ഇന്ന് നമുക്ക് സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ളത് .. ചെറുപയര്‍ ,തേങ്ങ , ശര്‍ക്കര , ഏലക്കായ , വെളിച്ചെണ്ണ , മൈദാ പൊടി , മഞ്ഞപൊടി ..ചെറുപയര്‍ വേവിച്ചു എടുക്കുക ഇതില്‍ എലക്കയയും തേങ്ങയും ,ശര്‍ക്കരയും ,ചേര്‍ത്ത് മിക്സ് ചെയ്യാം .ഇത് മൈദാ മിക്സില്‍ മുക്കി പൊരിച്ചു എടുക്കാം …ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ ..ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ ..ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും .
Blog
-

തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം
ദോശ നമ്മള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ട് അല്ലെ …ഗോതമ്പ് ദോശ ..ചക്ക ദോശ ,ഇറച്ചി ദോശ , തട്ട് ദോശ , കുട്ടി ദോശ …അങ്ങിനെ പലവിധത്തില്‍ നമ്മള്‍ ദോശ ഉണ്ടാക്കാറുണ്ട് ..നിങ്ങള്‍ തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയിട്ടുണ്ടോ ? ഇന്ന് നമുക്ക് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയാലോ ..വളരെ ടേസ്റ്റി ദോശയാണ് ഇത് കേട്ടോ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് കൊണ്ട് തന്നെ ഇതു വളരെ രുചികരമായിരിക്കും എന്ന് പറയേണ്ട ആവശ്യമില്ലല്ലോ അല്ലെ ..തേങ്ങാപ്പാല്‍ ചേരുന്ന എല്ലാ വിഭവങ്ങളും ..കറി ആയാലും ..പായസം ആയാലും നല്ല ടേസ്റ്റ് ആയിരിക്കും …നമുക്ക് നോക്കാം എങ്ങിനെയാണ് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മൈദ- രണ്ട് കപ്പ്
കോഴിമുട്ട – രണ്ടെണ്ണം
പഞ്ചസാര- കാല്‍ കപ്പ്
തേങ്ങാ – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്ആദ്യം തന്നെ തേങ്ങ നന്നായി ചിരവിയെടുത്തു മിക്സിയില്‍ അടിച്ചിട്ട് നന്നായി പിഴിഞ്ഞ് എടുക്കണം ആദ്യത്തെ പാല്‍ ഒരു ഗ്ലാസ് മാറ്റി വയ്ക്കണം ..എന്നിട്ട് ഇത് വീണ്ടും പിഴിഞ്ഞ് രണ്ടാം പാല്‍ എടുക്കണം ഈ പാല്‍ നമുക്ക് മാവ് കലക്കാനായി ഉപയോഗിക്കാം വെള്ളത്തിന് പകരം ആയിട്ട്
ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം രണ്ടു കപ്പു മൈദാ പൊടി ഒന്ന് അരിച്ചു എടുക്കുക അതില്‍ കട്ട ഉണ്ടെങ്കില്‍ എല്ലാം മാറ്റുക …അതിനുശേഷം ഒരു മുട്ട പൊട്ടിച്ചു നമുക്ക് അതിനെ നന്നായി ഒന്ന് അടിച്ചു എടുക്കാം …എന്നിട്ട് ഈ മൈദാ പൊടിയില്‍ മുട്ട ചേര്‍ത്ത് നന്നായി കൈകൊണ്ടു ഒന്ന് മിക്സ് ചെയ്യുക നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു രണ്ടാം പാല്‍ ചേര്‍ത്ത് കലക്കുക കൈകൊണ്ടു തന്നെ നല്ല നേര്‍മ്മയായി കലക്കുക ദോശ മാവിന്‍റെ പരുവത്തില്‍ വേണം മാവ് കലക്കാന്‍ … അതിനു ശേഷം ദോശ കല്ല് അടുപ്പത് വച്ചിട്ട് നന്നായി ചൂടായ ശേഷം കല്ലില്‍ മാവ് കോരി ഒഴിച്ച് ദോശ ചുട്ടു എടുക്കണം ..തിരിച്ചും മറിച്ചും ഇട്ടു ദോശ ചുട്ടു എടുക്കുക ..ഇങ്ങനെ എല്ലാ ദോശയും ചുട്ടു എടുക്കുക …അതിനു ശേഷം ഓരോ ദോശയുടെ മുകളിലും രണ്ടോ മൂന്നോ ടിസ്പൂണ്‍ ഒന്നാം പാല്‍ ഒഴിക്കണം.. എന്നിട്ട് അതിനു മുകളില്‍ കൂടി പഞ്ചസാര വിതറണം ഇനി ഇത് നമുക്ക് കഴിക്കാം …ഈ ദോശ കുട്ടികള്‍ക്ക് ഒക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് …മധുരം വേണ്ടാന്ന് ഉള്ളവര്‍ക്ക് പഞ്ചസാര ഒഴിവാക്കാം കേട്ടോ …പിന്നെ തേങ്ങാപ്പാല്‍ പച്ചനെ ടേസ്റ്റ് ഇഷ്ട്ടപ്പെടാതവര്‍ക്ക് മാവ് കലക്കുമ്പോള്‍ തന്നെ ഒന്നാം പാല്‍ ചേര്‍ക്കുകയും ആവാം …നിങ്ങളുടെ ഇഷ്ട്ടം എന്താണോ അതുപോലെ ചെയ്യാം ..ഞാന്‍ ഉണ്ടാക്കുന്ന രീതി ഇങ്ങിനെ ആണ്എല്ലാവരും ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ..ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക …ഈ പേജ് ലൈക് ചെയ്തിട്ടില്ലാത്തവര്‍ ലൈക് ചെയ്യുക . പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും
-

ചിക്കന്‍ മോമോസ് ഉണ്ടാക്കാം
ഇന്ന് നമുക്ക് ചിക്കന്‍ മോമോസ് ഉണ്ടാക്കാം ..ഇത് ഒരു തരം പലഹാരമാണ് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം
ചിക്കന്‍ – അരക്കിലോ
മൈദാ പൊടി: 1 കിലോ
വെജിറ്റബിള്‍ ഓയില്‍: ഒരു കപ്പ്,
സോയാസോസ് – രണ്ടു ടിസ്പൂണ്‍
സവാള – മൂന്നെണ്ണം
വെളുള്ളി നാലഞ്ചല്ലി,
പച്ചമുളക് മൂന്നോ നാലോ,
ഇഞ്ചി – ഒരു കഷണം
ഗരം മസാല – ഒരു ടിസ്പൂണ്‍
മല്ലിയില – ഒരു പിടി
പുതിന ഇല – പിടിആദ്യം തന്നെ ചിക്കന്‍ വൃത്തിയാക്കി ചെറുതാക്കി നുറുക്കി എടുക്കണം ..അതിനുശേഷം ഈ ചിക്കനില്‍ ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് പാകത്തിന് ഉപ്പു ..സോയാ സോസ് എന്നിവ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ഇതൊന്നു കുറച്ചു നേരം വയ്ക്കണം അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി നുറുക്കിയ സവാള ഇട്ടു വഴറ്റണം …നന്നായി വഴന്നു കഴിയുമ്പോള്‍ പച്ചമുളക് ചെറുതായി അരിഞ്ഞതും , മല്ലിയിലയും പുതിന ഇലയും …കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി അല്പം ചിക്കന്‍ മസാല പൊടിയും ചേര്‍ത്ത് മൂപ്പിച്ചശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കണം നന്നായി മിക്സ് ചെയ്തശേഷം ഈ ചിക്കന്‍ മൂടി വച്ച് വേവിക്കണം ..ഇടയ്ക്ക് ഇളക്കി കൊടുക്കണം അടിയില്‍ പിടിക്കാതെ …ഇത് നല്ലപോലെ വേവിച്ചു ഒരു പാത്രത്തില്‍ പകര്‍ത്തി വയ്ക്കുക
അതിനുശേഷം ഒരു പാത്രത്തില്‍ മൈദാ യും ആവശ്യത്തിനു ഉപ്പും എണ്ണയും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ചപ്പാത്തിക്ക് കുഴക്കും പോലെ പരുവത്തില്‍ വേണം കുഴയ്ക്കാന്‍ …നല്ല സോഫ്റ്റ് ആകും വരെ കുഴയ്ക്കുക .അതിനുശേഷം ഈ മാവ് ഒരു നാരങ്ങയുടെ വലുപ്പം ഉള്ള ഉരുളകള്‍ ആക്കി എടുത്തു പരത്തി എടുക്കുക ഒരു ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരാതിയ ശേഷം ഇതിന്റെ നടുക്ക് ഒരു ടിസ്പൂണ്‍ ചിക്കന്‍ കൂട്ട് വച്ചിട്ട് വശങ്ങള്‍ ഞൊറിഞ്ഞെടുക്കുക ഇത് കൂട്ടി ഒട്ടിക്കണം വിട്ടു പോകാതെ ഒട്ടിക്കണം …അതിനുശേഷം ഇത് ഒരു ഇടിലി പാത്രത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ അരിപ്പ തട്ട് വച്ചിട്ട് ഇത് വച്ച് ആവിയില്‍ പുഴുങ്ങി എടുക്കണം..നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങാം …ചിക്കന്‍ നമ്മള്‍ ആദ്യം വേവിച്ചത് കൊണ്ട് മോമോസ് വെന്തു കഴിയുമ്പോള്‍ തന്നെ വാങ്ങാം.
ചിക്കന്‍ മോമോസ് റെഡി ! ഇത് കറികള്‍ കൂട്ടിയോ അല്ലാതെയോ കഴിക്കാംഇതുണ്ടാക്കാന് നല്ല എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .. ഈ പേജ് ഇത് വരെ നിങ്ങള്‍ ലൈക് ചെയ്തില്ല എങ്കില്‍ ലൈക് ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.
-

ഓണം സ്പെഷ്യല്‍ അവല്‍ പായസം ഉണ്ടാക്കാം
ഓണം സ്പെഷ്യല്‍ അവള്‍ പായസം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , അവല്‍ , ശര്‍ക്കര , തേങ്ങാപ്പാല്‍ , ചുക്ക് പൊടി , ജീരക പൊടി , നെയ്യ് , തേങ്ങ കൊത്ത് , ഏലക്കായ , ആദ്യം തന്നെ നെയ്യില്‍ അവല്‍ വഴറ്റി എടുക്കണം അതിനുശേഷം ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കണം …വരണ്ടു വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
-

ഓണം സ്പെഷ്യല്‍ ഫ്രൂട്സ് പച്ചടി ഉണ്ടാക്കാം
ഹായ് കൂട്ടുകാരെ എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍ !
ഇന്ന് നമുക്ക് മധുര പച്ചടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറിയാണ് ഇത് ..മധുരവും പുളിയും എല്ലാം ഉള്ള സ്വാദിഷ്ട്ടമായ ഒരു കറി..പൈനാപ്പിളും ,,,മുന്തിരിയും നേന്ത്രപ്പഴവും ഒക്കെ ചേര്‍ത്താണ് ഈ കറി ഉണ്ടാക്കുന്നത് …സാധാരണ സദ്യയില്‍ ഉണ്ടാക്കുന്ന ഒരു കറിയാണ് ഇത് ..എനിക്ക് സദ്യയില്‍ ഏറ്റവും ഇഷ്ട്ടം ഉള്ളതും ഈ കറിയാണ് ..നമുക്ക് നോക്കാം ഇതിലേയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്പൈനാപ്പിള് – ഒരു ചെറിയ കഷണം ( നന്നായി പഴുത്ത പൈനാപ്പിള്‍ തന്നെ എടുക്കണം ഇല്ലെങ്കില്‍ ചൊറിച്ചില്‍ ഉണ്ടാകും )
മുന്തിരി – കുറച്ചു ( മുന്തിരി എടുക്കുമ്പോള്‍ കറുത്ത മുന്തിരി എടുക്കണം കേട്ടോ പച്ച കളറിലെ മുന്തിരിയെക്കാളും ടേസ്റ്റ് കറുത്ത മുന്തിരിയാണ് )
നേന്ത്രപ്പഴം – ഒരെണ്ണം ( പഴം എടുക്കുമ്പോള്‍ അധികം പഴുത്തു പോയത് വേണ്ട പഴുത്തു തുടങ്ങുന്ന പഴം ആണ് നല്ലത് )
( എല്ലാം സമം അളവില്‍ എടുത്താല്‍ നന്നായിരിക്കും ..കൂടുതല്‍ കറി വേണമെങ്കില്‍ ഇതെല്ലാം കൂടുതല്‍ അളവിലെടുക്കാം )മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പോടീ
കടുക് – ഒരു ടിസ്പൂണ്‍
തേങ്ങ – അരമുറി
തൈര് – ആവശ്യത്തിനു
വറ്റല്‍ മുളക് രണ്ടെണ്ണം
കറിവേപ്പിലആദ്യം തന്നെ പൈനാപ്പിള്‍ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുത്തു അല്പം വെള്ളവും ..ഒരു നുള്ള് മഞ്ഞപ്പൊടിയും …ഒരു ടിസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് വേവിക്കുക…പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് നേന്ത്രപ്പഴം ചേര്‍ത്ത് കൊടുക്കാം അതൊന്നു കുറച്ചു വേവ് ആകുമ്പോള്‍ മുന്തിരിയും ചേര്‍ക്കാം ..ഇനി ഇത് നന്നായി വേവിക്കണം.
ഇനി ഇതിലേയ്ക്ക് തേങ്ങ അരച്ചത് ചേര്‍ക്കണം …അതിനായിട്ട് അര മുറി തേങ്ങാ നാല് പച്ചമുളകും ഒരു നുള്ള് കടുകും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം …ഇത് വെന്ത പഴങ്ങളില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം എന്നിട്ട് ഇത് മൂടി വച്ച് വേവിക്കണം ..ഇടയ്ക്ക് ഒന്ന് ഇളക്കിയിട്ട് …ഒരു ടിസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കണം ( ശര്‍ക്കര ആണ് ഇഷ്ട്ടം എങ്കില്‍ അത് ചേര്‍ക്കാം ) ഇനി ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് കൊടുത്തു നന്നായി ഇളക്കി വച്ച് പാകത്തിന് വേവിക്കുക. അതിനുശേഷം ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം നല്ല കട്ടി തൈര് വേണം ചേര്‍ക്കാന്‍ ഒരുപാട് പുളി ഇല്ലാത്തത് ) ഇത് ചേര്‍ത്ത് നന്നായി ഇളക്കി ഒരു തിള വരുമ്പോള്‍ ഇറക്കി വയ്ക്കാം ….ഉപ്പു ഒന്ന് കൂടി നോക്കുക തൈര് ചേര്‍ത്ത് കഴിഞ്ഞിട്ട് ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് ഇളക്കണം ..
ഇനി ഇതിലേയ്ക്ക് താളിച്ച് ഒഴിക്കണം അതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കണം …വറ്റല്‍ മുളകും , കറിവേപ്പിലയും കൂടി മൂപ്പിച്ചു പച്ചടിയില്‍ ഒഴിച്ച് മൂടി വയ്ക്കുക .
മധുര പച്ചടി റെഡിഇതെല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക
ഈ പേജ് ഇതുവരെ ലൈക് ചെയ്യാത്തവര്‍ ഉടന്‍ ലൈക് ചെയ്യുക ! -

കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം
ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ
മാരിനറ്റ് ചെയ്തു വയ്ക്കാന്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്മസാലയ്ക്ക്
സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
ഗരം മസാല- മൂന്ന് ടീസ്പൂണ്‍
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കറുകപ്പട്ട- മൂന്നെണ്ണം
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം
അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
തേങ്ങാപ്പാല്‍- ഒരു കപ്പ്ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം ഇത് ഒന്ന് പിചിഞ്ഞു എടുക്കണം …അതിനുശേഷം ഇതില്‍ കുരുമുളക് പൊടിയും , മുളക് പൊടിയും , മഞ്ഞള്‍ പൊടിയും , ഉപ്പും ..അല്പം എണ്ണയും കൂട്ടി നന്നായി മിക്സ് ചെയ്തു കുറച്ചുനേരം മാരിനെറ്റ് ചെയ്തു വയ്ക്കുക …അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ചിട്ട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കണം …ഇതുപോലെ എല്ലാം വറുത്തു കോരി വയ്ക്കുക.
അതിനു ശേഷം ഈ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ജീരകം ,കറുവാപട്ട , കുരുമുളക് പൊടി .ഗരം മസാല , മുളക് പൊടി എന്നിവ ഇട്ടു വഴറ്റണം ..ഇനി കറിവേപ്പിലയും മല്ലിയിലയും അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി മൂപ്പിച്ചു എടുക്കണം അതിനു ശേഷം ..തക്കാളി പേസ്റ്റും അണ്ടിപരിപ്പ് അരച്ചതും ,തേങ്ങാപ്പാലും ചേര്‍ത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത ശേഷം ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …എന്നിട്ട് ഇത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കണം…ഒന്ന് കുറുകിയാല്‍ ഇറക്കി വയ്ക്കാം
കാഷ്യൂ കോക്കനട്ട് ചിക്കന്‍ റെഡിവളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക …നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും
-

മുട്ട അപ്പം ഉണ്ടാക്കാം ഈസിയായി
ഈസിയായി നമുക്ക് മുട്ടയപ്പം ഉണ്ടാക്കാം ..ഇത് കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം ..കുട്ടികള്‍ക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയ ഒന്നാണ് ഇത് …ടിഫിന്‍ ആയിട്ടും കൊടുത്തു വിടാന്‍ പറ്റും ഇത് …അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് മുട്ടയപ്പം ഉണ്ടാക്കുക എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മൈദാ – രണ്ടു കപ്പു
അരിപ്പൊടി – ഒരു കപ്പു
മുട്ട – രണ്ടെണ്ണം
ബേക്കിംഗ് സോഡാ – ഒരു ടിസ്പൂണ്‍
തേങ്ങാപ്പാല്‍ – രണ്ടു കപ്പു
പഞ്ചസാര – മധുരത്തിന് അനുസരിച്ച്
ഉപ്പു ആവശ്യത്തിനുആദ്യം തന്നെ തേങ്ങാപ്പാലില്‍ അരിപ്പൊടിയും ,മൈദയും നന്നായി മിക്സ് ചെയ്യണം ..അതിനുശേഷം രണ്ടു മുട്ട ഇതിലേയ്ക്ക് പൊട്ടിച്ചു ഒരിക്കുക , ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …ഇത് ഒരു എഗ്ഗ് ബീറ്റര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മിക്സിയില്‍ അടിച്ചോ നല്ല പോലെ മിക്സ് ആക്കി എടുക്കുക …ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കാം ..കുറച്ചു ചേര്‍ത്തിട്ടു ഒന്ന് രുചിച്ചു നോക്കുക ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ത്ത് മിക്സ് ചെയ്യാം ..ഇനി ഈ കൂട്ട് കുറച്ചു നേരം ഒരു ഒന്നര മണിക്കൂര്‍ എങ്കിലും വയ്ക്കുക ..അപ്പോള്‍ ഇതൊന്നു പൊങ്ങി വരും ..ഇത് നമുക്ക് ഒരു നോണ്‍ സ്റ്റിക്ക് പാനിലോ ദോശ ചട്ടിയിലോ കോരി ഒഴിച്ച് ചുട്ടെടുക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..കഴിക്കാന്‍ നല്ല സ്വാദും ആണ് ..എല്ലാവരും ഇതുണ്ടാക്കി നോക്കണം …വീട്ടില്‍ നമുക്ക് എന്നും ഉണ്ടാക്കാന്‍ പറ്റിയ ഒരു പലഹാരം കൂടിയാണ് ഇത് ,,,മുട്ട കഴിക്കാത്ത കുട്ടികള്‍ ഒക്കെയുണ്ടെങ്കില്‍ അവര്‍ക്ക് സ്പെഷ്യല്‍ ആയി കുറച്ചു മുട്ട അധികം ചേര്‍ത്ത് ഇതുണ്ടാക്കി കൊടുത്തു കൊള്ളൂ …ഇതിന്റെ മുട്ട പാന്‍ കേക്ക് എന്നും പറയും ഓരോ നാടുകളില്‍ ഇതിനു പറയുന്ന പേര് വ്യത്യസ്തമാണ് …കുട്ടിക്കാലതൊക്കെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം പലഹാരം ആയിരുന്നു ഈ മുട്ടയപ്പം ..ആരെങ്കിലും പ്രതീക്ഷിക്കാതെ വിരുന്നു വന്നാല്‍ പോലും സ്പെഷ്യല്‍ ആയിട്ട് ഉണ്ടാക്കി കൊടുക്കുന്നതും മുട്ടയപ്പം ആണ് കാരണം ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നത് തന്നെ
അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക ..ഈ പേജ് ലൈക് ചെയ്തിട്ടില്ലയെങ്കില്‍ ലൈക് ചെയ്യുക
