ഇന്ന് നമുക്ക് മട്ടന്‍ വെജിറ്റബിള്‍ കറിയും , മട്ടന്‍ സ്റ്റ്യൂ വും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ആദ്യം നമുക്ക് കോളിഫ്ലവര്‍ ചേര്‍ത്ത മട്ടന്‍ കറി ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍
ആട്ടിറച്ചി – അരക്കിലോ,
സവാള – രണ്ടെണ്ണം
തക്കാളി – 115 ഗ്രാം,
തൈര് – ഒരു കപ്പ്
കോളിഫ്ളവര്‍ – 250 ഗ്രാം
ഗ്രീന്‍പീസ് – 50 ഗ്രാം വേവിച്ചത്
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
പാചകഎണ്ണ – ആവശ്യത്തിന്
മല്ലിപൊടി, മല്ലിയില – 10 ഗ്രാം
മുളകുപൊടി – രണ്ടു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ഇഞ്ചി – ഒരു കഷണം
വേപ്പില
തയാറാക്കുന്ന വിധം
ഇറച്ചി ചെറുതായി നുറുക്കുക . കോളിഫ്ളവര്‍ ഓരോ പൂക്കളായി അടര്‍ത്തുക. സവാള നീളത്തില്‍ അരിയുക. ഇഞ്ചി പുറം ചുരണ്ടി ചതയ്ക്കുക. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാളയിട്ട് വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഇഞ്ചി വേപ്പില എന്നിവ ചേര്‍ക്കുക. തക്കാളിയും തൈര് നന്നായി അടിച്ചതും ചേര്‍ത്ത് വേവിക്കുക. തക്കാളി വെന്താല്‍, കോളിഫ്ളവര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി കോളിഫ്ളവറും ഇറച്ചിയും വേവാന്‍ അനുവദിക്കുക. ഗ്രീന്‍പീസ് ചേര്‍ത്ത് ചാറാക്കുക. ചാര്‍ കുറുകി വരണ്ടു തുടങ്ങുമ്പോള്‍, വാങ്ങി മല്ലിയിലയും ചേര്‍ത്ത് വാങ്ങാം ..വെജിറ്റബിള്‍ മട്ടന്‍ കറി റെഡി
ഇനി നമുക്ക് മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍
ആട്ടിറച്ചി – കാല്‍ക്കിലോ,
ക്യാരറ്റ് – ഒരെണ്ണം
സവാള – ഒരെണ്ണം,
ഉരുളക്കിഴങ്ങ് – ഒരെണ്ണം,
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി – ഒരു നുള്ള്,
തക്കാളി സോസ് – കാല്‍ക്കപ്പ്
ഉപ്പ് – പാകത്തിന്,
ഗരംമസാല – ഒരു ടീ സ്പൂണ്‍
തേങ്ങാ പാല്‍ – ഒരു കപ്പ്,
കോണ്‍ഫ്ളോര്‍ – രണ്ടു ടേബിള്‍സ്പൂണ്‍
ഓറഞ്ച് നീര് – ഒരു ഓറഞ്ചിന്‍റെ പകുതി പിഴിഞ്ഞത്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
വെളുത്തുള്ളി – ആറ് അല്ലി
പച്ചമുളക് – ഒരെണ്ണം
വേപ്പില
ഇഞ്ചി – ഒരു കഷണം
തയാറാക്കുന്ന വിധം
ആട്ടിറച്ചി കഴുകി നീളത്തില്‍ നുറുക്കുക . ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. നെയ്യൊഴിച്ച്, കായം, ഇഞ്ചി, വെളുത്തുള്ളി വേപ്പില എന്നിവ ചേര്‍ത്ത് വറുത്ത് ബ്രൗണ്‍ നിറം ആക്കുക. അതിനുശേഷം ഇറച്ചിയും മൂന്ന് ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ക്കുക. അഞ്ച് മിനിറ്റ് വേവിക്കുക. ഉപ്പും ഗരംമസാലയും ചേര്‍ക്കുക. അടുപ്പത്ത് നിന്നു വാങ്ങുക.
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് ഇറച്ചിയുമായി ചേര്‍ക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് എല്ലാം മൃദുവാകും വരെ വേവിക്കുക. കോണ്‍ഫ്ളോര്‍ ഒരു പാനില്‍ ഇട്ട് നെയ്യും ചേര്‍ത്തു വയ്ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ പാല്‍ എന്നിവ ചേര്‍ത്ത് തിള വരുമ്പോള്‍ വാങ്ങുക. സ്റ്റൂവിനെ ഗ്ലാസ് ബൗളിലേക്ക് പകര്‍ന്ന് തക്കാളി സോസ് ചേര്‍ക്കുക. അതിനുശേഷം നെയ്യ് ചേര്‍ത്ത് വച്ച കോണ്‍ഫ്ളോര്‍ ചേര്‍ത്ത് ഇളക്കുക .. അണ്ടിപ്പരിപ്പ് ..മുന്തിരി ഒക്കെ ആവശ്യമെങ്കില്‍ ഇതിന്റെ കൂടെ ചേര്‍ക്കാം
ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .