മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍

Advertisement

ഇന്ന് നമുക്ക് മൂന്നു പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വെജിറ്റബിള്‍ ഇടിലിയും , ഇലയടയും, ഊത്തപ്പവും ..ആദ്യം നമുക്ക് ഇടിലി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

ഇഡ്‌ഡലി മാവ്‌- മൂന്ന്‌ കപ്പ്‌
കാരറ്റ്‌- അരക്കപ്പ്‌(തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
കാബേജ്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍(കൊത്തിയരിഞ്ഞത്‌)
ബീന്‍സ്‌- കാല്‍കപ്പ്‌(നാര്‌ കളഞ്ഞ്‌ കനം കുറച്ച്‌ അരിഞ്ഞത്‌)
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
ഇഞ്ചി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ട്‌ തണ്ട്‌
വെജിറ്റബിള്‍ മസാല- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സോസ്‌ പാനില്‍ എണ്ണ ചൂടാക്കി പച്ചക്കറികളും ഇഞ്ചിയും ചേര്‍ത്തിളക്കുക. പച്ചക്കറികള്‍ വാടുമ്പോള്‍ മസാലപ്പൊടിയും പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്‌ക്കാം. ഇഡ്‌ഡലിത്തട്ടില്‍ എണ്ണ പുരട്ടി അല്‍പ്പം മാവ്‌ ഒഴിക്കുക അതിനുമുകളില്‍ കുറച്ച്‌ പച്ചക്കറി കൂട്ട്‌ വയ്‌ക്കുക വീണ്ടും അതിനുമുകളില്‍ മാവ്‌ ഒഴിക്കുക ശേഷം ഇഡ്‌ഡലി ആവി കയറ്റി വേവിച്ചെടുക്കാം.

ഇലയട ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍

അരിപ്പൊടി – 250 ഗ്രാം
നാളികേരം – അര മുറി
ശര്‍ക്കര – 200 ഗ്രാം
ഏലക്കാ പൊടിച്ചത്
ചുക്കു പൊടിച്ചത്
ഉപ്പ് – പാകത്തിനു

ഒരു പാത്രത്തില്‍ പാകത്തിന് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പു ചേര്‍ത്തു തിളപ്പിയ്ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ തീയണച്ച് അരിപ്പൊടി കുറേശ്ശെ കുടഞ്ഞിട്ട് ഇളക്കി വയ്ക്കുക. ചെറുചൂടോടെ, നല്ല മയത്തില്‍ കുഴച്ചെടുക്കുക.
ശര്‍ക്കര പാനിയാക്കിഅരിച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ശര്‍ക്കരപ്പാനി അതിലൊഴിച്ച് നാളികേരം ചിരകിയതു ചേര്‍ത്ത് വെള്ളം വറ്റും വരെ വിളയിച്ചെടുക്കുക. ഏലക്കാപ്പൊടിയും ചുക്കും ചേര്‍ക്കുക.
അരിമാവ് ചെറിയ ഉരുളയാക്കി വാഴയിലയില്‍ പരത്തി ഒരു പകുതിയില്‍ വിളയിച്ചതു വച്ചു മടക്കി അപ്പച്ചെമ്പില്‍ വച്ചു പുഴുങ്ങിയെടുക്കുക.

ഊത്തപ്പം ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍.

പച്ചരി-2 കപ്പ്
ഉഴുന്ന്-1 കപ്പ്
സവാള-3 എണ്ണം
പച്ചമുളക്-2 എണ്ണം
ഇഞ്ചി-ഒരു കഷ്ണം
മുളകുപൊടി-അര സ്പൂണ്‍
ഉപ്പ് ,
മല്ലിയില ,
എണ്ണ – ആവശ്യത്തിനു

അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് 12 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം. മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്‍പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്‍പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില്‍ അല്‍പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം

ഈ പലഹാരങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് . നിങ്ങളും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം