സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഒരു വെറൈറ്റി സാമ്പാര്‍ ഉണ്ടാക്കാം ..ഉള്ളി സാമ്പാര്‍ …ചോറിന്റെ കൂടെയും , ഇടിലി , ചപ്പാത്തി , ദോശ ഇവയുടെ കൂടെയും ഒക്കെ കഴിക്കാന്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉള്ളി സാമ്പാര്‍   ഉള്ളി സാമ്പാര്‍ ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..ഇതിനുവേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)–ഒന്നേകാല്‍ ടീ കപ്പ്

ചുവന്നുള്ളി -രണ്ടേ കാല്‍ ടീ കപ്പ്

പച്ചമുളക് -നാലെണ്ണം നീളത്തില്‍ അരിഞ്ഞത്

മുളക് പൊടി -മുക്കാല്‍ ടീസ്പൂണ്‍

മല്ലി പൊടി -മുക്കാല്‍ ടീസ്പൂണ്‍

മഞൾ പൊടി -കാല്‍ ടിസ്പൂണ്‍

ഉലുവാപൊടി – രണ്ടു നുള്ള്

കായ പൊടി -നാല് നുള്ള്

സാമ്പാർ പൊടി -നാല് ടിസ്പൂണ്‍

വാളൻ പുളി – ചെറിയ നാരങ്ങാ  വലിപ്പം കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.

ഉപ്പ്,

കടുക്,

എണ്ണ -പാകത്തിനു

കറിവേപ്പില -രണ്ടു തണ്ട്

വറ്റൽ മുളക് -മൂന്നെണ്ണം

ആദ്യം തന്നെ പരിപ്പ് നന്നായി കഴുകി എടുത്തശേഷം ആവശ്യത്തിനു ഉപ്പും , മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ചു എടുക്കണം ..നല്ലപോലെ പരിപ്പ് വെന്ത് ഉടയുന്നതാണ് നല്ലത് ഒരു തവി വച്ചിട്ട് ഒന്ന് ഉടച്ചു എടുക്കാം ..അതിനുശേഷം ചെറുതായി അറിഞ്ഞു എടുത്ത ചുവന്നുള്ളി ഇട്ടിട്ടു പച്ചമുളകും , മുളക് പൊടിയും , മല്ലിപോടിയും, ഉലുവാ പൊടിയും ചേര്‍ത്ത് ആവശ്യമെങ്കില്‍ അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലപോലെ ഇളക്കി ഇത് നന്നായി വേവിച്ചു എടുക്കുക  ..ഉള്ളി  വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിക്കണം …അതിനുശേഷം കായപൊടിയും, സാമ്പാര്‍ പൊടിയും കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇനി ഇതൊന്നു തിളപ്പിച്ച്‌ എടുക്കുക.   അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക , വറ്റല്‍ മുളക് മുറിച്ചു ഇട്ടു വഴറ്റി കറിവേപ്പില ഇട്ടു ..കുറച്ചു ഉഴുന്ന് പരിപ്പും കൂടിയിട്ടു മൂപ്പിച്ചു എടുത്തിട്ട് ഇത് കറിയില്‍ ഒഴിച്ച് മൂടി വയ്ക്കാം . ഉള്ളി സാമ്പാര്‍ റെഡി !

ഇത് വളരെ രുചിയുള്ള ഒരു സാമ്പാര്‍ ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം