അവല്‍ വിളയിച്ചത്

Advertisement

ഇന്ന് നമുക്ക് അവല്‍ വിളയിച്ചത് ഉണ്ടാക്കാം..അവല്‍ ശര്‍ക്കര ചേര്‍ത്ത് വിളയിക്കുന്ന രീതിയാണ് ചെയ്യുന്നത്..തേങ്ങാ കൊത്ത് കടല എള്ള് ഒക്കെ ചേര്‍ത്തിട്ടാണ് ഇത് വിളയിച്ചു എടുക്കുന്നത് ..അതുകൊണ്ട് തന്നെ ഇതൊരു ഹെല്‍ത്തി വിഭവം കൂടിയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇതൊരു സ്ഥിരം പലഹാരം ആയിരുന്നു..അന്നൊക്കെ എല്ലാ വീടുകളിലും തന്നെ നെല്‍ കൃഷി ഉണ്ടായിരുന്നു നല്ല ഫ്രഷ്‌ ആയിട്ട് നെല്ല് കുത്തിയ അവല്‍ കിട്ടുമായിരുന്നു…അന്നത്തെ ആ രുചിയൊന്നും തന്നെ ഇന്ന് കിട്ടാനില്ല..എങ്കിലും അവല്‍ കഴിച്ചിട്ടുള്ളവര്‍ക്ക് ഇത് ഇന്നും ഒരു പ്രിയപ്പെട്ട വിഭവം തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല.

അവല്‍ – 250 ഗ്രാം
ശര്‍ക്കര – 250 ഗ്രാം
തേങ്ങ ചുരണ്ടിയത് – ഏകദേശം 2 കപ്പ്
തേങ്ങക്കൊത്ത് – കാല്‍ കപ്പ്
കറുത്ത എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി – 1 ടീസ്പൂണ്‍
പൊട്ടു കടല – അര കപ്പ്‌
വെള്ളം- ആവശ്യത്തിന്
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം :
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത്‌ ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി അരിച്ച് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .
ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.
വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.
അവല്‍ വിളയിച്ചത് റെഡി
ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്..എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും…അവള്‍ വെറുതെ പഞ്ചസാരയില്‍ തേങ്ങ ചേര്‍ത്ത് തിരുമ്മിയും കഴിക്കാം അതും വളരെ ടേസ്റ്റിയായിട്ടുള്ള ഒന്നാണ്..നിങ്ങളും ഇത് ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം