ഇന്ന് നമുക്ക് താറാവ് വറുത്തരച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍.
താറാവിറച്ചി -ഒരു കിലോ
തേങ്ങ. -രണ്ടു കപ്പ്
ചുവന്നുള്ളി – എട്ടെണ്ണം
സവാള. -നാലെണ്ണം
തക്കാളി -മൂന്നെണ്ണം
പച്ചമുളക് -നാലെണ്ണം
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒരു ടിസ്പൂണ്‍
വറ്റൽമുളക് -അഞ്ചെണ്ണം
കുരുമുളക് -ഒരു ടിസ്പൂണ്‍
മഞൾപൊടി- അര ടിസ്പൂണ്‍
മല്ലി – രണ്ടു ടിസ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
കറുവപട്ട -രണ്ടു കഷണം
ഗ്രാമ്പൂ -നാലെണ്ണം
ഏലക്കാ-മൂന്നെണ്ണം
തക്കോലം – ഒരെണ്ണം
പെരുംജീരകം-അര ടിസ്പൂണ്‍
ഉപ്പ്,എണ്ണ , – ആവശ്യത്തിനു
ആദ്യതം തന്നെ നമ്മുടെ താറാവിനെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കുക. അതിനു ശേഷം അല്പം ഉപ്പും , മഞ്ഞപ്പൊടിയും, രണ്ടു പച്ചമുളകും, ഒരു സവാള അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും , ഒരു തണ്ട് വേപ്പിലയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചു എടുക്കുക.
അതിനുശേഷം തേങ്ങ ചുവന്നുള്ളിയും , ഒരു തണ്ട് കറിവേപ്പിലയും, വറ്റല്‍ മുളകും,മല്ലിയും,കുരുമുളകും,കറുവാപട്ട,ഗ്രാമ്പൂ,ഏലയ്ക്കാ,തക്കോലം,പെരും ജീരകം .ഇതെല്ലാം നല്ലപോലെ വറുത്തു എടുക്കുക…അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് വറുക്കാവുന്നതാണ്..ചൂടാറിയശേഷം ഇത് നല്ലപോലെ അരച്ച് എടുക്കണം അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കാം
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള മൂന്നെണ്ണം അരിഞ്ഞത് ചേര്‍ത്ത് വഴട്ടാം ..ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ,ഇനി ഇതിലേയ്ക്ക് രണ്ടു പച്ചമുളക് അരിഞ്ഞതും ,ചേര്‍ത്ത് വഴറ്റുക..നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വഴട്ടാം എന്നിട്ട് ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് കൊടുക്കാം..തക്കാളി നന്നായി വെന്തു ഉടയണം അതിനുശേഷം ഇതിലേയ്ക്ക് തേങ്ങ അരപ്പ് ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അല്പം ഉപ്പും കൂടി ചേര്‍ത്ത് ഒന്ന് ഇളക്കി അരപ്പിന്റെ പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ചു വച്ച താറാവ് ഇറച്ചി ചേര്‍ത്ത് ഇളക്കാം ..ഇനി ഇത് മൂടി വച്ച് വേവിക്കാം ( ചെറുതീയില്‍ ഇടണം ) ചാറു നന്നായി കുറുകി പാകമാകുമ്പോള്‍ ഇഹില്‍ നല്ലപോലെ എണ്ണ തെളിച്ചു വരും അപ്പോള്‍ നമുക്ക് തീ ഓഫ് ചെയ്യാം..വറുത്തരച്ച താറാവ് കറി റെഡി!
ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.