ഇന്ന് ഒരു ചിക്കന്‍ വിഭവം ആണ് ഉണ്ടാക്കാന്‍ പോകുന്നത്. കാഷ്യൂ കോക്കനട്ട് ചിക്കന്‍ എന്നാണു ഇതിന്റെ പേര് …നമുക്ക് നോക്കാം ഇതുണ്ടാക്കുന്നത് എന്ന്.. ഇതിനാവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ
മാരിനറ്റ് ചെയ്തു വയ്ക്കാന്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
മസാലയ്ക്ക്
സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
ഗരം മസാല- മൂന്ന് ടീസ്പൂണ്‍
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കറുകപ്പട്ട- മൂന്നെണ്ണം
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം
അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
തേങ്ങാപ്പാല്‍- ഒരു കപ്പ്
ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം ഇത് ഒന്ന് പിചിഞ്ഞു എടുക്കണം …അതിനുശേഷം ഇതില്‍ കുരുമുളക് പൊടിയും , മുളക് പൊടിയും , മഞ്ഞള്‍ പൊടിയും , ഉപ്പും ..അല്പം എണ്ണയും കൂട്ടി നന്നായി മിക്സ് ചെയ്തു കുറച്ചുനേരം മാരിനെറ്റ് ചെയ്തു വയ്ക്കുക …അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ചിട്ട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറുത്തു എടുക്കണം …ഇതുപോലെ എല്ലാം വറുത്തു കോരി വയ്ക്കുക.
അതിനു ശേഷം ഈ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ ജീരകം ,കറുവാപട്ട , കുരുമുളക് പൊടി .ഗരം മസാല , മുളക് പൊടി എന്നിവ ഇട്ടു വഴറ്റണം ..ഇനി കറിവേപ്പിലയും മല്ലിയിലയും അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി മൂപ്പിച്ചു എടുക്കണം അതിനു ശേഷം ..തക്കാളി പേസ്റ്റും അണ്ടിപരിപ്പ് അരച്ചതും ,തേങ്ങാപ്പാലും ചേര്‍ത്ത് കൊടുക്കുക നന്നായി മിക്സ് ചെയ്ത ശേഷം ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …എന്നിട്ട് ഇത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കണം…ഒന്ന് കുറുകിയാല്‍ ഇറക്കി വയ്ക്കാം
കാഷ്യൂ കോക്കനട്ട് ചിക്കന്‍ റെഡി
വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക …നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും