Blog

  • ഇടിയപ്പം മുട്ടക്കറി

    ഇടിയപ്പം മുട്ടക്കറി

    ഇന്ന് നമുക്ക് ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം …ആദ്യം ഇടിയപ്പം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    പച്ചരി – അരക്കിലോ
    തേങ്ങാ – ഒരെണ്ണം
    ഉപ്പ് – ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം:
    അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം . ഈ മാവ് ഉരുളിയിലിട്ട് ചുവക്കുന്നതുവരെ ചൂടാക്കി വറുത്തെടുക്കുക. ചൂടാറിയ ശേഷം രണ്ടു കപ്പ് തേങ്ങാപാലും തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരിമാവ് കുഴക്കുക. അപ്പച്ചെമ്പില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയില്‍ നിറച്ച് ഞെക്കി തട്ടില്‍ ഒഴിക്കുക. അത് അപ്പച്ചെമ്പില്‍ വച്ച് അടച്ച് ആവിയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ് ഇടിയപ്പം എടുത്ത് ഓരോ അപ്പത്തിന്റെ മുകളില്‍ സ്വല്പം തേങ്ങാ പീര വിതറി ഉപയോഗിക്കുക.

    മുട്ട കറി

    ചേരുവകള്‍:
    മുട്ട പുഴുങ്ങിയത്‌ – 2 എണ്ണം
    സവാള – 2 എണ്ണം
    ഉരുളകിഴങ്ങ് പുഴുങ്ങിയത്‌ – 2 എണ്ണം
    വെള്ളുള്ളി – 4 അല്ലി
    ഇഞ്ചി – ഒരു ചെറിയ കഷ്ണം
    പച്ചമുളക് – 2 എണ്ണം
    കറി വേപ്പില – 2 തണ്ട്
    മുളകുപൊടി – 1 ടീസ്പൂണ്‍
    മല്ലിപൊടി – 1 ടീസ്പൂണ്‍
    മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
    ഉപ്പു – പാകത്തിന്
    ചുവന്നുള്ളി – 6 എണ്ണം
    വെളിച്ചെണ്ണ – 4 സ്പൂണ്‍
    തേങ്ങപാല്‍ – ഒരു കപ്പ്‌ (ഒന്നാം പാല്‍ വേണം. )

    തയാറാക്കുന്ന വിധം:
    ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
    സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
    നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ഗരം മസാലപൊടി ഒരു ടിസ്പൂണ്‍ എന്നിവ ചേര്‍ക്കുക.
    പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒന്ന് ഉടച്ചു ചേര്‍ത്ത് നന്നായി ഇളക്കുക.
    ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
    വേറെ ഒരു ചെറിയ പാനില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. മുട്ട കറി റെഡി.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കണം ..നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

  • നെല്ലിക്ക & മുന്തിരി വൈന്‍ ഉണ്ടാക്കാം

    നെല്ലിക്ക & മുന്തിരി വൈന്‍ ഉണ്ടാക്കാം

    ഇന്ന് മനുക്ക് രണ്ടു തരം വൈന്‍ ഉണ്ടാക്കാം . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നെല്ലിക്ക – രണ്ടു കിലോഗ്രാം
    പഞ്ചസാര – ഒന്നര കിലോഗ്രാം
    വെള്ളം – 5 ലിറ്റര്‍
    യീസ്റ്റ് – ഒരു ടീസ്പൂണ്‍
    പഞ്ചസാര കരിക്കുവാന്‍ – അര കപ്പ് (ആവശ്യമെങ്കില്‍)

    പാകം ചെയ്യുന്ന വിധം

    നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.
    പഞ്ചസാര കരിച്ചെടുക്കുന്ന വിധം
    പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.

    ഇനി നമുക്ക് മുന്തിരി വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം,
    പഞ്ചസാര– 2 കിലോഗ്രാം,
    തിളപ്പിച്ചാറിയ വെള്ളം– മൂന്നു ലീറ്റർ,
    ഏലക്ക–12,
    കറുവാപ്പട്ട–5,
    ഗ്രാമ്പു–10,
    കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി,
    ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം,

    തയ്യാറാക്കുന്ന വിധം

    മുന്തിരി അരസ്പൂൺ മഞ്ഞൾപൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുത്തു കുട്ടയിൽ വാലാൻ വയ്ക്കുക. ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക. ഇതിൽ മൂന്നു ലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ തിളച്ചുതൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽത്തന്നെ സൂക്ഷിക്കാം. 35–40 ദിവസം കഴിഞ്ഞു പിഴിഞ്ഞെടുക്കുന്നതാണു കൂടുതൽ നന്ന്. ഈ വൈൻ നാലോ അഞ്ചോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം

    വൈന്‍ കെട്ടി വയ്ക്കുമ്പോള്‍ പ്രത്യേകം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
    വായു കടക്കാതവിധം നല്ല അടപ്പുള്ള ഭരണി വേണം എടുക്കാന്‍
    എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഇളക്കാന്‍ ശ്രദ്ധിക്കണം

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

  • ഗരം മസാല ഉണ്ടാക്കുന്ന വിധം

    ഗരം മസാല ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് ഗരം മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനുവേണ്ട ചേരുവകള്‍ , പെരുംജീരകം നാല് ടേബിള്‍സ്പൂണ്‍ ,ഏലക്കായ അര ടേബിള്‍സ്പൂണ്‍ , കറുവാപട്ട നാലഞ്ച് കഷണം , കരയാംബൂ മുക്കാല്‍ ടേബിള്‍സ്പൂണ്‍ , ജാതി പത്രി , ഒരെണ്ണം , ഈ ചേരുവകള്‍ എല്ലാം വേറെവേറെ വറുത്തു എടുക്കണം അതിനുശേഷം മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം..ഗരം മസാല ഒക്കെ ഇപ്പോഴും വീട്ടില്‍ ഉണ്ടാക്കി എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ എല്ലാവരും കണ്ടശേഷം ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • റവ & കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം

    റവ & കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം

    ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന രണ്ടു ലഡ്ഡു ഉണ്ടാക്കാം .. റവ കൊണ്ടുള്ള ലഡ്ഡുവും ..തേങ്ങ കൊണ്ടുള്ള ലഡ്ഡുവും ആണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന പലഹാരം ആണ് ഇത്. എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. ആദ്യം നമുക്ക് റവ കൊണ്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    റവ ഒരു ഗ്ലാസ്‌,
    പഞ്ചസാര- 3/4 ഗ്ലാസ്‌,
    നെയ്‌- 3 ടേബിൾ സ്പൂണ്‍,
    അണ്ടിപ്പരിപ്പ് -പത്തെണ്ണം
    മുന്തിരി -10 എണ്ണം,
    ഏലക്ക പൊടി 1/2 ടീസ്പൂണ്‍.

    തയാറാക്കുന്ന വിധം:

    ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തു മാറ്റണം.
    ആ പാനിൽ തന്നെ റവ ഇട്ട് മൂപ്പിച്ച് വറുത്തു എടുക്കണം അതിനുശേഷം
    പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി ചൂടാറിയ റവയും മിക്സിയിൽ പൌഡർ ആക്കി
    പൊടിച്ചു എടുക്കണം. അതിനുശേഷം പൌഡർ ആക്കിയ പഞ്ചസാര, റവ, ഏലക്ക പൊടി, മാറ്റി വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം കൂടി ഒരു ബൌളിൽ ഇട്ട് നല്ലപോലെ യോജിപ്പിക്കണം.ഇനി
    ബാക്കിയുള്ള നെയ്യ്‌ നന്നായി തിളപ്പിച്ച്‌ റവ കൂട്ടിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഇതിനെ
    ഇളം ചൂടോടെ ഉരുട്ടി എടുക്കണം.
    വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന സ്വീറ്റ് ആണ്.
    പഞ്ചസാര കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം

    ഇനി നമുക്ക് കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തേങ്ങ ചിരകിയത് ഒരു കപ്പ്
    കണ്ടന്‍സ് മില്‍ക്ക്- അര കപ്പ്
    ഏലക്കാപ്പൊടി – കാല്‍ ടീസ് സ്പൂണ്‍
    നെയ്യ് – ഒരുടീസ്്പൂണ്‍

    തയ്യാറാക്കുന്ന വിധം
    ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങ ഇടുക ഇതൊന്നു വഴറ്റുക അതിനുശേഷം അതിലേയ്ക്ക് കണ്ടന്‍സ് മില്‍ക്ക് ഒഴിച്ച് ചെറുതീയില്‍ നന്നായി വഴറ്റുക . ഇനി ഇതിലേയ്ക്ക് അല്‍പ്പം ഏലക്കാപൊടി ചേര്‍ത്തതിനുശേഷം നന്നായി ഇളക്കി ഇറക്കുക. ഇനി ഇത് ചൂടാറുന്നതിനു മുന്പ് ചെറു ചൂടോടെതന്നെ കൈയില്‍ നെയ്യ് തേച്ച് ഉരുട്ടി എടുക്കുക. ഉരുട്ടി എടുത്തത്തിനു മുകളില്‍ ഓരോ അണ്ടിപ്പരിപ്പ് വച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.

