നാലുതരം അച്ചാര്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് നാലുതരം അച്ചാര്‍ ഉണ്ടാക്കാം ..തക്കാളി , ക്യാപ്സിക്കം , കാത്തിരിക്ക , മംഗോ-ജിഞ്ചര്‍ , അച്ചാറുകള്‍ ആണ് ഉണ്ടാക്കുന്നത് …ആദ്യം നമുക്ക് തക്കാളി അച്ചാര്‍ ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

തക്കാളി – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്,
പച്ചമുളക് (അരി മാറ്റി ചെറുതായി അരിഞ്ഞത് ) – നാലെണ്ണം,
വെളുത്തുള്ളി ചതച്ചത് – ഒരല്ലി,
പഞ്ചസാര – കാല്‍ ടീ സ്പൂണ്‍,
ഇഞ്ചി (പൊടിയായി അരിഞ്ഞത്) – അര ഇഞ്ച് നീളത്തില്‍,
ഉള്ളി പൊടിയായി അരിഞ്ഞത് – ചെറുത് ഒരെണ്ണം,
വെളുത്ത വിനാഗിരി – മൂന്ന് ടേബിള്‍ സ്പൂണ്‍,
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ടു നന്നായി അടിക്കുക. നല്ല മയം വരുമ്പോള്‍ ഒരു സോസ് പാനിലേക്ക് പകര്‍ന്നു തിളപ്പിക്കുക. ചെറുതീയില്‍ വച്ച് കുറുകാന്‍ അനുവദിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയ ശേഷം വാങ്ങിവച്ച് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ കുപ്പിയില്‍ നിറച്ച് വായു കടക്കാത്ത വിധം അടച്ചു വയ്ക്കുക. തക്കാളി അച്ചാര്‍ റെഡി ..ഇത്ഫ്രിഡ്ജില്‍ സൂക്ഷിക്കാം

ഇനി നമുക്ക് ക്യാപ്സിക്കം അച്ചാര്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

പച്ച ക്യാപ്സിക്കം നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
പച്ചത്തക്കാളി നീളത്തില്‍ അരിഞ്ഞത് – അരക്കിലോ,
സവാള നീളത്തില്‍ അരിഞ്ഞത് – എട്ടെണ്ണം,
വെളുത്ത വിനാഗിരി, ബ്രൗണ്‍ വിനാഗിരി – മൂന്നരക്കപ്പ് വീതം,
പഞ്ചസാര – അരക്കപ്പ്,
കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വീതം,
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
ക്യാപ്സിക്കം, തക്കാളി, സവാള എന്നിവ ഒരു ബൗളില്‍ എടുക്കുക. ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കി ഒരുക്കുക. കനമുള്ള പാത്രം മീതെ വച്ച് അടയ്ക്കുക. എട്ട് മണിക്കൂര്‍ ഇങ്ങനെ വച്ച ശേഷം മീതെ വച്ച പാത്രം മാറ്റി വെള്ളം ഊറ്റിക്കളയുക. പച്ചക്കറികള്‍ എല്ലാം കൂടി യോജിപ്പിച്ച്, പഞ്ചസാര, വിനാഗിരി, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി രണ്ട് മണിക്കൂര്‍ അടച്ചുവയ്ക്കണം. ആറിയാല്‍, വൃത്തിയാക്കിയ കുപ്പിയിലാക്കി വായു കടക്കാത്ത വിധം അടച്ചുവയ്ക്കുക.

ഇനി നമുക്ക് മാങ്ങയും ഇഞ്ചിയും കൂടിയുള്ള അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – അഞ്ചെണ്ണം,
പഞ്ചസാര – ഒരു കപ്പ്,
വെളുത്ത വിനാഗിരി – അരക്കപ്പ്,
ഇഞ്ചി അരച്ചത് – അര ഇഞ്ച് നീളത്തില്‍,
മുളകുപൊടി – രണ്ട് ടീ സ്പൂണ്‍,
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും യോജിപ്പിച്ച് ചെറുതീയില്‍ തിളപ്പിക്കുക. പത്ത് മിനിറ്റാകുമ്പോള്‍ മാങ്ങാക്കഷണം വെന്ത് മയം വന്നിരിക്കും. ജാം പരുവം ആകുമ്പോള്‍ വാങ്ങുക. എല്ലാം ചേര്‍ത്തിളക്കി ആറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

ഇനി നമുക്ക് കാത്തിരിക്ക അച്ചാര്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

കത്തിരിക്ക (ചെറുതായി അരിഞ്ഞത്) – രണ്ട് കിലോ,
പച്ചമുളക് പൊടിയായി അരിഞ്ഞത് – നൂറ്റിഇരുപത്തഞ്ച് ഗ്രാം,
വെളുത്തുള്ളി ചതച്ചത് – രണ്ട് അല്ലി,
വെളുത്ത വിനാഗിരി – ഒന്നരക്കപ്പ്,
പഞ്ചസാര – ഒരു കപ്പ്,
മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍,
ജീരകം, ഉലുവ – ഒരു ടേബിള്‍ സ്പൂണ്‍ വീതം,
ഇഞ്ചി പൊടിയായി അരിഞ്ഞത് – മുപ്പത് ഗ്രാം,
ഉപ്പ് – പാകത്തിന്,
മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് – രണ്ട് ടീ സ്പൂണ്‍ വീതം,
എള്ളെണ്ണ – ഒന്നേകാല്‍ക്കപ്പ്

തയാറാക്കുന്ന വിധം
ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉള്ളി അരച്ചത് എന്നിവയ്ക്കൊപ്പം വെളുത്തുള്ളി ചേര്‍ത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കുക. എണ്ണ ചൂടാക്കി ജീരകവും ഉലുവയും ഇട്ട് ഒരു മിനിറ്റ് വയ്ക്കുക. അരച്ച ചേരുവകള്‍ ചേര്‍ത്ത് ചെറുതീയില്‍ വച്ച് ഇളക്കുക. ഇതിലേക്ക് ഉപ്പ്, വിനാഗിരി, പഞ്ചസാര, കത്തിരിക്ക, ഇഞ്ചി അരിഞ്ഞത്, മുളക് അരിഞ്ഞത് എന്നിവയും ചേര്‍ക്കുക. എണ്ണ മീതെ തെളിയും വരെ ഇളക്കുക. വാങ്ങിവച്ച് ആറിയ ശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.

അച്ചാറുകള്‍ എല്ലാം കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..തൊട്ടുകൂട്ടാന്‍ അച്ചാര്‍ എല്ലാവര്ക്കും ഇഷ്ട്ടമുള്ള കാര്യമാണ് …നിങ്ങള്‍ ഈ റെസിപ്പികള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം