മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

Advertisement

ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ആണ്.. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മൂന്നു തരം പലഹാരങ്ങള്‍ . കുമ്പിള്‍ അപ്പം , അരിയുണ്ട , കൊഴുക്കട്ട ..മൂന്നും ഉണ്ടാക്കുന്നത് അരിപ്പൊടിയില്‍ ആണ് .. ആദ്യം നമുക്ക് കുമ്പിള്‍ അപ്പം ഉണ്ടാക്കാം …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കുമ്പിളപ്പം
ചേരുവകള്‍
വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കുമ്പിളപ്പം. ചില ഭാഗങ്ങളില്‍ മറ്റു മരങ്ങളുടെ ഇലകളും കുമ്പിളപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാലും വയണ ഇലയുടെ രുചി ഈ പലഹാരത്തിന്‍റെ പ്രത്യേകതയാണ്. മറ്റു വിഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ചക്കപ്പഴമാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ഘടകം.

തയാറാക്കുന്ന രീതി
ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , കുറച്ച് ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വയണ ഇല കുമ്പിള്‍ ആകൃതിയിലാക്കി ഈ കൂട്ട് നിറയ്ക്കുക. എന്നിട്ട് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. എന്നാലും ചക്കകൊണ്ട് തയാറാക്കുന്ന കുമ്പിളപ്പത്തിനാണ് രുചി കൂടുതല്‍. അരക്കിലോ അരിപ്പോടിയ്ക്ക് അര മുറി തേങ്ങ , രണ്ടു കപ്പ്‌ നല്ല പഴുത്ത ചക്ക ഇതാണ് കണക്ക് …ചക്ക കൂടിയാലും കുഴപ്പമില്ല

ഇനി നമുക്ക് അരിയുണ്ട ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

പുഴുങ്ങലരി വറുത്ത് പൊടിച്ചത് – രണ്ടു കപ്പ്
തേങ്ങ ചിരവിയത് – രണ്ടു കപ്പ്
ശര്‍ക്കര പൊടിച്ചത് – 1 1/2 കപ്പ്
ഏലയ്ക്ക അഞ്ച് എണ്ണം- തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.

തയാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് പൊടിക്കുക. തേങ്ങ ചിരകിയെടുത്ത് അരിപ്പൊയിടില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഉരുളിപോലുള്ള പാത്രത്തിലിട്ടു വറക്കുക. പൊടി മൂത്തുകഴിഞ്ഞാല്‍ തണുപ്പിക്കുക. ശര്‍ക്കരപാവ് കാച്ചിയെടുത്ത് ഈ പൊടിയിലിട്ട് ഇളക്കണം. ചൂടാറും മുന്‍പ് ഉണ്ടയാക്കി ഉരുട്ടുക. ശര്‍ക്കര പാവ് ഇളം പാകമാണെങ്കില്‍ അരിയുണ്ട കട്ടികുറഞ്ഞതായിരിക്കും. മൂത്തതാണെങ്കില്‍ കട്ടി കൂടിയതും. കടുപ്പം കൂടിയ അരിയുണ്ടകള്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും. ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താല്‍ രുചി വര്‍ധിപ്പിക്കാം.

ഇനി നമുക്ക് കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി 500 ഗ്രാം
ശര്‍ക്കര, ഒരുണ്ട
തേങ്ങ ചിരകിയത് അരമുറി
ജീരകം,
ഉപ്പു ആവശ്യത്തിനു

ആദ്യം തന്നെ ശര്‍ക്കര ഉരുക്കി എടുക്കുക ഇതില്‍ തേങ്ങയും ജീരകം പൊടിച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക.
അതിനുശേഷം അരിപ്പൊടി ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി നടുവില്‍ ശര്‍ക്കര മിക്സ് ഒരു ടിസ്പൂണ്‍ ഇട്ടു ഇത് ഉരുളയാക്കി എടുക്കണം എന്നിട്ട് അപ്പ ചെമ്പില്‍ വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം ..ഇത് ചെറു ചൂടോടെ കഴിക്കാം.

ഈ പലഹാരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പമാണ് ..ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

കൂണ്‍ കറി ഉണ്ടാക്കാം