ഇന്ന് നമുക്ക് ഗോതമ്പ് ഉപ്പുമാവും ,കടല റോസ്റ്റും ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ ..ആദ്യം നമുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പു നുറുക്ക്അര കപ്പ്
ഗ്രീന്‍പീസ്അരക്കപ്പ്
ക്യാരറ്റ് വലുത് എങ്കില്‍ ഒരെണ്ണം ചെറുത് എങ്കില്‍ രണ്ടെണ്ണം ..ചെറുതായി അരിഞ്ഞു എടുക്കണം
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞു എടുക്കണം
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് അര ടേബിള്‍ സ്പൂണ്‍
കടുക് ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ ഉപ്പ് മല്ലിയില കറിവേപ്പില – ആവശ്യത്തിനു
ഉണ്ടാക്കേണ്ട വിധം
വെള്ളം ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. ഗോതമ്പ് ഉപ്പുമാവ് വെന്തുകഴിഞ്ഞാല്‍ വാങ്ങാം.
ഇനി നമുക്ക് കടല റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍
കടല -1 കപ്പ്
സവാള -2 എണ്ണം
പച്ചമുളക് -2 എണ്ണം
തേങ്ങാകൊത്ത് –മൂന്നു ടിസ്പൂണ്‍
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് – 3/4 റ്റീസ്പൂൺ
മുളക്പൊടി -1.5 റ്റീസ്പൂൺ
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി – 2 റ്റീസ്പൂൺ
മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ – പാകത്തിന്
കറിവേപ്പില -1 തണ്ട്
നാരങ്ങാനീരു -1/4 റ്റീസ്പൂൺ
ആദ്യം തന്നെ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്,മുളക്പൊടി,മഞ്ഞൾപൊടി,മല്ലിപൊടി,ഗരം മസാല,കുരുമുളക്പൊടി, പാകത്തിനു ഉപ്പ്,നാരങ്ങാനീര്,ഒരു സവാള പേസ്റ്റ് ആക്കിയതും നന്നായി കുതിര്‍ത്തു എടുത്ത കടലയില്‍ മിക്സ് ചെയ്തു പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചു എടുക്കുക.
ബാക്കി ഉള്ള സവാള നീളത്തിൽ കനം കുറച്ചും,പച്ചമുളക് നീളത്തിലും അരിഞ്ഞു വയ്ക്കുക. . പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളക് , തേങ്ങാകൊത്ത് ഇവ ചേർത്ത് നന്നായി വഴറ്റുക. വഴന്ന് വരുമ്പോൾ മസാല പേസ്റ്റ് പുരട്ടി വേവിച്ച കടല ചേർത്ത് ഇളക്കുക.ഉപ്പ് നോക്കീട്ട് ആവശ്യമെങ്കിൽ മാത്രം വീണ്ടും ചേർക്കാം. 3 മിനുറ്റ് അടച്ച് വച്ച് വേവിക്കാം. ശേഷം മൂടി തുറക്കാം. കടല നന്നായി ഇടക്ക് ഇളക്കി കൊടുക്കണം,നന്നായി ഡ്രൈ ആക്കി,കളറൊക്കെ മാറി വരണം. ഇനി വാങ്ങി വയ്ക്കാം
കടല റോസ്റ്റ് റെഡി !
ഉപ്പുമാവിനോപ്പം കഴിക്കാന്‍ നല്ല രുചിയാണ് ..നിങ്ങളും ഇതുണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.