    നിങ്ങളും ഇതുണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

  • തല കറി ഉണ്ടാക്കാം

    തല കറി ഉണ്ടാക്കാം

    മീന്‍ തല കറി ഉണ്ടാക്കാം ..വേണ്ട സാധനങ്ങള്‍ ..മീന്‍ തല ഒരെണ്ണം , ഉണക്കമുളക് , ഇഞ്ചി ഒരു വലിയ കഷണം ,ഒരു സവാള , മല്ലിപൊടി ഒരു ടേബിള്‍ സ്പൂണ്‍ , മഞ്ഞപൊടി അര ടേബിള്‍സ്പൂണ്‍ , തേങ്ങാപ്പാല്‍
    അര മുറി തേങ്ങയുടെ , കുടമ്പുളി നാലഞ്ച് കഷണം ,,ആദ്യം തന്നെ മുളക് മിക്സിയില്‍ അരച്ച് എടുക്കുക ..അതിനുശേഷം മുളകും കുടമ്പുളിയും ഉപ്പും ഇഞ്ചിയും ,സവാളയും ചേര്‍ത്ത് മീന്‍ തല നന്നായി വേവിക്കണം ..ഈ കറി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയില്‍ കാണാം ..കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക. ഷെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

    മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

    ഇന്ന് നമുക്ക് മൂന്നു പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വെജിറ്റബിള്‍ ഇടിലിയും , ഇലയടയും, ഊത്തപ്പവും ..ആദ്യം നമുക്ക് ഇടിലി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
    കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
    കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌)
    ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌)
    ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
    ഇഞ്ചി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
    കറിവേപ്പില- രണ്ട്‌ തണ്ട്‌
    വെജിറ്റബിള്‍ മസാല- ഒരു ടീസ്‌പൂണ്‍
    ഉപ്പ്‌- പാകത്തിന്‌
    വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍

    തയാറാക്കുന്ന വിധം

    ഒരു സോസ്‌ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും ഇഞ്ചിയും ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ വാടുമ്പോള്‍ മസാലപ്പൊടിയും പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിക്കുക അതിനുമുകളില്‍ കുറച്ച്‌ പച്ചക്കറി കൂട്ട്‌ വയ്‌ക്കുക വീണ്ടും അതിനുമുകളില്‍ മാവ്‌ ഒഴിക്കുക ശേഷം ഇഡ്‌ഡലി ആവി കയറ്റി വേവിച്ചെടുക്കാം.

    ഇലയട ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍

    അരിപ്പൊടി – 250 ഗ്രാം
    നാളികേരം – അര മുറി
    ശര്‍ക്കര – 200 ഗ്രാം
    ഏലക്കാ പൊടിച്ചത്
    ചുക്കു പൊടിച്ചത്
    ഉപ്പ് – പാകത്തിനു

    ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക. ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക.
    ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക. ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക.
    അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക.

    ഊത്തപ്പം ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍.

    പച്ചരി-2 കപ്പ്
    ഉഴുന്ന്-1 കപ്പ്
    സവാള-3 എണ്ണം
    പച്ചമുളക്-2 എണ്ണം
    ഇഞ്ചി-ഒരു കഷ്ണം
    മുളകുപൊടി-അര സ്പൂണ്‍
    ഉപ്പ് ,
    മല്ലിയില ,
    എണ്ണ – ആവശ്യത്തിനു

    അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് 12 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം. മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്‍പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്‍പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില്‍ അല്‍പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം

    ഈ പലഹാരങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് . നിങ്ങളും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

  • പിങ്ക് പാലട ഉണ്ടാക്കുന്ന വിധം

    പിങ്ക് പാലട ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് പിങ്ക് പാലട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..റൈസ് അട 200 ഗ്രാം , പഞ്ചസാര ആവശ്യത്തിനു ,പാല്‍ മൂന്നു ലിറ്റര്‍ , നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍ , വെള്ളം അര ലിറ്റര്‍ , ആദ്യം തന്നെ പാലും വെള്ളവും ,പഞ്ചസാരയും കൂടി നന്നായി തിളപ്പിക്കുക കുക്കറില്‍ വച്ച് നന്നായി വേവിക്കണം, അട വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം ..ഈ പിങ്ക് പാലട ഉണ്ടാക്കുന്ന വിധം താഴെ കാണുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌ നിങ്ങള്‍ ഇത് കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.