പൈനാപ്പിള്‍ പുഡിംഗ് ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് പൈനാപ്പിള്‍ കൊണ്ട് പുഡിങ്ങും , ജാമും ഉണ്ടാക്കാം .. വളരെ ഈസിയാണ് ..ആദ്യം നമുക്ക് പുഡിഗ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ – ഒന്ന് (ചെറുത് )
പഞ്ചസാര – രണ്ട് ടേബിള്‍ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
പാല്‍ – 3 ടിന്‍
വാനില എസന്‍സ് – 1/2 ടീസ്പൂണ്‍
ചൈനാഗ്രാസ് – 8 ഗ്രാം
വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം :

കണ്ടന്‍സ്ഡ് മില്‍ക്കും പാലും കൂട്ടിയോജിപ്പിക്കുക. ചുവട് കട്ടയുള്ള പാത്രത്തില്‍ ഇത് തിളപ്പിക്കുക. ചൈനാഗ്രാസ് അരക്കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്തശേഷം അടുപ്പില്‍ വച്ച് ഉരുക്കണം. ഉരുക്കിയ ചൈനാഗ്രാസും ഒരു ടേബിള്‍ പഞ്ചസാരയും വാനില എസന്‍സും തിളപ്പിച്ച പാലിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.

പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി ഗ്രേറ്റ് ചെയ്‌തെടുത്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വെള്ളമയം ഒട്ടും ഉണ്ടാകരുത്. പൈനാപ്പിള്‍ വറ്റിച്ചത് പുഡിംഗ് ഡിഷിന് മുകളിലും വശങ്ങളിലുമെല്ലാം പരത്തുക. തയ്യാറാക്കി വച്ച പാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ട് അതിന്റെ മുകളില്‍ ഒഴിക്കണം. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. സ്വാദിഷ്ടമായ പൈനാപ്പിള്‍ പുഡിംഗ് റെഡി.

ഇനി നമുക്ക് പൈനാപ്പിള്‍ കൊണ്ട് ജാം ഉണ്ടാക്കാം
ഒരു മീഡിയം വലിപ്പം ഉള്ള പൈനാപ്പിള്‍ എടുക്കുമ്പോള്‍ ഒരു കിലോ പഞ്ചസാര എങ്കിലും എടുക്കണം ..പിന്നെ രണ്ടു ചെറുനാരങ്ങയുടെ നീരും ..എടുക്കണം
ആദ്യം തന്നെ പൈനാപ്പിള്‍ തൊലി ചെത്തിക്കളഞ്ഞു ചെറുതായി നുറുക്കണം ..എന്നിട്ട് ഇത് മിക്സിയില്‍ നല്ലപോലെ അടിച്ചു എടുക്കണം ശരിക്കും പേസ്റ്റ് ആയിക്കോട്ടെ അതാണ്‌ വേണ്ടത് ..അതിനു ശേഷം പഞ്ചസാരയും പൈനാപ്പിള്‍ പേസ്റ്റും കൂടി നന്നായി മിക്സ് ചെയ്യുക.എന്നിട്ട് ഒരു ചുവടു കട്ടിയുള്ള പാത്രം (ഉരുളി ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് ) അടുപ്പത് വച്ച് വെളുചെന്ന ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മിശ്രിതം ഉരുളിയില്‍ ഉളിച്ചു നന്നായി ചൂടാക്കുക …ചൂടാകുമ്പോള്‍ പഞ്ചസാര ഉരുകാന്‍ തുടങ്ങും ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാന്‍ മറക്കണ്ട..നന്നായി ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്ക് കുറേശെ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം ..ഇത് നന്നായി കുരുതായി ഉരുളിയില്‍ നിന്നും വിട്ടുപോരുന്ന പരിവം ആകണം അപ്പോള്‍ ഇതില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞു വരുന്നത് കാണാം ..ഈ സമയം ഇതിലേയ്ക്ക് നാരങ്ങാ നീര് ഒഴിക്കണം നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം ..ഇത് നന്നായി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം ..ബ്രെഡ്‌ ചപ്പാത്തി ഇവയുടെ കൂടെ ഉപയോഗിക്കാം.

ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ..കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..ഇതുപോലുള്ള റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്