ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

Advertisement

ഇന്ന് നമുക്ക് ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം …ആദ്യം ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍-12 പീസ് ചിക്കന്റെ കാല്‍ ആണ് വേണ്ടത്
സവാള പേസ്റ്റ്-4 ടീസ്പൂണ്‍
വെളുത്തുള്ളി-1 ടീസ്പൂണ്‍
ഇഞ്ചി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
പുരട്ടിയെടുക്കുവാന്‍
കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
മൈദ-ഒരു നുള്ള്
ബേക്കിംഗ് സോഡ-ഒരു നുള്ള്
എണ്ണ
ഉപ്പ്

ഉണ്ടാക്കേണ്ട വിധം

ആദ്യം തന്നെ ചിക്കന്‍ കഷണങ്ങള്‍ കഴുകിയെടുത്ത് ഒരു പാത്രത്തില്‍ ആക്കി സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ എല്ലാം ഇട്ടിട്ടു . ഇതിലേക്ക് കുരുമുളകുപൊടിയും , മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തിളക്കണം.ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി തേച്ചു പിടിപ്പിക്കണം എന്നിട്ട് ഇത് 15 മിനിറ്റു നേരം വയ്ക്കണം…മസാല എല്ലാം ചിക്കനില്‍ നല്ലപോലെ പിടിക്കട്ടെ ..ഇനി
മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. എന്നിട്ട് ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക. ഒരു പത്തു മിനിറ്റ് നേരം അതിനുശേഷം ഇത് വറുത്തു എടുക്കാനായി
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതിലേയ്ക്ക് ചിക്കന്‍ കാലുകള്‍ പെറുക്കിയിട്ടു നല്ലപോലെ ബ്രൌണ്‍ കളര്‍ ആകും വരെ വറുത്തു എടുക്കണം ..ചിക്കന്‍ ലോലിപ്പോപ്പ് റെഡി

ഇനി നമുക്ക് ചിക്കന്‍ ഉലര്‍ത്തിയത് ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍

കോഴി : 1/2 കിലോ
തൈര് : ഒരു ടേബിൾസ്പൂണ്‍
വലിയ ഉള്ളി : 1
കാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ : 1 ടീസ്പൂണ്‍
ചെറിയ ഉള്ളി : 4 എണ്ണം
മഞ്ഞപ്പൊടി : 1/8 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ : 2 ടേബിൾസ്പൂണ്‍
വറുത്ത് അരക്കാൻ :
കുരുമുളക് : 1 ടേബിൾസ്പൂണ്‍
ചുവന്ന മുളക് : 4 എണ്ണം
ജീരകം : 1/4 ടീസ്പൂണ്‍
മല്ലി : 1 ടീസ്പൂണ്‍
ഗ്രാമ്പൂ : 4 എണ്ണം
പട്ട : 1 ” കഷ്ണം

പാചകം ചെയ്യുന്ന വിധം :
കുരുമുളകും ചുവന്ന മുളകും ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേർത്തി അരക്കുക.
കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
അരിഞ്ഞു വെച്ച കോഴിയിൽ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേർത്തി നന്നായി മിക്സ്‌ ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക.വലിയ ഉള്ളിയും കാപ്സിക്കവും കനമില്ലതെ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും കാപ്സിക്കവും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനിൽ നിന്നും മാറ്റി വെക്കുക.പാനിൽ ബാക്കി എണ്ണയൊഴിച്ചു ചൂടാക്കി ഫ്രിഡ്ജിൽ നിന്നും എടുത്ത കോഴി ഇട്ടു രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക. എന്നിട്ടു പാൻ അടച്ചുവെക്കുക, വെള്ളം ചേർക്കണ്ട ആവശ്യമില്ല. മൂന്നു മിനിട്ടു കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കാപ്സിക്കവും ചേർത്ത് ഇളക്കി ചെറിയ തീയിൽ വെച്ചു ബ്രൌണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക. അതിനു മുകളിൽ മല്ലിയില വിതറി വിളമ്പാം

വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ …കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

ചിക്കന്‍ മസാല ഉണ്ടാക്കാം