ഗോവന്‍ ഫിഷ്‌ കറി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ഗോവന്‍ ഫിഷ്‌ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ചെമ്മീന്‍ ആണ് ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം ..നല്ല രുചികരവുമാണ് ഇത് കഴിക്കാന്‍..ഇതില്‍ നമ്മള്‍ തേങ്ങ, ഇഞ്ചി ,സവാള, വെളുത്തുള്ളി ഒക്കെ പേസ്റ്റാക്കി ചെര്തിട്ടാണ് ഉണ്ടാക്കുന്നത് ..തേങ്ങ അരച്ച കറി ആയതുകൊണ്ട് നല്ല കൊഴുപ്പുണ്ടാകും ഇതിനു…കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒട്ടും നല്ലതല്ല കേട്ടോ ഈ കറി…കാരണം ചെമ്മീനും , തേങ്ങയും ഒക്കെ കൊളസ്ട്രോള്‍ കൂട്ടുന്നവയാണ്…അതുകൊണ്ട് കൊളസ്ട്രോള്‍ ഉള്ളവര്‍ ക്ഷമിക്കുക..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്. ഇതിനാവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ – ഒരു കപ്പ് നന്നായി ക്ലീന്‍ ചെയ്തു എടുത്തത്‌
കശ്മീരി ചില്ലി – നാലെണ്ണം
കൊത്തമല്ലി – ഒരു ടേബിള്‍ സ്പൂണ്‍
ജീരകം – ഒരു ടീ സ്പൂണ്‍
സവാള നുറുക്കിയത് – രണ്ട് എണ്ണം
വെളുത്തുള്ളി – എട്ടല്ലി
ഇഞ്ചി – അരയിഞ്ച് കഷ്ണം
തേങ്ങ ചിരകിയത് – ഒരു കപ്പ്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
പഞ്ചസാര – ഒരു ടീസ്പൂണ്‍
വാളന്‍ പുളി ചെറിയ നെല്ലിക്ക വലുപ്പത്തില്‍ ..വെള്ളത്തില്‍ അലിയിച്ചു എടുക്കുക
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിക്കാതെ
ചെറുതീയില്‍ കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് പൊട്ടുന്നതുവരെ ചൂടാക്കുക. ഇത് തണുത്തശേഷം ഇതിലേയ്ക്ക്
തേങ്ങ ചിരകിയത്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക..മിക്സിയില്‍ അരചാലും മതി അതല്ലേ ഇപ്പോള്‍ എളുപ്പം
അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരച്ചുവെച്ചിരിക്കുന്ന
തേങ്ങയും മസാലയും ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം, ഉപ്പ്, പുളി പിഴിഞ്ഞെടുത്ത വെള്ളം പഞ്ചസാര എന്നിവ
ചേര്‍ത്ത് കുറച്ചു നേരം മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത്
കൊടുക്കുക ഒന്ന് ഇളക്കിയ ശേഷം മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചെമ്മീന്‍ നന്നായി വെന്ത്
ചാറ് പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം ..ഗോവന്‍ ഫിഷ്‌ കറി റെഡി !

എളുപ്പമല്ലേ ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഇടിയപ്പം മുട്ടക്കറി