തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം

Advertisement

ദോശ നമ്മള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ട് അല്ലെ …ഗോതമ്പ് ദോശ ..ചക്ക ദോശ ,ഇറച്ചി ദോശ , തട്ട് ദോശ , കുട്ടി ദോശ …അങ്ങിനെ പലവിധത്തില്‍ നമ്മള്‍ ദോശ ഉണ്ടാക്കാറുണ്ട് ..നിങ്ങള്‍ തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയിട്ടുണ്ടോ ? ഇന്ന് നമുക്ക് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയാലോ ..വളരെ ടേസ്റ്റി ദോശയാണ് ഇത് കേട്ടോ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് കൊണ്ട് തന്നെ ഇതു വളരെ രുചികരമായിരിക്കും എന്ന് പറയേണ്ട ആവശ്യമില്ലല്ലോ അല്ലെ ..തേങ്ങാപ്പാല്‍ ചേരുന്ന എല്ലാ വിഭവങ്ങളും ..കറി ആയാലും ..പായസം ആയാലും നല്ല ടേസ്റ്റ് ആയിരിക്കും …നമുക്ക് നോക്കാം എങ്ങിനെയാണ് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

മൈദ- രണ്ട് കപ്പ്
കോഴിമുട്ട – രണ്ടെണ്ണം
പഞ്ചസാര- കാല്‍ കപ്പ്
തേങ്ങാ – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ തേങ്ങ നന്നായി ചിരവിയെടുത്തു മിക്സിയില്‍ അടിച്ചിട്ട് നന്നായി പിഴിഞ്ഞ് എടുക്കണം ആദ്യത്തെ പാല്‍ ഒരു ഗ്ലാസ് മാറ്റി വയ്ക്കണം ..എന്നിട്ട് ഇത് വീണ്ടും പിഴിഞ്ഞ് രണ്ടാം പാല്‍ എടുക്കണം ഈ പാല്‍ നമുക്ക് മാവ് കലക്കാനായി ഉപയോഗിക്കാം വെള്ളത്തിന്‌ പകരം ആയിട്ട്
ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം രണ്ടു കപ്പു മൈദാ പൊടി ഒന്ന് അരിച്ചു എടുക്കുക അതില്‍ കട്ട ഉണ്ടെങ്കില്‍ എല്ലാം മാറ്റുക …അതിനുശേഷം ഒരു മുട്ട പൊട്ടിച്ചു നമുക്ക് അതിനെ നന്നായി ഒന്ന് അടിച്ചു എടുക്കാം …എന്നിട്ട് ഈ മൈദാ പൊടിയില്‍ മുട്ട ചേര്‍ത്ത് നന്നായി കൈകൊണ്ടു ഒന്ന് മിക്സ് ചെയ്യുക നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു രണ്ടാം പാല്‍ ചേര്‍ത്ത് കലക്കുക കൈകൊണ്ടു തന്നെ നല്ല നേര്‍മ്മയായി കലക്കുക ദോശ മാവിന്‍റെ പരുവത്തില്‍ വേണം മാവ് കലക്കാന്‍ … അതിനു ശേഷം ദോശ കല്ല്‌ അടുപ്പത് വച്ചിട്ട് നന്നായി ചൂടായ ശേഷം കല്ലില്‍ മാവ് കോരി ഒഴിച്ച് ദോശ ചുട്ടു എടുക്കണം ..തിരിച്ചും മറിച്ചും ഇട്ടു ദോശ ചുട്ടു എടുക്കുക ..ഇങ്ങനെ എല്ലാ ദോശയും ചുട്ടു എടുക്കുക …അതിനു ശേഷം ഓരോ ദോശയുടെ മുകളിലും രണ്ടോ മൂന്നോ ടിസ്പൂണ്‍ ഒന്നാം പാല്‍ ഒഴിക്കണം.. എന്നിട്ട് അതിനു മുകളില്‍ കൂടി പഞ്ചസാര വിതറണം ഇനി ഇത് നമുക്ക് കഴിക്കാം …ഈ ദോശ കുട്ടികള്‍ക്ക് ഒക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് …മധുരം വേണ്ടാന്ന് ഉള്ളവര്‍ക്ക് പഞ്ചസാര ഒഴിവാക്കാം കേട്ടോ …പിന്നെ തേങ്ങാപ്പാല്‍ പച്ചനെ ടേസ്റ്റ് ഇഷ്ട്ടപ്പെടാതവര്‍ക്ക് മാവ് കലക്കുമ്പോള്‍ തന്നെ ഒന്നാം പാല്‍ ചേര്‍ക്കുകയും ആവാം …നിങ്ങളുടെ ഇഷ്ട്ടം എന്താണോ അതുപോലെ ചെയ്യാം ..ഞാന്‍ ഉണ്ടാക്കുന്ന രീതി ഇങ്ങിനെ ആണ്

എല്ലാവരും ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ..ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക …ഈ പേജ് ലൈക്‌ ചെയ്തിട്ടില്ലാത്തവര്‍ ലൈക്‌ ചെയ്യുക . പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം