Blog

  • മൂന്നു തരം മീന്‍ കറി

    മൂന്നു തരം മീന്‍ കറി

    ഇന്ന് നമുക്ക് മീന്‍ കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം .. കോട്ടയം സ്റ്റയില്‍ മീന്‍ കറിയും , കൊഞ്ച് മസാലയും , മീന്‍ മസാലയും ആണ് ഉണ്ടാക്കാന്‍ പോകുന്നത്. ആദ്യം നമുക്ക് കോട്ടയം സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..

    മീന്‍ – അര കിലോ
    (ഇടത്തരം
    കഷ്ണങ്ങളാക്കിയത്)
    ചുവന്നുള്ളി- പത്തെണ്ണം
    ഇഞ്ചി – രണ്ടു സ്പൂണ്‍
    വെളുത്തുള്ളി-പത്ത് അല്ലി
    കുടംപുളി – മൂന്നെണ്ണം
    വെള്ളം -രണ്ടു കപ്പ്
    വെളിച്ചെണ്ണ
    -മൂന്നു സ്പൂണ്‍
    കടുക് – ഒരു നുള്ള്
    കറിവേപ്പില- ഒരു തണ്ട്
    ഉപ്പ് -ആവശ്യത്തിന്
    മുളകുപൊടി -നാലു സ്പൂണ്‍
    മഞ്ഞള്‍പൊടി -കാല്‍ സ്പൂണ്‍
    ഉലുവപൊടി – കാല്‍ സ്പൂണ്‍

    തയാറാക്കുന്ന വിധം
    ആദ്യം കുടംപുളി കുറച്ച് വെള്ളത്തിലിട്ടു തിളപ്പിച്ച്‌ വയ്ക്കണം. ചുവന്നുള്ളി നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളക്, മഞ്ഞള്‍, ഉലുവ എന്നിവ അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. മണ്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ ഇട്ടു ചൂടാക്കുക. കടുക് പൊട്ടി വരുമ്പോള്‍ ഉള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതില്‍ മസാല പേസ്റ്റ് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. അല്‍പ്പം തിളച്ചു കഴിയുമ്പോള്‍ ഒന്നര കപ്പ് വെള്ളം , ഉപ്പ്, കുടംപുളി (വെള്ളത്തോട് കൂടി) എന്നിവ ചേര്‍ത്ത് തിളപ്പിക്കുക . ഇതില്‍ മീന്‍ കഷണങ്ങള്‍ ഇടുക. നന്നായി ഇളക്കണം. ചെറുതീയില്‍ അടച്ചു വച്ച് ഇതൊരു പതിനഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാന്‍ മറക്കരുത്. കറി കുറുകി കഴിഞ്ഞാല്‍ അല്‍പ്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്ക്കാം . കോട്ടയം സ്റ്റയില്‍ മീന്‍ കറി റെഡി !

    ഇനി നമുക്ക് കൊഞ്ച് മസാല ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കൊഞ്ച് -250 ഗ്രാം,
    സവാള – മൂന്നെണ്ണം
    തക്കാളി – രണ്ടെണ്ണം
    വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
    ഇഞ്ചി പേസ്റ്റ് – ഒരു ടിസ്പൂണ്‍
    പച്ചമുളക് -നാലെണ്ണം
    മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
    മുളക്പൊടി – മൂന്നു ടീസ്പൂണ്‍,
    മഞ്ഞള്‍പ്പൊടി- അര ടീസ് പൂണ്‍
    വെളിച്ചെണ്ണ,
    ഉപ്പ്
    വേപ്പില

    ആദ്യം തന്നെ കൊഞ്ച് നന്നായി ക്ലീന്‍ ചെയ്തു എടുക്കുക. അതിനുശേഷം ഒരു
    പാത്രം വച്ച് ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. സവാള കനം കുറച്ച് അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. സവാള നല്ലവണ്ണം മൂത്ത് വരുമ്പോള്‍ മൂന്ന് ടീസ്പൂണ്‍ മുളക്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി , പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം നീളത്തില്‍ അരിഞ്ഞ രണ്ടു തക്കാളി ചേര്‍ത്ത് പത്ത് മിനിറ്റ് വഴറ്റുക. കൊഞ്ച് ഈ മസാലയിലേക്ക് ചേര്‍ക്കുക. കൊഞ്ച് മസാലയില്‍ ഇളക്കി യോജിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.. നന്നായി വെന്തശേഷം കറിവേപ്പില ചേര്‍ത്ത് ഇറക്കാം ..കൊഞ്ച് മസാല റെഡി !

    ഇനി മീന്‍ മസാല ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    മത്തി – അരകിലോ ( ചെറുതായി മുറിച്ചത്)
    മുളക് പൊടി- ഒരു സ്പൂണ്‍
    കുരുമുളക് – കാല്‍ ടീസ്പൂണ്‍
    കടുക് – കാല്‍ ടീസ്പൂണ്‍
    സവാള പൊടിയായി അരിഞ്ഞത്- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
    വെളുത്തുള്ളി- മൂന്ന് അല്ലി
    ഇഞ്ചി- ഒരു കഷ്ണം
    ഉപ്പ് പാകത്തിന്
    കറിവേപ്പില

    ആദ്യം തന്നെ മുളക് പൊടി മുതല്‍ ഇഞ്ചി വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. ഈ മസാല മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ രണ്ടുവശവും മൂപ്പിച്ചെടുക്കുക. മീന്‍ മസാല റെഡി !

    വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ആണ് ഇതെല്ലാം…നിങ്ങളും ഉണ്ടാക്കി നോക്കൂ..ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഹ്സേയര്‍ ചെയ്യൂ.

    നാലുതരം അച്ചാര്‍ ഉണ്ടാക്കാം

  • വെജിറ്റബിള്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാം

    വെജിറ്റബിള്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് വളരെ പെട്ടന്ന് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍.. ബസ്മതി റൈസ് , ബീന്‍സ് ,ക്യാരറ്റ് , മുട്ട , ചില്ലി സോസ് , കുരുമുളക് പൊടി , സോയസോസ് , ഓയില്‍ …ആദ്യം തന്നെ ബസ്മതി റൈസ് വേവിച്ചു എടുക്കുക…അതിനുശേഷം വെജിറ്റബിള്‍ എല്ലാം ഓയിലില്‍ വഴറ്റി എടുക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക…ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

    മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

    ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ആണ്.. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മൂന്നു തരം പലഹാരങ്ങള്‍ . കുമ്പിള്‍ അപ്പം , അരിയുണ്ട , കൊഴുക്കട്ട ..മൂന്നും ഉണ്ടാക്കുന്നത് അരിപ്പൊടിയില്‍ ആണ് .. ആദ്യം നമുക്ക് കുമ്പിള്‍ അപ്പം ഉണ്ടാക്കാം …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    കുമ്പിളപ്പം
    ചേരുവകള്‍
    വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കുമ്പിളപ്പം. ചില ഭാഗങ്ങളില്‍ മറ്റു മരങ്ങളുടെ ഇലകളും കുമ്പിളപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാലും വയണ ഇലയുടെ രുചി ഈ പലഹാരത്തിന്‍റെ പ്രത്യേകതയാണ്. മറ്റു വിഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ചക്കപ്പഴമാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ഘടകം.

    തയാറാക്കുന്ന രീതി
    ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , കുറച്ച് ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വയണ ഇല കുമ്പിള്‍ ആകൃതിയിലാക്കി ഈ കൂട്ട് നിറയ്ക്കുക. എന്നിട്ട് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. എന്നാലും ചക്കകൊണ്ട് തയാറാക്കുന്ന കുമ്പിളപ്പത്തിനാണ് രുചി കൂടുതല്‍. അരക്കിലോ അരിപ്പോടിയ്ക്ക് അര മുറി തേങ്ങ , രണ്ടു കപ്പ്‌ നല്ല പഴുത്ത ചക്ക ഇതാണ് കണക്ക് …ചക്ക കൂടിയാലും കുഴപ്പമില്ല

    ഇനി നമുക്ക് അരിയുണ്ട ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പുഴുങ്ങലരി വറുത്ത് പൊടിച്ചത് – രണ്ടു കപ്പ്
    തേങ്ങ ചിരവിയത് – രണ്ടു കപ്പ്
    ശര്‍ക്കര പൊടിച്ചത് – 1 1/2 കപ്പ്
    ഏലയ്ക്ക അഞ്ച് എണ്ണം- തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.

    തയാറാക്കുന്ന വിധം
    പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് പൊടിക്കുക. തേങ്ങ ചിരകിയെടുത്ത് അരിപ്പൊയിടില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഉരുളിപോലുള്ള പാത്രത്തിലിട്ടു വറക്കുക. പൊടി മൂത്തുകഴിഞ്ഞാല്‍ തണുപ്പിക്കുക. ശര്‍ക്കരപാവ് കാച്ചിയെടുത്ത് ഈ പൊടിയിലിട്ട് ഇളക്കണം. ചൂടാറും മുന്‍പ് ഉണ്ടയാക്കി ഉരുട്ടുക. ശര്‍ക്കര പാവ് ഇളം പാകമാണെങ്കില്‍ അരിയുണ്ട കട്ടികുറഞ്ഞതായിരിക്കും. മൂത്തതാണെങ്കില്‍ കട്ടി കൂടിയതും. കടുപ്പം കൂടിയ അരിയുണ്ടകള്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും. ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ രുചി വര്‍ധിപ്പിക്കാം.

    ഇനി നമുക്ക് കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അരിപ്പൊടി 500 ഗ്രാം
    ശര്‍ക്കര, ഒരുണ്ട
    തേങ്ങ ചിരകിയത് അരമുറി
    ജീരകം,
    ഉപ്പു ആവശ്യത്തിനു

    ആദ്യം തന്നെ ശര്‍ക്കര ഉരുക്കി എടുക്കുക ഇതില്‍ തേങ്ങയും ജീരകം പൊടിച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക.
    അതിനുശേഷം അരിപ്പൊടി ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി നടുവില്‍ ശര്‍ക്കര മിക്സ് ഒരു ടിസ്പൂണ്‍ ഇട്ടു ഇത് ഉരുളയാക്കി എടുക്കണം എന്നിട്ട് അപ്പ ചെമ്പില്‍ വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം ..ഇത് ചെറു ചൂടോടെ കഴിക്കാം.

    ഈ പലഹാരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമാണ് ..ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    കൂണ്‍ കറി ഉണ്ടാക്കാം

  • ചിക്കന്‍ മസാല ഉണ്ടാക്കാം

    ചിക്കന്‍ മസാല ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഈസിയായിട്ട് എങ്ങിനെയാണ് ചിക്കന്‍ മസാല ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍, തൈര് , ഇഞ്ചി , വെളുത്തുള്ളി , കരയാംബൂ, ഏലക്കായ , കറുവാപട്ട, ഉണക്ക മുളക് , മല്ലിയില..ആദ്യം തന്നെ തൈരും ഇഞ്ചി , വെളുത്തുള്ളി മസാലക്കൂട്ടുകള്‍ , ഉണക്ക മുളക് എന്നിവ അരച്ച് എടുക്കണം ഈ മസാല ചിക്കനില്‍ പുരട്ടി വയ്ക്കണം .രണ്ടു മനിക്കൊരിനു ശേഷം കറി ഉണ്ടാക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ . ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

  • മട്ടന്‍ സ്റ്റ്യൂ & മട്ടന്‍ വെജിറ്റബിള്‍ കറി

    മട്ടന്‍ സ്റ്റ്യൂ & മട്ടന്‍ വെജിറ്റബിള്‍ കറി

    ഇന്ന് നമുക്ക് മട്ടന്‍ വെജിറ്റബിള്‍ കറിയും , മട്ടന്‍ സ്റ്റ്യൂ വും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ആദ്യം നമുക്ക് കോളിഫ്ലവര്‍ ചേര്‍ത്ത മട്ടന്‍ കറി ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ആട്ടിറച്ചി – അരക്കിലോ,
    സവാള – രണ്ടെണ്ണം
    തക്കാളി – 115 ഗ്രാം,
    തൈര് – ഒരു കപ്പ്
    കോളിഫ്ളവര്‍ – 250 ഗ്രാം
    ഗ്രീന്‍പീസ് – 50 ഗ്രാം വേവിച്ചത്
    മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
    പാചകഎണ്ണ – ആവശ്യത്തിന്
    മല്ലിപൊടി, മല്ലിയില – 10 ഗ്രാം
    മുളകുപൊടി – രണ്ടു ടീസ്പൂണ്‍
    ഉപ്പ് – പാകത്തിന്
    ഇഞ്ചി – ഒരു കഷണം
    വേപ്പില

    തയാറാക്കുന്ന വിധം
    ഇറച്ചി ചെറുതായി നുറുക്കുക . കോളിഫ്ളവര്‍ ഓരോ പൂക്കളായി അടര്‍ത്തുക. സവാള നീളത്തില്‍ അരിയുക. ഇഞ്ചി പുറം ചുരണ്ടി ചതയ്ക്കുക. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാളയിട്ട് വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഇഞ്ചി വേപ്പില എന്നിവ ചേര്‍ക്കുക. തക്കാളിയും തൈര് നന്നായി അടിച്ചതും ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്താല്‍, കോളിഫ്ളവര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി കോളിഫ്ളവറും ഇറച്ചിയും വേവാന്‍ അനുവദിക്കുക. ഗ്രീന്‍പീസ് ചേര്‍ത്ത് ചാറാക്കുക. ചാര്‍ കുറുകി വരണ്ടു തുടങ്ങുമ്പോള്‍, വാങ്ങി മല്ലിയിലയും ചേര്‍ത്ത് വാങ്ങാം ..വെജിറ്റബിള്‍ മട്ടന്‍ കറി റെഡി

    ഇനി നമുക്ക് മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍

    ആട്ടിറച്ചി – കാല്‍ക്കിലോ,
    ക്യാരറ്റ് – ഒരെണ്ണം
    സവാള – ഒരെണ്ണം,
    ഉരുളക്കിഴങ്ങ് – ഒരെണ്ണം,
    നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
    കായപ്പൊടി – ഒരു നുള്ള്,
    തക്കാളി സോസ് – കാല്‍ക്കപ്പ്
    ഉപ്പ് – പാകത്തിന്,
    ഗരംമസാല – ഒരു ടീ സ്പൂണ്‍
    തേങ്ങാ പാല്‍ – ഒരു കപ്പ്,
    കോണ്‍ഫ്ളോര്‍ – രണ്ടു ടേബിള്‍സ്പൂണ്‍
    ഓറഞ്ച് നീര് – ഒരു ഓറഞ്ചിന്‍റെ പകുതി പിഴിഞ്ഞത്
    നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
    വെളുത്തുള്ളി – ആറ് അല്ലി
    പച്ചമുളക് – ഒരെണ്ണം
    വേപ്പില
    ഇഞ്ചി – ഒരു കഷണം

    തയാറാക്കുന്ന വിധം
    ആട്ടിറച്ചി കഴുകി നീളത്തില്‍ നുറുക്കുക . ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. നെയ്യൊഴിച്ച്, കായം, ഇഞ്ചി, വെളുത്തുള്ളി വേപ്പില എന്നിവ ചേര്‍ത്ത് വറുത്ത് ബ്രൗണ്‍ നിറം ആക്കുക. അതിനുശേഷം ഇറച്ചിയും മൂന്ന് ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ക്കുക. അഞ്ച് മിനിറ്റ് വേവിക്കുക. ഉപ്പും ഗരംമസാലയും ചേര്‍ക്കുക. അടുപ്പത്ത് നിന്നു വാങ്ങുക.
    പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് ഇറച്ചിയുമായി ചേര്‍ക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് എല്ലാം മൃദുവാകും വരെ വേവിക്കുക. കോണ്‍ഫ്ളോര്‍ ഒരു പാനില്‍ ഇട്ട് നെയ്യും ചേര്‍ത്തു വയ്ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ പാല്‍ എന്നിവ ചേര്‍ത്ത് തിള വരുമ്പോള്‍ വാങ്ങുക. സ്റ്റൂവിനെ ഗ്ലാസ് ബൗളിലേക്ക് പകര്‍ന്ന് തക്കാളി സോസ് ചേര്‍ക്കുക. അതിനുശേഷം നെയ്യ് ചേര്‍ത്ത് വച്ച കോണ്‍ഫ്ളോര്‍ ചേര്‍ത്ത് ഇളക്കുക .. അണ്ടിപ്പരിപ്പ് ..മുന്തിരി ഒക്കെ ആവശ്യമെങ്കില്‍ ഇതിന്റെ കൂടെ ചേര്‍ക്കാം

    ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .

    ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം

  • ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം ..അതിനാവശ്യമായ സാധനങ്ങള്‍..ഗോതമ്പ് പൊടി , ഓയില്‍ , ഉപ്പു , ആദ്യം തന്നെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട ശേഷം ഗോതമ്പുപൊടി കുഴച്ചു എടുക്കണം..നല്ല സോഫ് ആയി കുഴച്ച ശേഷം നനച്ച തുണിയിട്ട് മൂടിവയ്ക്കണം ..അതിനുശേഷം ചെറിയ ഉരുളകള്‍ ആക്കി പരത്തി എടുത്ത് ചട്ടിയില്‍ ഇട്ടു ചൂടാക്കിയ ശേഷം തീയില്‍ കാണിച്ചു ചുട്ടു എടുക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഇതുണ്ടാക്കി നോക്കുക ഇഷ്ട്ടപ്പെട്ടാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.ഇതുപോലുള്ള നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

  • നാലുതരം അച്ചാര്‍ ഉണ്ടാക്കാം

    നാലുതരം അച്ചാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് നാലുതരം അച്ചാര്‍ ഉണ്ടാക്കാം ..തക്കാളി , ക്യാപ്സിക്കം , കാത്തിരിക്ക , മംഗോ-ജിഞ്ചര്‍ , അച്ചാറുകള്‍ ആണ് ഉണ്ടാക്കുന്നത് …ആദ്യം നമുക്ക് തക്കാളി അച്ചാര്‍ ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തക്കാളി – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്,
    പച്ചമുളക് (അരി മാറ്റി ചെറുതായി അരിഞ്ഞത് ) – നാലെണ്ണം,
    വെളുത്തുള്ളി ചതച്ചത് – ഒരല്ലി,
    പഞ്ചസാര – കാല്‍ ടീ സ്പൂണ്‍,
    ഇഞ്ചി (പൊടിയായി അരിഞ്ഞത്) – അര ഇഞ്ച് നീളത്തില്‍,
    ഉള്ളി പൊടിയായി അരിഞ്ഞത് – ചെറുത് ഒരെണ്ണം,
    വെളുത്ത വിനാഗിരി – മൂന്ന് ടേബിള്‍ സ്പൂണ്‍,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ടു നന്നായി അടിക്കുക. നല്ല മയം വരുമ്പോള്‍ ഒരു സോസ് പാനിലേക്ക് പകര്‍ന്നു തിളപ്പിക്കുക. ചെറുതീയില്‍ വച്ച് കുറുകാന്‍ അനുവദിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയ ശേഷം വാങ്ങിവച്ച് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ കുപ്പിയില്‍ നിറച്ച് വായു കടക്കാത്ത വിധം അടച്ചു വയ്ക്കുക. തക്കാളി അച്ചാര്‍ റെഡി ..ഇത്ഫ്രിഡ്ജില്‍ സൂക്ഷിക്കാം

    ഇനി നമുക്ക് ക്യാപ്സിക്കം അച്ചാര്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ച ക്യാപ്സിക്കം നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
    പച്ചത്തക്കാളി നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
    സവാള നീളത്തില്‍ അരിഞ്ഞത് – എട്ടെണ്ണം,
    വെളുത്ത വിനാഗിരി, ബ്രൗണ്‍ വിനാഗിരി – മൂന്നരക്കപ്പ് വീതം,
    പഞ്ചസാര – അരക്കപ്പ്,
    കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വീതം,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    ക്യാപ്സിക്കം, തക്കാളി, സവാള എന്നിവ ഒരു ബൗളില്‍ എടുക്കുക. ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കി ഒരുക്കുക. കനമുള്ള പാത്രം മീതെ വച്ച് അടയ്ക്കുക. എട്ട് മണിക്കൂര്‍ ഇങ്ങനെ വച്ച ശേഷം മീതെ വച്ച പാത്രം മാറ്റി വെള്ളം ഊറ്റിക്കളയുക. പച്ചക്കറികള്‍ എല്ലാം കൂടി യോജിപ്പിച്ച്, പഞ്ചസാര, വിനാഗിരി, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി രണ്ട് മണിക്കൂര്‍ അടച്ചുവയ്ക്കണം. ആറിയാല്‍, വൃത്തിയാക്കിയ കുപ്പിയിലാക്കി വായു കടക്കാത്ത വിധം അടച്ചുവയ്ക്കുക.

    ഇനി നമുക്ക് മാങ്ങയും ഇഞ്ചിയും കൂടിയുള്ള അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – അഞ്ചെണ്ണം,
    പഞ്ചസാര – ഒരു കപ്പ്,
    വെളുത്ത വിനാഗിരി – അരക്കപ്പ്,
    ഇഞ്ചി അരച്ചത് – അര ഇഞ്ച് നീളത്തില്‍,
    മുളകുപൊടി – രണ്ട് ടീ സ്പൂണ്‍,
    ഉപ്പ് – പാകത്തിന്

    തയാറാക്കുന്ന വിധം
    എല്ലാ ചേരുവകളും യോജിപ്പിച്ച് ചെറുതീയില്‍ തിളപ്പിക്കുക. പത്ത് മിനിറ്റാകുമ്പോള്‍ മാങ്ങാക്കഷണം വെന്ത് മയം വന്നിരിക്കും. ജാം പരുവം ആകുമ്പോള്‍ വാങ്ങുക. എല്ലാം ചേര്‍ത്തിളക്കി ആറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

    ഇനി നമുക്ക് കാത്തിരിക്ക അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കത്തിരിക്ക (ചെറുതായി അരിഞ്ഞത്) – രണ്ട് കിലോ,
    പച്ചമുളക് പൊടിയായി അരിഞ്ഞത് – നൂറ്റിഇരുപത്തഞ്ച് ഗ്രാം,
    വെളുത്തുള്ളി ചതച്ചത് – രണ്ട് അല്ലി,
    വെളുത്ത വിനാഗിരി – ഒന്നരക്കപ്പ്,
    പഞ്ചസാര – ഒരു കപ്പ്,
    മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍,
    ജീരകം, ഉലുവ – ഒരു ടേബിള്‍ സ്പൂണ്‍ വീതം,
    ഇഞ്ചി പൊടിയായി അരിഞ്ഞത് – മുപ്പത് ഗ്രാം,
    ഉപ്പ് – പാകത്തിന്,
    മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് – രണ്ട് ടീ സ്പൂണ്‍ വീതം,
    എള്ളെണ്ണ – ഒന്നേകാല്‍ക്കപ്പ്

    തയാറാക്കുന്ന വിധം
    ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് എന്നിവയ്ക്കൊപ്പം വെളുത്തുള്ളി ചേര്‍ത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കുക. എണ്ണ ചൂടാക്കി ജീരകവും ഉലുവയും ഇട്ട് ഒരു മിനിറ്റ് വയ്ക്കുക. അരച്ച ചേരുവകള്‍ ചേര്‍ത്ത് ചെറുതീയില്‍ വച്ച് ഇളക്കുക. ഇതിലേക്ക് ഉപ്പ്, വിനാഗിരി, പഞ്ചസാര, കത്തിരിക്ക, ഇഞ്ചി അരിഞ്ഞത്, മുളക് അരിഞ്ഞത് എന്നിവയും ചേര്‍ക്കുക. എണ്ണ മീതെ തെളിയും വരെ ഇളക്കുക. വാങ്ങിവച്ച് ആറിയ ശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

    അച്ചാറുകള്‍ എല്ലാം കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..തൊട്ടുകൂട്ടാന്‍ അച്ചാര്‍ എല്ലാവര്ക്കും ഇഷ്ട്ടമുള്ള കാര്യമാണ് …നിങ്ങള്‍ ഈ റെസിപ്പികള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

    ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം