നമുക്കിന്നു രണ്ടു തരം നോണ്‍ വെജ് റോസ്റ്റ് ഉണ്ടാക്കാം ..മട്ടന്‍ റോസ്റ്റും , ബീഫ് റോസ്റ്റും ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍.. ആദ്യം നമുക്ക് മട്ടന്‍ റോസ്റ്റ് തയ്യാറാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍-ഒരു കിലോ
സവാള-4/2
തക്കാളി-2/1
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-12 അല്ലി
കുരുമുളക്-15
വയനയില-4
ഗ്രാമ്പൂ-2
ഏലയ്ക്ക-12
കറുവാപ്പട്ട-10
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-3 ടീസ്പൂണ്‍
മല്ലിപ്പൊടി-4 ടേബിള്‍ സ്പൂണ്‍
ഗരം മസാല-2 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കറിവേപ്പില
തേങ്ങാക്കൊത്ത്
തയ്യാറാക്കുന്ന വിധം
മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ വച്ചിരുന്നാല്‍ കൂടുതല്‍ നല്ലത്. ഇത് കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക, ഗ്രാമ്പൂ, വയനയില, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കണം. കറിവേപ്പിലയും ചേര്‍ക്കുക . ഇതിലേയ്ക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഈ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ കറിവേപ്പില, ചതച്ച കുരുമുളക്, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം. മട്ടന്‍ റോസ്റ്റ് റെഡി !
ഇനി നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍
ബീഫ് – 1 കിലോ
സവാള – 250 ഗ്രാം
ഇഞ്ചി – 50 ഗ്രാം
പച്ചമുളക് – 50 ഗ്രാം
വെളുത്തുള്ളി – 50ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
തേങ്ങാ കൊത്ത് – അര കപ്പു
കുരുമുളകുപൊടി – അര ടേബിള്‍സ്പൂണ്‍
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ഉപ്പും കുരുമുളകും തേങ്ങാ കൊത്തും ഇട്ടു നന്നായി വേവിച്ചു വയ്ക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടായിക്കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു സവാളയിട്ടു വീണ്ടും വഴറ്റുക.
സവാള ഇളം ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി എന്നിവചേര്‍ത്ത് വീണ്ടും മൂപ്പിക്കുക. നന്നായി മൂത്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്കിട്ടു നന്നായി ഇളക്കി വരട്ടിയെടുക്കാം. ബീഫ് റോസ്റ്റ് റെഡി !
ഇത് രണ്ടും നിങ്ങള്‍ ഉണ്ടാക്കി നോക്കണം കേട്ടോ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണേ …ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.