റവ & കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന രണ്ടു ലഡ്ഡു ഉണ്ടാക്കാം .. റവ കൊണ്ടുള്ള ലഡ്ഡുവും ..തേങ്ങ കൊണ്ടുള്ള ലഡ്ഡുവും ആണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന പലഹാരം ആണ് ഇത്. എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. ആദ്യം നമുക്ക് റവ കൊണ്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

റവ ഒരു ഗ്ലാസ്‌,
പഞ്ചസാര- 3/4 ഗ്ലാസ്‌,
നെയ്‌- 3 ടേബിൾ സ്പൂണ്‍,
അണ്ടിപ്പരിപ്പ് -പത്തെണ്ണം
മുന്തിരി -10 എണ്ണം,
ഏലക്ക പൊടി 1/2 ടീസ്പൂണ്‍.

തയാറാക്കുന്ന വിധം:

ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തു മാറ്റണം.
ആ പാനിൽ തന്നെ റവ ഇട്ട് മൂപ്പിച്ച് വറുത്തു എടുക്കണം അതിനുശേഷം
പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി ചൂടാറിയ റവയും മിക്സിയിൽ പൌഡർ ആക്കി
പൊടിച്ചു എടുക്കണം. അതിനുശേഷം പൌഡർ ആക്കിയ പഞ്ചസാര, റവ, ഏലക്ക പൊടി, മാറ്റി വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം കൂടി ഒരു ബൌളിൽ ഇട്ട് നല്ലപോലെ യോജിപ്പിക്കണം.ഇനി
ബാക്കിയുള്ള നെയ്യ്‌ നന്നായി തിളപ്പിച്ച്‌ റവ കൂട്ടിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഇതിനെ
ഇളം ചൂടോടെ ഉരുട്ടി എടുക്കണം.
വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന സ്വീറ്റ് ആണ്.
പഞ്ചസാര കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം

ഇനി നമുക്ക് കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

തേങ്ങ ചിരകിയത് ഒരു കപ്പ്
കണ്ടന്‍സ് മില്‍ക്ക്- അര കപ്പ്
ഏലക്കാപ്പൊടി – കാല്‍ ടീസ് സ്പൂണ്‍
നെയ്യ് – ഒരുടീസ്്പൂണ്‍

തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങ ഇടുക ഇതൊന്നു വഴറ്റുക അതിനുശേഷം അതിലേയ്ക്ക് കണ്ടന്‍സ് മില്‍ക്ക് ഒഴിച്ച് ചെറുതീയില്‍ നന്നായി വഴറ്റുക . ഇനി ഇതിലേയ്ക്ക് അല്‍പ്പം ഏലക്കാപൊടി ചേര്‍ത്തതിനുശേഷം നന്നായി ഇളക്കി ഇറക്കുക. ഇനി ഇത് ചൂടാറുന്നതിനു മുന്പ് ചെറു ചൂടോടെതന്നെ കൈയില്‍ നെയ്യ് തേച്ച് ഉരുട്ടി എടുക്കുക. ഉരുട്ടി എടുത്തത്തിനു മുകളില്‍ ഓരോ അണ്ടിപ്പരിപ്പ് വച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.

നിങ്ങളും ഇതുണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മൂന്നു തരം പ്രാതല്‍ പലഹാരങ്ങള്‍