ഏലയ്ക്ക-2
    നെയ്യ്-2 സ്പൂണ്‍
    പഞ്ചസാര-2 വലിയ സ്പൂണ്‍
    റൊട്ടി പൊടി

    ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. എന്നിട്ട് ഇത് ചൂടാറുമ്പോള്‍ ഇതിന്റെ ഉള്ളിലെ ഭാഗം കളഞ്ഞിട്ടു ഇത് കൈകൊണ്ടു നല്ലപോലെ ഉടച്ചു എടുക്കണം
    ഒരു പാന്‍ ചൂടാക്കി ഇതില്‍ കസ്‌കസ് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കി മാറ്റി വയ്ക്കുക
    അതിനു ശേഷം നെയ്യില്‍ കിസ്മിസ്, കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ചെടുക്കുക.
    ഏലയ്ക്ക പൊടിയ്ക്കുക.
    ഇതെല്ലാം കൂടി ഉടച്ച പഴത്തില്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കണം അതിനുശേഷം ചീനച്ചട്ടിയില്‍ നിറയെ എണ്ണ ഒഴിച്ച് തിളപ്പിച്ച് പഴക്കൂട്ട് വട്ടത്തില്‍ ആക്കി നല്ലപോലെ അടിച്ചു എടുത്ത മുട്ടയില്‍ മുക്കി അതിനുശേഷം റൊട്ടി പൊടിയില്‍ മുക്കി വറുത്തെടുക്കുക

    ഇനി നമുക്ക് ചിക്കന്‍ കട്‌ലറ്റ്‌ ഉണ്ടാക്കാം അതിനാവശ്യമായ സാധനങ്ങള്‍

    ചിക്കന്‍ -അരക്കിലോ
    ഉരുളക്കിഴങ്ങ്‌-2
    കുരുമുളകുപൊടി-1 ടീസ്‌പൂണ്‍
    ഗരം മസാല-1 ടീസ്‌പുണ്‍
    പച്ചമുളക്‌-2
    ഇഞ്ചി-ചെറിയ കഷ്‌ണം
    മുട്ട-1
    റൊട്ടി പൊടി -1 കപ്പ്‌
    കറിവേപ്പില-5
    ഉപ്പ്‌
    എണ്ണ

    ഇഞ്ചി ചെറുതായി അരിഞ്ഞു വയ്‌ക്കുക.
    എല്ലില്ലാത്ത ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ ശേഷം ഉപ്പും മഞ്ഞപൊടിയും ഇട്ടു നന്നായി വേവിച്ചു എടുക്കുക ചൂടാറിയ ശേഷം ഇത് മിക്സിയില്‍ ഒന്ന് അരച്ച് എടുക്കണം .. ഉരുളക്കിഴങ്ങ്‌ പുഴുങ്ങി എടുക്കുക ഇത് നല്ലപോലെ ഉടച്ചശേഷം അരച്ച് വച്ച ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ കുഴയ്‌ക്കുക.
    ഇതിലേയ്‌ക്ക്‌ പച്ചമുളക്‌, മസാലപ്പൊടികള്‍, ഇഞ്ചി കറിവേപ്പില, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.
    ഇവ കട്‌ലറ്റ്‌ രൂപത്തില്‍ പരത്തിയെടുക്കുക.
    മുട്ട ഉടച്ച്‌ നല്ലപോലെ അടിച്ചു എടുക്കുക .
    എണ്ണ തിളപ്പിച്ച്‌ കട്‌ലറ്റ്‌ മുട്ടയിലും പിന്നീട്‌ റൊട്ടി പൊടിയിലും മുക്കി ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക.
    ചിക്കന്‍ കട്‌ലറ്റ്‌ തയ്യാര്‍. സോസ്‌ ചേര്‍ത്ത്‌ സ്വാദോടെ കഴിയ്‌ക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കണം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അവല്‍ വിളയിച്ചത്

  • പാവക്ക പാല്‍ക്കറി

    പാവക്ക പാല്‍ക്കറി

    ഇന്ന് നമുക്ക് പാവക്ക പാല്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. പാവക്ക -രണ്ടെണ്ണം, സവാള – ഒരെണ്ണം , ഇഞ്ചി ,പച്ചമുളക് , കറിവേപ്പില , തേങ്ങാപ്പാല്‍ , മുളക് പൊടി, മഞ്ഞപൊടി , മല്ലിപൊടി , വിനിഗര്‍ ,സവാള, കടുക് , ഉലുവ …ആദ്യം തന്നെ ഇഞ്ചി, പച്ചമുളക്,സവാള , വേപ്പില വഴറ്റി എടുക്കണം
    ..ഇതിലേയ്ക്ക് കറി പൊടികള്‍ ചേര്‍ക്കണം മൂപ്പിച്ചു രണ്ടാം പാല്‍ ഒഴിച്ച് പാവക്ക ഉപ്പു ഇട്ടു വേവിക്കണം,അതിനുശേഷം ഒന്നാംപാല്‍, വിനിഗര്‍ ചേര്‍ത്ത് തിളപ്പിച്ചു എടുക്കാം..ഇതുണ്ടാക്കുന്നവിഷദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ . കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ചുട്ട കോഴി ബിരിയാണി

    ചുട്ട കോഴി ബിരിയാണി

    ഇന്ന് നമുക്ക് കോഴി ചുട്ടെടുത്ത ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനുവേണ്ട ചേരുവകള്‍

    കോഴിയിറച്ചി – ഒരു കിലോ
    മല്ലിപ്പൊടി – നാല് ടിസ്പൂണ്‍
    വെളുത്തുള്ളി – അഞ്ചല്ലി
    ഇഞ്ചി – ഒരു വലിയ കഷണം
    മുളകുപൊടി – മൂന്നു ടിസ്പൂണ്‍
    കറിവേപ്പില – രണ്ടു തണ്ട്
    വറ്റല്‍ മുളക് ചതച്ചത് -എട്ടെണ്ണം
    ഉപ്പ് – ആവശ്യത്തിനു
    മഞ്ഞള്‍പൊടി – ഒരു ടിസ്പൂണ്‍
    തക്കാളി – രണ്ടെണ്ണം
    പച്ചമുളക് – ആറെണ്ണം
    ചുവന്നുള്ളി – എട്ടെണ്ണം
    കുരുമുളക് – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ബിരിയാണി അരി – രണ്ടു ഗ്ലാസ്
    രണ്ടു ടിസ്പൂണ്‍ നെയ്യ്
    കറുവാപട്ട
    ഏലക്കായ
    ഗ്രാമ്പൂ
    കുരുമുളക്
    വയണ ഇല

    ആദ്യം തന്നെ കോഴിയെ കഷണങ്ങള്‍ ആക്കാതെ നന്നായി വൃത്തിയാക്കി എടുക്കണം അതിനുശേഷം

    വെളുത്തുള്ളി, ഇഞ്ചി, പേസ്റ്റ് ആക്കി , രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി,അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മുളകുപൊടി, ഉപ്പ്, എന്നിവ ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക . ഇതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. അതിനുശേഷം ഈ പേസ്റ്റ് വൃത്തിയാക്കിയ കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കണം മസാല കോഴിയുടെ എല്ലാ ഭാഗത്തും എത്തണം ..അതിനുശേഷം അരമണിക്കൂര്‍ വയ്ക്കുക. എന്നിട്ട് ഇത് ഒരു കമ്പിയില്‍ കോര്‍ത്ത് നല്ല തീക്കനല്‍ കൂട്ടി ചുട്ടെടുക്കുക.

    ഇനി മസാലയാണ് ഉണ്ടാക്കേണ്ടത്. അതിനായിട്ട്‌ മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ച മുളക് , ചതച്ചെടുത്ത ചെറിയുള്ളി, പച്ചമുളക്, തക്കാളി, കറിവേപ്പില, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഒരു ടിസ്പൂണ്‍ മുളകുപൊടി, അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി ഒരല്പം വെള്ളം ഒഴിച്ച് മൂടിവച്ച് വേവിച്ചു എടുക്കുക തക്കാളി നന്നായി വെന്തു ഉടയണം. ഇനി ഈ മസാലയിലേയ്ക്ക് ചുട്ടെടുത്ത കോഴി അതേപടി വയ്ക്കുക.

    അതിനുശേഷം അരി സാധാരണ ബിരിയാണിക്കു വേണ്ടി വേവിക്കുന്ന പോലെ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് രണ്ടു കഷണം കറുവാപട്ടയും, നാലഞ്ച് ഏലക്കായും, അഞ്ചെട്ടു കരയാമ്പൂവും , അര ടിസ്പൂണ്‍ കുരുമുളകും , രണ്ടു വയണ ഇലയും കൂടി ഇട്ടു മൂപ്പിച്ചു രണ്ടു ഗ്ലാസ്
    കുതിര്‍ത്തിയ അരിക്ക് മൂന്നു ഗ്ലാസ് വെള്ളം എന്നാ അളവില്‍ ഒഴിച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ അരിയിട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കുക ഇതിന് പാതി വേവ് മതി. ഈ ചോറ് മസാലയ്ക്കും ഇറച്ചിക്കും മീതെ ഇട്ട് പാത്രം നന്നായി അടച്ച് അഞ്ചുമിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കുക.
    ചുട്ട കോഴി ബിരിയാണി റെഡി !

    ഇതെല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസി നാടന്‍ കോഴിക്കറി

  • കടച്ചക്ക മെഴുക്കുപുരട്ടി

    കടച്ചക്ക മെഴുക്കുപുരട്ടി

    ഇന്ന് നമുക്ക് കടച്ചക്ക മെഴുക്കുപെരട്ടി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..കടച്ചക്ക – ഒരെണ്ണം , ഉണക്കമുളക് – ആറെണ്ണം, മഞ്ഞപൊടി – രണ്ടു നുള്ള്, ചെറിയ ഉള്ളി – പന്ത്രണ്ടെണ്ണം, കറിവേപ്പില ,വെളിച്ചെണ്ണ.. ആദ്യം കടച്ചക്ക മഞ്ഞപൊടിയും , ഉപ്പും ചേര്‍ത്ത് വേവിക്കണം, മുളകും ഉള്ളിയും ചതച്ചു എടുക്കണം ..ചീനചെട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും ,മുളകും ഇട്ടു കറിവേപ്പില കൂടി ചേര്‍ത്ത് മൂപ്പിക്കണം എന്നിട്ട് കടച്ചക്ക ചേര്‍ത്ത് ഇളക്കി എടുക്കാം….ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക…ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • അവല്‍ വിളയിച്ചത്

    അവല്‍ വിളയിച്ചത്

    ഇന്ന് നമുക്ക് അവല്‍ വിളയിച്ചത് ഉണ്ടാക്കാം..അവല്‍ ശര്‍ക്കര ചേര്‍ത്ത് വിളയിക്കുന്ന രീതിയാണ് ചെയ്യുന്നത്..തേങ്ങാ കൊത്ത് കടല എള്ള് ഒക്കെ ചേര്‍ത്തിട്ടാണ് ഇത് വിളയിച്ചു എടുക്കുന്നത് ..അതുകൊണ്ട് തന്നെ ഇതൊരു ഹെല്‍ത്തി വിഭവം കൂടിയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇതൊരു സ്ഥിരം പലഹാരം ആയിരുന്നു..അന്നൊക്കെ എല്ലാ വീടുകളിലും തന്നെ നെല്‍ കൃഷി ഉണ്ടായിരുന്നു നല്ല ഫ്രഷ്‌ ആയിട്ട് നെല്ല് കുത്തിയ അവല്‍ കിട്ടുമായിരുന്നു…അന്നത്തെ ആ രുചിയൊന്നും തന്നെ ഇന്ന് കിട്ടാനില്ല..എങ്കിലും അവല്‍ കഴിച്ചിട്ടുള്ളവര്‍ക്ക് ഇത് ഇന്നും ഒരു പ്രിയപ്പെട്ട വിഭവം തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല.

    അവല്‍ – 250 ഗ്രാം
    ശര്‍ക്കര – 250 ഗ്രാം
    തേങ്ങ ചുരണ്ടിയത് – ഏകദേശം 2 കപ്പ്
    തേങ്ങക്കൊത്ത് – കാല്‍ കപ്പ്
    കറുത്ത എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
    ഏലക്ക പൊടി – 1 ടീസ്പൂണ്‍
    പൊട്ടു കടല – അര കപ്പ്‌
    വെള്ളം- ആവശ്യത്തിന്
    നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

    ഉണ്ടാക്കുന്ന വിധം :
    ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത്‌ ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
    ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി അരിച്ച് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .
    ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.
    വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.
    അവല്‍ വിളയിച്ചത് റെഡി
    ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്..എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും…അവള്‍ വെറുതെ പഞ്ചസാരയില്‍ തേങ്ങ ചേര്‍ത്ത് തിരുമ്മിയും കഴിക്കാം അതും വളരെ ടേസ്റ്റിയായിട്ടുള്ള ഒന്നാണ്..നിങ്ങളും ഇത് ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

    മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം