ഇന്ന് നമുക്ക് ആവോലി മാങ്ങയിട്ടു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ . ആവോലി , മാങ്ങ ,മഞ്ഞപൊടി ,തേങ്ങാപ്പാല്‍ , സവാള , ഇഞ്ചി , വേപ്പില , പച്ചമുളക്, മല്ലിപൊടി , വേപ്പില , ചുവന്നുള്ളി , ആദ്യം തന്നെ മീനും , മാങ്ങയും ,തേങ്ങാപ്പാലും ,ഒഴികെ എല്ലാം കൂടി ഒന്ന് വഴറ്റി എടുക്കണം .. ഇനി ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും
Blog
-

കാട റോസ്റ്റ് ഉണ്ടാക്കാം
ഇന്ന് നമുക്ക് കാട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാട ഇറച്ചി ..പല അസുഖങ്ങള്‍ക്കും ഇത് ഒരു മരുന്ന് കൂടിയാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് കാട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് . ഇതിനുവേണ്ട ചേരുവകള്‍ പറയാം
കാട അര കിലോ
ഇഞ്ചി ഒരു കഷണം , വെളുത്തുളളി പത്തു അല്ലി , ചുവന്നുള്ളി ഏഴെണ്ണം , പച്ചമുളക് നാലെണ്ണം ഇത് നാലും കൂടി ചതച്ചു എടുക്കുക
തക്കാളി അരിഞ്ഞത് ഒന്ന്
മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ഇതെല്ലാം ആവശ്യത്തിനു അനുസരിച്ച് എടുക്കുക
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
മുളകുപൊടി ഒരു സ്പൂണ്‍
പെരുംജീരകം പൊടിച്ചത് അര സ്പൂണ്‍ ( ഒന്ന് ചെറുതായി ചൂടക്കിയിട്ടു പൊടിച്ചു എടുക്കുക )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടും കൂടി അര സ്പൂണ്‍ പേസ്റ്റ്ഇനി ആദ്യം തന്നെ കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. എന്നിട്ട് ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കാട ഇറച്ചിയില്‍ നന്നായി തേച്ചു പിടിപ്പിച്ചിട്ട് അരമണിക്കൂര്‍ നേരം വെക്കുക.അതിന് ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ
ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കാട ഇറച്ചി പെറുക്കിയിട്ടു വറുത്തു എടുക്കുക . അതിനുശേഷം വറത്ത എണ്ണ അധികം ഉണ്ടെങ്കില്‍ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി , വെളുത്തുള്ളി, ചുവന്നുള്ളി ,പച്ചമുളക് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും ഇന്ന് ഇത് നന്നായി മൂക്കുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞു വച്ച തക്കാളിയും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക . അതിനുശേഷം വറുത്തു വെച്ച കാടയും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. കാട റോസ്റ്റ് തയ്യാര്‍.!ഇതുണ്ടാക്കി എടുക്കാന്‍ നല്ല എളുപ്പമാണ് ..എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം കേട്ടോ തീച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും ..ഇത് ഉണ്ടാക്കി നോക്കിയിട്ട് ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…നമ്മുടെ പേജ് എല്ലാവരും ലൈക് ചെയ്യണേ .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും !
-

ഇരുമ്പന്‍ പുളി വൈന്‍
ഇന്ന് നമുക്ക് ഇരുമ്പന്‍ പുളി വൈന്‍ ഉണ്ടാക്കാം ..നമ്മുടെ വീടുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരിമ്പന്‍ പുളി ..ഇതെങ്ങിനെ വൈന്‍ ആക്കാമെന്ന് നോക്കാം
ഇരുമ്പന്‍ പുളി – 1 കിലോ
പഞ്ചസാര – 750 ഗ്രാം
വെള്ളം – 1 ലിറ്റര്‍
കറുവപ്പട്ട – 2-3 കഷണം
ഗ്രാമ്പൂ – 5-6 എണ്ണം
പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് (KMS) – ഒരുനുള്ള്
വൈന്‍ യീസ്റ്റ് – 5 ഗ്രാം (ചെറിയ തരി പോലത്തെ യീസ്റ്റ് ഈ പേരില്‍ വാങ്ങാന്‍ കിട്ടും )
പഞ്ചസാര – 10 ഗ്രാം
വെള്ളം – 100 ml
ആദ്യമേ പറയട്ടെ, ബിലിമ്പി വൈന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഇളക്കുന്ന തവിയും എല്ലാം മരം കൊണ്ടുള്ളതായിരിക്കണം . പ്ലാസ്റ്റിക് ആയാലും കുഴപ്പമില്ല. മെറ്റല്‍ കൊണ്ടുള്ളവ ഉപയോഗിച്ചാല്‍ കറുത്ത് പോകും എന്ന് മാത്രമല്ല, മെറ്റല്‍ പുളിയുള്ള ആസിഡുമായി പ്രവര്‍ത്തിച്ച് വിഷമയമാകാനും സാധ്യതയുണ്ട്.ഉണ്ടാക്കുന്ന വിധം
5 ഗ്രാം യീസ്റ്റ്, 10 ഗ്രാം പഞ്ചസാര, 100 ml ഇളം ചൂടുള്ള വെള്ളം ഇവ യോജിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. (സ്റ്റാര്‍ട്ടര്‍ ലായനി)
നന്നായി മൂപ്പെത്തിയ ഇരുമ്പന്‍പുളി ആവിയില്‍ വേവിക്കുക. മണ്‍കലത്തിന് മീതെ ഒരു തുണി കെട്ടി കുറച്ചുനേരം ആവി കയറ്റിയാല്‍ മതി. ഇത് ഒരു മരത്തവി കൊണ്ട് നന്നായി ഉടച്ച് തണുക്കാന്‍ വെക്കുക. 750 ഗ്രാം പഞ്ചസാര ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞാല്‍ ലായനി തണുക്കാന്‍ വെക്കുക. ഗ്രാമ്പൂ, കറുവപ്പട്ട ഇവ ഒന്ന് ചതച്ചു വെക്കുക. നന്നായി തണുത്തു കഴിഞ്ഞ ബിലിമ്പി, പഞ്ചസാര ലായനി, ഗ്രാമ്പൂ ചതച്ചത്, കറുവപ്പട്ട , KMS ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം തയ്യാറാക്കി വെച്ച സ്റ്റാര്‍ട്ടര്‍ ലായനി ചേര്‍ത്തിളക്കി ഭരണിയില്‍ ഒഴിച്ച് മൂടിയ ഭാഗം തുണികൊണ്ട് കെട്ടി അനക്കാതെ ഒരിടത്ത് വെക്കുക. 10 – 11 ദിവസത്തിന് ശേഷം ഭരണി തുറന്നു വൈന്‍ ഒരു തുണിയില്‍ കൂടി അരിച്ചെടുക്കുക. ഇതിലേക്ക് അടിച്ചു പതപ്പിച്ച ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും രണ്ടാഴ്ച ഭരണിയില്‍ അടച്ചു വെക്കുക. അതിനുശേഷം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുക. കുപ്പിയില്‍ ആക്കുമ്പോള്‍ ശ്രദ്ധിക്കുക, ഷാംപൈന്‍ പതഞ്ഞുപൊങ്ങി വരുന്നതുപോലെ പതവന്നു വൈന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.കൊളെസ്ട്രോള്‍ , BP എന്നീ അസുഖങ്ങള്‍ക്ക് വളരെ ഫലപ്രദമായ ഒരു ഔഷധമാണ് ഇരുമ്പന്‍പുളി. ഇത് കറികളില്‍ ചേര്‍ത്തോ മറ്റു ഏതെങ്കിലും വിധത്തിലോ ഒക്കെ ഉപയോഗിക്കാം. പക്ഷേ കൊളെസ്ട്രോളിനു ഏറ്റവും ഫലപ്രദമായത് വൈന്‍ ആണ്. വൈന്‍ മരുന്നായി ഉപയോഗിക്കേണ്ട വിധം ഇനി പറയുമ്പോലെ ആണ്. വൈന്‍ ഒരു ഔണ്‍സ് വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരം അത്താഴത്തിനു ശേഷവും കുടിക്കുക. 15 ദിവസം ഇത് തുടരണം. അതിനു ശേഷം ഒരു 10 ദിവസം കഴിഞ്ഞ് കൊളസ്ട്രോള്‍ ലെവല്‍ ചെക്ക് ചെയ്യുക. തീര്‍ച്ചയായും കുറഞ്ഞിരിക്കും. വീണ്ടും കുറയ്ക്കണമെങ്കില്‍ 30 ദിവസം കഴിഞ്ഞതിനു ശേഷം വീണ്ടും ഒരു 15 ദിവസം കൂടി വൈന്‍ കഴിക്കുക.
പച്ച ഇരുമ്പന്‍പുളി ജ്യൂസ് അടിച്ചു കുടിച്ചാല്‍ കിഡ്നി അടിച്ചുപോകും. അതില്‍ ഓക്സാലിക് ആസിഡ് കൂടിയ അളവില്‍ അടങ്ങിയത് കൊണ്ടാണ് ഇത്. വേവിക്കുമ്പോള്‍ ആസിഡിന്റെ രൂക്ഷത കുറയുന്നത് കൊണ്ട് ആ കുഴപ്പം ഇല്ല. പിന്നെ ഏതു സാധനമായാലും മിതമായ അളവില്‍ മാത്രം കഴിച്ചു ശീലിക്കുക
ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും
-

നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം
നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം . ഇതിനാവശ്യമുള്ളത് , ബട്ടര്‍ , നെയ്യ് ആദ്യം തന്നെ ബട്ടര്‍ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഇട്ടു ഉരുക്കി എടുക്കണം . അതിനുശേഷം ഈ ബട്ടറില്‍ തൈര് ചേര്‍ക്കണം …ഇത് നന്നായി തിളപ്പിച്ച് വറ്റിച്ചു എടുക്കണം ..അതിനുശേഷം നെയ്യ് അരിച്ചു എടുക്കണം ..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് ..കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക…ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.
-

ട്യൂണ തോരന്‍ ഉണ്ടാക്കാം
ഇന്ന് നമുക്ക് ട്യൂണ എങ്ങിനെ തോരന്‍ ഉണ്ടാക്കാം എന്ന് നോക്കാം .. ഫ്രഷ് ട്യൂണ അല്ല കേട്ടോ സംസ്കരിച്ച ട്യൂണ ക്യാനില്‍ ആക്കി കിട്ടുന്നത് ..നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത് കഴിക്കാന്‍ ആയിട്ട് ..ഇത് പല രീതിയില്‍ പാചകം ചെയ്യാറുണ്ട് ..ഞാന്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു തരാം ..അതിനാവശ്യമുള്ള സാധനങ്ങള്‍
ട്യുണ ( canned tuna) – 1 ക്യാന്‍
എണ്ണ- ആവശ്യത്തിനു
സവാള – ഒരു വലുത്
തക്കാളി- 1 ചെറുത്
പച്ചമുളക് – 1
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി – 3 അല്ലി
കറി വേപ്പില- 1 കതിര്‍
കുടമ്പുളി – ഒരു കഷണം
കടുക്
ഗരം മസാല- 1/2 ടീസ്പൂണ്‍
തേങ്ങാ ചിരകിയത് – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുളക് പൊടി-1/2 ടീസ്പൂണ്‍
മല്ലിപൊടി- 1/2 ടീസ്പൂണ്ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യം ട്യുണ ടിന്നില്‍ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറി വേപ്പിലയും കടുകും താളിച്ചു ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് നന്നായി വഴറ്റുക, അതിനുശേഷം തക്കാളി കൂടി ചേര്‍ത്തു വഴറ്റുക.
ഇനി ഇതിലേയ്ക്ക് ..മഞ്ഞള്‍പൊടി , മുളക് പൊടി, മല്ലി പൊടി , മസാലകള്‍ എല്ലാം ചേര്‍ത്തു വഴറ്റി എടുക്കുക ഇതിന്റെ പച്ചമണം പോകണം അതിനുശേഷം കുറച്ചു തേങ്ങാ ചിരകിയത് ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇനി ഇതിലേയ്ക്ക് ട്യുണയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് എടുക്കണം എന്നിട്ട് ഇതിലേയ്ക്ക് ഒരു അല്പം വെള്ളം കൂടി ഒഴിച്ച് ഒരു കഷണം കുടമ്പുളി കൂടി ഒന്ന് കീറി ഇട്ടു ആവശ്യതിനു ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു വച്ച് കുറച്ചു സമയം വേവിക്കുക വെള്ളം നന്നായി വറ്റിച്ചു ഇളക്കി എടുക്കണം ..അതിനുശേഷം ഇറക്കി വയ്ക്കാം …ഈ ട്യൂണ പലവിധത്തില്‍ ഉണ്ടാക്കാറുണ്ട് പക്ഷെ ഇങ്ങിനെ ഉണ്ടാക്കിയാല്‍ നല്ല ടേസ്റ്റ് ആണ് കഴിക്കാന്‍ നിങ്ങള്‍ ഇത് ഇങ്ങിനെ ഉണ്ടാക്കി കഴിച്ചു നോക്കണം കേട്ടോ .. പ്രത്യേകിച്ച് വിദേശത്ത് ഉള്ളവര്‍ക്ക് ഇത് കിട്ടാന്‍ എളുപ്പമാണ് അവര്‍ ഇങ്ങിനെ ചെയ്തു നോക്കൂ ..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ..ഇവിടെ വിദേശത്തുള്ള ബന്ധുക്കള്‍ വരുമ്പോള്‍ പ്രത്യേകിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് ഈ ട്യൂണ ആണ്…ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക. -

ഒട്ടും കയ്പില്ലാതെ നാരങ്ങ അച്ചാര്‍ ഉണ്ടാക്കേണ്ട വിധം
ഒട്ടും കയ്പില്ലാതെ എങ്ങിനെ നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം എന്ന് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ . നാരങ്ങ, വെളുത്തുള്ളി , വേപ്പില , ഇഞ്ചി , കായപൊടി , ഉലുവ പൊടി , എണ്ണ ,ഉപ്പു ..ആദ്യം തന്നെ നാരങ്ങ ആവികയറ്റി എടുത്തിട്ട് നന്നായി തുടച്ചു എടുത്തിട്ട് നാലായി മുറിച്ചു ഉപ്പിട്ട് എട്ടു മണിക്കൂര്‍ വയ്ക്കുക.അതിനുശേഷം അച്ചാര്‍ ഇടാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.
-

സോയാ ബിരിയാണി ഉണ്ടാക്കാം
ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം ..എപ്പോഴും നമ്മള്‍ ചിക്കന്‍ , ബീഫ് , ഒക്കെയല്ലേ ബിരിയാണി ഉണ്ടാക്കാറ് ..ഇന്ന് നമുക്ക് സോയ ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ..നമുക്ക് നോക്കാം തിനുവേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന്
സോയ ബോള്‍സ് കാല്‍ കിലോ
ബിരിയാണി അരി – അരക്കിലോ
വെള്ളം നാല് ഗ്ലാസ്
സവാള നീളത്തിലരിഞ്ഞത് അര കിലോ
ഗരം മസാലപ്പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി, മുളകുപൊടി ഒരു ടീസ്പൂണ്‍ വീതം
തക്കാളി നീളത്തിലരിഞ്ഞത് മൂന്ന് എണ്ണം
ചെറുനാരങ്ങാ നീര് ഒരു നാരങ്ങയുടേത്
മല്ലിയില, പൊതിനയില, കറിവേപ്പില ആവശ്യത്തിന്
നെയ്യ്, ഡാല്‍ഡ 100 ഗ്രാം.
പച്ചമുളക് ചതച്ചത് എട്ട് എണ്ണം
ഇഞ്ചി ചതച്ചത് രണ്ട് വലിയ കഷണം
വെളുത്തുള്ളി രണ്ട് ചുള
കറുവാപട്ട , ഒരു കഷണം , ഗ്രാമ്പൂ എട്ടെണ്ണം, ഏലക്കായ നാലെണ്ണം, കുരുമുളക് , പത്തെണ്ണം ഇത് മസാല കൂട്ട്
പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ രണ്ട് സ്പൂണ്‍
പനിനീര്‍ ഒരു സ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതം
കട്ടിയുള്ള തേങ്ങാപാല്‍ അര കപ്പ്ആദ്യം തന്നെ
സോയ തിളച്ച വെള്ളത്തില്‍ 10 മിനുട്ട് കുതിര്‍ത്തശേഷം പിഴിഞ്ഞ് വെള്ളം കളഞ്ഞു വെക്കുക. അതിനുശേഷം മുളകുപൊടിയും ഉപ്പും പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക (അധികം മൊരിഞ്ഞുപോവരുത്). ഈ എണ്ണയില്‍ തന്നെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക (രണ്ട് സവാള മാറ്റിവെക്കുക). ഇതിലേക്ക് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടിയുടെ പകുതി എന്നിവയും ഉപ്പും തേങ്ങാപാലും ചേര്‍ത്ത് വേവിക്കുക. മസാല കൂട്ട് നല്ലതുപോലെ വെന്തു വന്നാല്‍ അതിലേക്ക് സോയാ വറുത്തതും ചെറുനാരങ്ങാനീരും ഒഴിച്ച് വറ്റിക്കുക.അതിനുശേഷം ഒരു ചെമ്പ് അടുപ്പില്‍വെച്ച് നെയ്യും ഡാല്‍ഡയും ഉരുക്കി എടുക്കുക. മാറ്റിവെച്ച സവാള അതിലിട്ട് വറുത്തുകോരുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യില്‍ കഴുകി വാര്‍ത്തുവെച്ച അരി ഇട്ട് രണ്ടു മൂന്ന് മിനുട്ട് നന്നായി വറുക്കുക. നാല് ഗ്ലാസ് വെള്ളം അതില്‍ ഒഴിക്കുക. ഇതിലേക്ക് മസാലക്കൂട്ടും ചെറുനാരങ്ങനീരും പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ ഒന്ന് ഇളക്കണം. മാറ്റിവെച്ച പകുതി ഗരംമസാലപ്പൊടിയും അതിലിട്ട് ഇളക്കുക. ചോറ് പാകമായാല്‍ അടുപ്പില്‍നിന്ന് വാങ്ങുക. വറുത്തുവെച്ച സവാളയില്‍ മല്ലിയിലയും പൊതിനയിലയും ബാക്കി ഗരംമസാലപ്പൊടിയും ചേര്‍ക്കുക.
ഇനി ഒരു ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ സോയ മസാല നിരത്തുക. അതിനുമീതെ മല്ലിയില, പൊതിനയില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. ഇതിനു മുകളില്‍ പനിനീരില്‍ കലക്കിയ മഞ്ഞ കളര്‍ ഒഴിക്കുക . ഇതിനു മീതെ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ വിതറുക. പിന്നെ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. പിന്നീട് പാത്രം അടപ്പുകൊണ്ട് മൂടി മാവുകൊണ്ട് ഒട്ടിച്ച് മുകളിലും താഴെയും കനലിട്ട് ഇടത്തരം ദമ്മില്‍ ആവി കയറ്റി വേവിക്കുക.
ബിരിയാണി റെഡിഇതുണ്ടാക്കാന് എളുപ്പമാണ് എല്ലാവരും ഇതുണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക
