ഇന്ന് നമുക്ക് നാടന്‍ കോഴിക്കറി ഉണ്ടാക്കാം വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് പറയുന്നത് ഇതിനു വീട്ടില്‍ ഉണ്ടായ നാടന്‍ കോഴിയാണ് നല്ലത് ..ആരോഗ്യത്തിനും രുചിക്കും നാടന്‍ കോഴി തന്നെയാണ് നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നമുക്ക് നോക്കാം എങ്ങിനെയാണ് ഈസി നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എന്ന് അതിനാവശ്യമുള്ള സാധനങ്ങള്‍ .
നാടന്‍ കോഴി – ഒരെണ്ണം
ഉരുളക്കിഴങ്ങ് – അരക്കിലോ
തേങ്ങ – ഒരെണ്ണം
സവാള – രണ്ടെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി – ഒരു കഷണം
മഞ്ഞപൊടി – അര ടിസ്പൂണ്‍
മല്ലിപൊടി – മൂന്നു ടിസ്പൂണ്‍
മുളക് പൊടി രണ്ടു ടിസ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
ഗരം മസാല പൊടി – ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പു – ആവശ്യത്തിനു
വിനിഗര്‍ – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
ആദ്യം തന്നെ കോഴി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക ..ഇതിലേയ്ക്ക് സവാള നീളത്തില്‍ അരിഞ്ഞതും, പച്ചമുളക് നീളത്തില്‍ അരിഞ്ഞതും, ഇഞ്ചി ചതച്ചതും, മഞ്ഞപൊടിയും ,മുളക് പൊടി , മല്ലിപൊടി ,ഗരം മസാല പൊടി , കറിവേപ്പില,ഉപ്പു അല്പം വെളിച്ചെണ്ണ ഇതെല്ലാം കൂടി കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം , അതിനുശേഷം തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന് മിക്സ്യില്‍ അടിച്ചു പിഴിഞ്ഞ് എടുക്കണം ..ഒന്നാം പാല്‍ മാറ്റി വയ്ക്കുക , രണ്ടാം പാല്‍ നമ്മള്‍ മസാല പുരട്ടിയ കോഴിയില്‍ ഒഴിച്ച് മിക്സ് ചെയ്തു അടുപ്പത്ത് വച്ച് നന്നായി വേവിക്കുക , ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കണം.നന്നായി ഇളക്കി ഉപ്പു പാകതിനാണോ എന്ന് നോക്കുക ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം ..ഇനി ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം നന്നായി ഇളക്കി ഒന്ന് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് വിനിഗര്‍ ചേര്‍ക്കാം .ആദ്യം മൂന്നാല് ടിസ്പൂണ്‍ ചേര്‍ത്തിട്ടു രുചിച്ചു നോക്കുക പോരെങ്കില്‍ വീണ്ടും ചേര്‍ക്കാം..ഇനി കറി ഇറക്കി വയ്ക്കാം …നാടന്‍ കോഴിക്കറി റെഡി !
ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ്…അധികം എണ്ണ ഒന്നും ചേരാത്ത ഹെല്‍ത്തി കറി കൂടിയാണ് ..
ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന രീതിയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.