ഇന്ന് നമുക്ക് മീന്‍ കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം .. കോട്ടയം സ്റ്റയില്‍ മീന്‍ കറിയും , കൊഞ്ച് മസാലയും , മീന്‍ മസാലയും ആണ് ഉണ്ടാക്കാന്‍ പോകുന്നത്. ആദ്യം നമുക്ക് കോട്ടയം സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..
മീന്‍ – അര കിലോ
(ഇടത്തരം
കഷ്ണങ്ങളാക്കിയത്)
ചുവന്നുള്ളി- പത്തെണ്ണം
ഇഞ്ചി – രണ്ടു സ്പൂണ്‍
വെളുത്തുള്ളി-പത്ത് അല്ലി
കുടംപുളി – മൂന്നെണ്ണം
വെള്ളം -രണ്ടു കപ്പ്
വെളിച്ചെണ്ണ
-മൂന്നു സ്പൂണ്‍
കടുക് – ഒരു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
മുളകുപൊടി -നാലു സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ സ്പൂണ്‍
ഉലുവപൊടി – കാല്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം കുടംപുളി കുറച്ച് വെള്ളത്തിലിട്ടു തിളപ്പിച്ച് വയ്ക്കണം. ചുവന്നുള്ളി നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളക്, മഞ്ഞള്‍, ഉലുവ എന്നിവ അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. മണ്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ ഇട്ടു ചൂടാക്കുക. കടുക് പൊട്ടി വരുമ്പോള്‍ ഉള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതില്‍ മസാല പേസ്റ്റ് ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. അല്‍പ്പം തിളച്ചു കഴിയുമ്പോള്‍ ഒന്നര കപ്പ് വെള്ളം , ഉപ്പ്, കുടംപുളി (വെള്ളത്തോട് കൂടി) എന്നിവ ചേര്‍ത്ത് തിളപ്പിക്കുക . ഇതില്‍ മീന്‍ കഷണങ്ങള്‍ ഇടുക. നന്നായി ഇളക്കണം. ചെറുതീയില്‍ അടച്ചു വച്ച് ഇതൊരു പതിനഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാന്‍ മറക്കരുത്. കറി കുറുകി കഴിഞ്ഞാല്‍ അല്‍പ്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്ക്കാം . കോട്ടയം സ്റ്റയില്‍ മീന്‍ കറി റെഡി !
ഇനി നമുക്ക് കൊഞ്ച് മസാല ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍
കൊഞ്ച് -250 ഗ്രാം,
സവാള – മൂന്നെണ്ണം
തക്കാളി – രണ്ടെണ്ണം
വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – ഒരു ടിസ്പൂണ്‍
പച്ചമുളക് -നാലെണ്ണം
മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
മുളക്പൊടി – മൂന്നു ടീസ്പൂണ്‍,
മഞ്ഞള്‍പ്പൊടി- അര ടീസ് പൂണ്‍
വെളിച്ചെണ്ണ,
ഉപ്പ്
വേപ്പില
ആദ്യം തന്നെ കൊഞ്ച് നന്നായി ക്ലീന്‍ ചെയ്തു എടുക്കുക. അതിനുശേഷം ഒരു
പാത്രം വച്ച് ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. സവാള കനം കുറച്ച് അരിഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. സവാള നല്ലവണ്ണം മൂത്ത് വരുമ്പോള്‍ മൂന്ന് ടീസ്പൂണ്‍ മുളക്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി , പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം നീളത്തില്‍ അരിഞ്ഞ രണ്ടു തക്കാളി ചേര്‍ത്ത് പത്ത് മിനിറ്റ് വഴറ്റുക. കൊഞ്ച് ഈ മസാലയിലേക്ക് ചേര്‍ക്കുക. കൊഞ്ച് മസാലയില്‍ ഇളക്കി യോജിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.. നന്നായി വെന്തശേഷം കറിവേപ്പില ചേര്‍ത്ത് ഇറക്കാം ..കൊഞ്ച് മസാല റെഡി !
ഇനി മീന്‍ മസാല ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
മത്തി – അരകിലോ ( ചെറുതായി മുറിച്ചത്)
മുളക് പൊടി- ഒരു സ്പൂണ്‍
കുരുമുളക് – കാല്‍ ടീസ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി- മൂന്ന് അല്ലി
ഇഞ്ചി- ഒരു കഷ്ണം
ഉപ്പ് പാകത്തിന്
കറിവേപ്പില
ആദ്യം തന്നെ മുളക് പൊടി മുതല്‍ ഇഞ്ചി വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. ഈ മസാല മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ രണ്ടുവശവും മൂപ്പിച്ചെടുക്കുക. മീന്‍ മസാല റെഡി !
വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ആണ് ഇതെല്ലാം…നിങ്ങളും ഉണ്ടാക്കി നോക്കൂ..ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഹ്സേയര്‍ ചെയ്യൂ.