പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

Advertisement

ഇന്ന് നമുക്ക് പനീര്‍ കൊണ്ടുള്ള രണ്ടു വിഭവങ്ങള്‍ ഉണ്ടാക്കാം ..ടൊമാറ്റോ പനീര്‍ മസാല , പനീര്‍ മഞ്ചൂരിയന്‍ എന്നിവയാണ് ഉണ്ടാക്കുന്നത് ..പണീ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇതിനു മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അറിയാത്തവര്‍ ആ പോസ്റ്റ്‌ നോക്കുക..പനീര്‍ കടയില്‍ നിന്നും വാങ്ങാനും കിട്ടും.ആദ്യം നമുക്ക് ടൊമാറ്റോ പനീര്‍ മസാല ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

തക്കാളി – നാലെണ്ണം
പനീര്‍ – 250 ഗ്രാം
പഞ്ചസാര – ഒരു ടിസ്പൂണ്‍
ഇഞ്ചി – ഒരു കഷണം
സവാള – രണ്ടെണ്ണം
അണ്ടിപ്പരിപ്പ് – പത്തെണ്ണം
വെളുത്തുള്ളി – രണ്ടെണ്ണം
മുളക് പൊടി – ഒരു ടിസ്പൂണ്‍
ബട്ടര്‍ – ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു

ആദ്യം തന്നെ ഒരു പാത്രം അടുപ്പതുവച്ചിട്ടു ഒരു രണ്ടു ടിസ്പൂണ്‍ ബട്ടര്‍ ഇട്ടു സവാളയും , ഇഞ്ചിയും , വെളുത്തുള്ളിയും , അണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി വഴറ്റണം .അതിനുശേഷം ചെറുതാക്കി നുറുക്കിയ തക്കാളിയും ചേര്‍ത്ത് വഴറ്റുക..ഇനി ഇതിലേയ്ക്ക് മുളക് പൊടി ചേര്‍ക്കാം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ..ഇത് ഒന്ന് മൂടി വച്ച് വേവിക്കാം …അതിനുശേഷം ഇത് ചൂടാറിയിട്ടു എല്ലാം നന്നായി ഒന്ന് മിക്സിയില്‍ പേസ്റ്റ് ആക്കി അരച്ച് എടുക്കുക ആവശ്യത്തിനു വെള്ളവും ചേര്‍ക്കാം ..അതിനുശേഷം ഒരു പാത്രം അടുപ്പില്‍ വച്ച് ഒരു ടിസ്പൂണ്‍ ബട്ടര്‍ ഇട്ടു ഈ അരപ്പ് ഇട്ടു നന്നായി തിളപ്പിക്കാം …ഇനി ഇതിലേയ്ക്ക് ഗരം മസാല ചേര്‍ത്ത് കൊടുക്കാം ..ഇനി ഇതിലേയ്ക്ക് മല്ലിയില ചേര്‍ക്കാം ..അതിനുശേഷം ഇതിലേയ്ക്ക് പനീര്‍ ചേര്‍ക്കാം
നന്നായി ഇളക്കിയ ശേഷം ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കാം ഇത് നന്നായി ഇളക്കി യോജിപ്പിച്ച് നന്നായി വേവിച്ചു എടുക്കാം …ചാറു കുറുതാകുമ്പോള്‍ ഇറക്കി വയ്ക്കാം .. ടൊമാറ്റോ പനീര്‍ മസാല റെഡി !

ഇനി നമുക്ക് പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

പനീര്‍ -കാല്‍ കിലോ
കോണ്‍ഫ്‌ളോര്‍ -മൂന്ന് ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
പച്ചമുളക് അരച്ചത് – ഒരു ടീസ്പൂണ്‍
സവാള -ഒരെണ്ണം
ക്യാപ്‌സിക്കം -രണ്ടെണ്ണം
സ്പ്രിംഗ് ഒണിയന്‍ – ഒരു കെട്ട്
സോയാ സോസ് -രണ്ട് ടീസ്പൂണ്‍
ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി – മൂന്ന് അല്ലി
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കോണ്‍ഫ്‌ളോര്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കിവയ്ക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അല്‍പം എണ്ണ പുരട്ടി ഈ പനീര്‍ കഷ്ണങ്ങള്‍ അതിലേക്കിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു ഇളക്കുക.
ശേഷം ഇത് മാറ്റി വെയ്ക്കാം. ഈ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് സവാളയിട്ടു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ക്യാപ്‌സിക്കം, സ്പ്രിംഗ് ഒണിയന്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇനി മുകളിലെ കൂട്ടിലേക്ക് സോസുകള്‍ ചേര്‍ക്കാം.
ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി പാനിലേക്കൊഴിയ്ക്കുക. എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്കു പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഗ്രേവി ഇതില്‍ പിടിച്ചു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ പൊട്ടിപ്പോകാതെ വാങ്ങി വയ്ക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാം.
പനീര്‍ മഞ്ചൂരിയന്‍ റെഡി !

വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കാന്‍ നിങ്ങള്‍ ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം