ഇന്ന് നമുക്ക് കാട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാട ഇറച്ചി ..പല അസുഖങ്ങള്‍ക്കും ഇത് ഒരു മരുന്ന് കൂടിയാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് കാട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് . ഇതിനുവേണ്ട ചേരുവകള്‍ പറയാം
കാട അര കിലോ
ഇഞ്ചി ഒരു കഷണം , വെളുത്തുളളി പത്തു അല്ലി , ചുവന്നുള്ളി ഏഴെണ്ണം , പച്ചമുളക് നാലെണ്ണം ഇത് നാലും കൂടി ചതച്ചു എടുക്കുക
തക്കാളി അരിഞ്ഞത് ഒന്ന്
മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ഇതെല്ലാം ആവശ്യത്തിനു അനുസരിച്ച് എടുക്കുക
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍
മുളകുപൊടി ഒരു സ്പൂണ്‍
പെരുംജീരകം പൊടിച്ചത് അര സ്പൂണ്‍ ( ഒന്ന് ചെറുതായി ചൂടക്കിയിട്ടു പൊടിച്ചു എടുക്കുക )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടും കൂടി അര സ്പൂണ്‍ പേസ്റ്റ്
ഇനി ആദ്യം തന്നെ കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. എന്നിട്ട് ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കാട ഇറച്ചിയില്‍ നന്നായി തേച്ചു പിടിപ്പിച്ചിട്ട് അരമണിക്കൂര്‍ നേരം വെക്കുക.അതിന് ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ
ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കാട ഇറച്ചി പെറുക്കിയിട്ടു വറുത്തു എടുക്കുക . അതിനുശേഷം വറത്ത എണ്ണ അധികം ഉണ്ടെങ്കില്‍ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി , വെളുത്തുള്ളി, ചുവന്നുള്ളി ,പച്ചമുളക് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും ഇന്ന് ഇത് നന്നായി മൂക്കുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞു വച്ച തക്കാളിയും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക . അതിനുശേഷം വറുത്തു വെച്ച കാടയും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. കാട റോസ്റ്റ് തയ്യാര്‍.!
ഇതുണ്ടാക്കി എടുക്കാന്‍ നല്ല എളുപ്പമാണ് ..എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം കേട്ടോ തീച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും ..ഇത് ഉണ്ടാക്കി നോക്കിയിട്ട് ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…നമ്മുടെ പേജ് എല്ലാവരും ലൈക് ചെയ്യണേ .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും !