നാല് തരം ബജികള്‍ ഉണ്ടാക്കാം

Advertisement

വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ ആണ് പരിചയപ്പെടുത്തുന്നത്…ഇത് നമ്മുടെ വീടുകളില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നവയാണ് …മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് മുളക് ബജി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ബജി മുളക് – 5- 10
2. കടലമാവ് -ആവശ്യത്തിന്
3. മുളകുപൊടി -ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
5. കായപ്പൊടി -അര ടീസ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7. വെള്ളം – ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം
ബജി മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ടിയായി കിടക്കരുത്. ഇതിനാല്‍ നന്നായി കുഴയ്ക്കുക. നീളത്തില്‍ അരിഞ്ഞ മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.

2. ഇനി മുട്ട ബജി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
1. പുഴുങ്ങിയ മുട്ട (മുട്ട രണ്ടായി മുറിക്കുന്നത് നന്നായിരിക്കും)- 10 എണ്ണം
2. മൈദമാവ്-രണ്ട് കപ്പ്
3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം
4. പെരുംജീരകം-ഒരു സ്പൂണ്‍
5. കായപ്പൊടി- അര സ്പൂണ്‍
6. ഉപ്പ്, വെള്ളം-ആവശ്യത്തിന്
7. എണ്ണ വറുക്കാന്‍ പാകത്തിന്

തയാറാക്കുന്ന വിധം
മൈദമാവ്, കടലമാവ്, മുളകുപൊടി, പെരുംജീരകപ്പൊടി, കായപ്പൊടി എന്നിവ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. കുറച്ച് അയഞ്ഞ രീതിയില്‍ കുഴയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം മുട്ട ഈ മസാലക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ ഇടുക. ചുവന്ന നിറം വരുന്നതുവരെ ചൂടാക്കുക.

3.കായ ബജി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍
സാധാരണ നേന്ത്രക്കായയോ മറ്റു പഴങ്ങളോ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. വണ്ണന്‍ കായ, പടത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഇനമാണ് ബജി നിര്‍മാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം കായ രണ്ടായി മുറിക്കുക. ഇതിനു ശേഷം രണ്ടോ മൂന്നോ തവണ നെടുകെ മുറിക്കണം. കായയുടെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും. കട്ടി കൂടിയാല്‍ ബജിയുടെ രുചി കുറയും.
1. കായ – അഞ്ചെണ്ണം
2. കടലമാവ് – 250 ഗ്രാം
3. കായം – അരടീസ്പൂര്‍
4. മുളക് പൊടി – ഒന്നര ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
6. വെളിച്ചെണ്ണ- 200 ഗ്രാം
7. ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം
കടലമാവ്, കായം, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതത്തിലേക്ക് മുറിച്ച കായ മുക്കുക. എണ്ണയിട്ട് ആവശ്യത്തിന് പൊരിക്കുക.

4.ഇനി സവാള ബാജി ഉണ്ടാക്കാം

സവാള – ഒരെണ്ണം
കടലമാവ് – 100 ഗ്രാം
ഉപ്പു ആവശ്യത്തിനു
കായം അര ടിസ്പൂണ്‍
വെളിച്ചെണ്ണ 200

സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കുക കടലമാവ് ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക …കാരപോടി ചേര്‍ത്ത് ഇളക്കി സവാള അതില്‍ ഇട്ടു മിക്സ് ചെയ്യുക…ഇത് തിളച്ച വെളിച്ചെണ്ണയില്‍ കോരി ഇട്ടു വറുത്തു എടുക്കുക

എല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

ചിക്കന്‍ മസാല ഉണ്ടാക്കാം