ട്യൂണ തോരന്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ട്യൂണ എങ്ങിനെ തോരന്‍ ഉണ്ടാക്കാം എന്ന് നോക്കാം .. ഫ്രഷ്‌ ട്യൂണ അല്ല കേട്ടോ സംസ്കരിച്ച ട്യൂണ ക്യാനില്‍ ആക്കി കിട്ടുന്നത് ..നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത് കഴിക്കാന്‍ ആയിട്ട് ..ഇത് പല രീതിയില്‍ പാചകം ചെയ്യാറുണ്ട് ..ഞാന്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു തരാം ..അതിനാവശ്യമുള്ള സാധനങ്ങള്‍

ട്യുണ ( canned tuna) – 1 ക്യാന്‍
എണ്ണ- ആവശ്യത്തിനു
സവാള – ഒരു വലുത്
തക്കാളി- 1 ചെറുത്
പച്ചമുളക് – 1
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി – 3 അല്ലി
കറി വേപ്പില- 1 കതിര്‍
കുടമ്പുളി – ഒരു കഷണം
കടുക്
ഗരം മസാല- 1/2 ടീസ്പൂണ്‍
തേങ്ങാ ചിരകിയത് – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുളക് പൊടി-1/2 ടീസ്പൂണ്‍
മല്ലിപൊടി- 1/2 ടീസ്പൂണ്‍

ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യം ട്യുണ ടിന്നില്‍ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറി വേപ്പിലയും കടുകും താളിച്ചു ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് നന്നായി വഴറ്റുക, അതിനുശേഷം തക്കാളി കൂടി ചേര്‍ത്തു വഴറ്റുക.
ഇനി ഇതിലേയ്ക്ക് ..മഞ്ഞള്‍പൊടി , മുളക് പൊടി, മല്ലി പൊടി , മസാലകള്‍ എല്ലാം ചേര്‍ത്തു വഴറ്റി എടുക്കുക ഇതിന്റെ പച്ചമണം പോകണം അതിനുശേഷം കുറച്ചു തേങ്ങാ ചിരകിയത് ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇനി ഇതിലേയ്ക്ക് ട്യുണയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് എടുക്കണം എന്നിട്ട് ഇതിലേയ്ക്ക് ഒരു അല്പം വെള്ളം കൂടി ഒഴിച്ച് ഒരു കഷണം കുടമ്പുളി കൂടി ഒന്ന് കീറി ഇട്ടു ആവശ്യതിനു ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു വച്ച് കുറച്ചു സമയം വേവിക്കുക വെള്ളം നന്നായി വറ്റിച്ചു ഇളക്കി എടുക്കണം ..അതിനുശേഷം ഇറക്കി വയ്ക്കാം …ഈ ട്യൂണ പലവിധത്തില്‍ ഉണ്ടാക്കാറുണ്ട് പക്ഷെ ഇങ്ങിനെ ഉണ്ടാക്കിയാല്‍ നല്ല ടേസ്റ്റ് ആണ് കഴിക്കാന്‍ നിങ്ങള്‍ ഇത് ഇങ്ങിനെ ഉണ്ടാക്കി കഴിച്ചു നോക്കണം കേട്ടോ .. പ്രത്യേകിച്ച് വിദേശത്ത് ഉള്ളവര്‍ക്ക് ഇത് കിട്ടാന്‍ എളുപ്പമാണ് അവര്‍ ഇങ്ങിനെ ചെയ്തു നോക്കൂ ..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ..ഇവിടെ വിദേശത്തുള്ള ബന്ധുക്കള്‍ വരുമ്പോള്‍ പ്രത്യേകിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് ഈ ട്യൂണ ആണ്…ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം