ഇന്ന് നമുക്ക് ചിക്കന്‍ മോമോസ് ഉണ്ടാക്കാം ..ഇത് ഒരു തരം പലഹാരമാണ് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് പറയാം
ചിക്കന്‍ – അരക്കിലോ
മൈദാ പൊടി: 1 കിലോ
വെജിറ്റബിള്‍ ഓയില്‍: ഒരു കപ്പ്,
സോയാസോസ് – രണ്ടു ടിസ്പൂണ്‍
സവാള – മൂന്നെണ്ണം
വെളുള്ളി നാലഞ്ചല്ലി,
പച്ചമുളക് മൂന്നോ നാലോ,
ഇഞ്ചി – ഒരു കഷണം
ഗരം മസാല – ഒരു ടിസ്പൂണ്‍
മല്ലിയില – ഒരു പിടി
പുതിന ഇല – പിടി
ആദ്യം തന്നെ ചിക്കന്‍ വൃത്തിയാക്കി ചെറുതാക്കി നുറുക്കി എടുക്കണം ..അതിനുശേഷം ഈ ചിക്കനില്‍ ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് പാകത്തിന് ഉപ്പു ..സോയാ സോസ് എന്നിവ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ഇതൊന്നു കുറച്ചു നേരം വയ്ക്കണം അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി നുറുക്കിയ സവാള ഇട്ടു വഴറ്റണം …നന്നായി വഴന്നു കഴിയുമ്പോള്‍ പച്ചമുളക് ചെറുതായി അരിഞ്ഞതും , മല്ലിയിലയും പുതിന ഇലയും …കൂടി ചേര്‍ത്ത് നല്ലപോലെ വഴറ്റി അല്പം ചിക്കന്‍ മസാല പൊടിയും ചേര്‍ത്ത് മൂപ്പിച്ചശേഷം ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കണം നന്നായി മിക്സ് ചെയ്തശേഷം ഈ ചിക്കന്‍ മൂടി വച്ച് വേവിക്കണം ..ഇടയ്ക്ക് ഇളക്കി കൊടുക്കണം അടിയില്‍ പിടിക്കാതെ …ഇത് നല്ലപോലെ വേവിച്ചു ഒരു പാത്രത്തില്‍ പകര്‍ത്തി വയ്ക്കുക
അതിനുശേഷം ഒരു പാത്രത്തില്‍ മൈദാ യും ആവശ്യത്തിനു ഉപ്പും എണ്ണയും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ചപ്പാത്തിക്ക് കുഴക്കും പോലെ പരുവത്തില്‍ വേണം കുഴയ്ക്കാന്‍ …നല്ല സോഫ്റ്റ് ആകും വരെ കുഴയ്ക്കുക .അതിനുശേഷം ഈ മാവ് ഒരു നാരങ്ങയുടെ വലുപ്പം ഉള്ള ഉരുളകള്‍ ആക്കി എടുത്തു പരത്തി എടുക്കുക ഒരു ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരാതിയ ശേഷം ഇതിന്റെ നടുക്ക് ഒരു ടിസ്പൂണ്‍ ചിക്കന്‍ കൂട്ട് വച്ചിട്ട് വശങ്ങള്‍ ഞൊറിഞ്ഞെടുക്കുക ഇത് കൂട്ടി ഒട്ടിക്കണം വിട്ടു പോകാതെ ഒട്ടിക്കണം …അതിനുശേഷം ഇത് ഒരു ഇടിലി പാത്രത്തില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ അരിപ്പ തട്ട് വച്ചിട്ട് ഇത് വച്ച് ആവിയില്‍ പുഴുങ്ങി എടുക്കണം..നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങാം …ചിക്കന്‍ നമ്മള്‍ ആദ്യം വേവിച്ചത് കൊണ്ട് മോമോസ് വെന്തു കഴിയുമ്പോള്‍ തന്നെ വാങ്ങാം.
ചിക്കന്‍ മോമോസ് റെഡി ! ഇത് കറികള്‍ കൂട്ടിയോ അല്ലാതെയോ കഴിക്കാം
ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .. ഈ പേജ് ഇത് വരെ നിങ്ങള്‍ ലൈക് ചെയ്തില്ല എങ്കില്‍ ലൈക് ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.