ഓണം സ്പെഷ്യല്‍ ഫ്രൂട്സ് പച്ചടി ഉണ്ടാക്കാം

Advertisement

ഹായ് കൂട്ടുകാരെ എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍ !
ഇന്ന് നമുക്ക് മധുര പച്ചടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു കറിയാണ് ഇത് ..മധുരവും പുളിയും എല്ലാം ഉള്ള സ്വാദിഷ്ട്ടമായ ഒരു കറി..പൈനാപ്പിളും ,,,മുന്തിരിയും നേന്ത്രപ്പഴവും ഒക്കെ ചേര്‍ത്താണ് ഈ കറി ഉണ്ടാക്കുന്നത് …സാധാരണ സദ്യയില്‍ ഉണ്ടാക്കുന്ന ഒരു കറിയാണ് ഇത് ..എനിക്ക് സദ്യയില്‍ ഏറ്റവും ഇഷ്ട്ടം ഉള്ളതും ഈ കറിയാണ് ..നമുക്ക് നോക്കാം ഇതിലേയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്

പൈനാപ്പിള്‍ – ഒരു ചെറിയ കഷണം ( നന്നായി പഴുത്ത പൈനാപ്പിള്‍ തന്നെ എടുക്കണം ഇല്ലെങ്കില്‍ ചൊറിച്ചില്‍ ഉണ്ടാകും )

മുന്തിരി – കുറച്ചു ( മുന്തിരി എടുക്കുമ്പോള്‍ കറുത്ത മുന്തിരി എടുക്കണം കേട്ടോ പച്ച കളറിലെ മുന്തിരിയെക്കാളും ടേസ്റ്റ് കറുത്ത മുന്തിരിയാണ്‌ )

നേന്ത്രപ്പഴം – ഒരെണ്ണം ( പഴം എടുക്കുമ്പോള്‍ അധികം പഴുത്തു പോയത് വേണ്ട പഴുത്തു തുടങ്ങുന്ന പഴം ആണ് നല്ലത് )
( എല്ലാം സമം അളവില്‍ എടുത്താല്‍ നന്നായിരിക്കും ..കൂടുതല്‍ കറി വേണമെങ്കില്‍ ഇതെല്ലാം കൂടുതല്‍ അളവിലെടുക്കാം )

മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പോടീ
കടുക് – ഒരു ടിസ്പൂണ്‍
തേങ്ങ – അരമുറി
തൈര് – ആവശ്യത്തിനു
വറ്റല്‍ മുളക് രണ്ടെണ്ണം
കറിവേപ്പില

ആദ്യം തന്നെ പൈനാപ്പിള്‍ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുത്തു അല്പം വെള്ളവും ..ഒരു നുള്ള് മഞ്ഞപ്പൊടിയും …ഒരു ടിസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് വേവിക്കുക…പകുതി വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് നേന്ത്രപ്പഴം ചേര്‍ത്ത് കൊടുക്കാം അതൊന്നു കുറച്ചു വേവ് ആകുമ്പോള്‍ മുന്തിരിയും ചേര്‍ക്കാം ..ഇനി ഇത് നന്നായി വേവിക്കണം.

ഇനി ഇതിലേയ്ക്ക് തേങ്ങ അരച്ചത്‌ ചേര്‍ക്കണം …അതിനായിട്ട്‌ അര മുറി തേങ്ങാ നാല് പച്ചമുളകും ഒരു നുള്ള് കടുകും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം …ഇത് വെന്ത പഴങ്ങളില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം എന്നിട്ട് ഇത് മൂടി വച്ച് വേവിക്കണം ..ഇടയ്ക്ക് ഒന്ന് ഇളക്കിയിട്ട് …ഒരു ടിസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കണം ( ശര്‍ക്കര ആണ് ഇഷ്ട്ടം എങ്കില്‍ അത് ചേര്‍ക്കാം ) ഇനി ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് കൊടുത്തു നന്നായി ഇളക്കി വച്ച് പാകത്തിന് വേവിക്കുക. അതിനുശേഷം ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം നല്ല കട്ടി തൈര് വേണം ചേര്‍ക്കാന്‍ ഒരുപാട് പുളി ഇല്ലാത്തത് ) ഇത് ചേര്‍ത്ത് നന്നായി ഇളക്കി ഒരു തിള വരുമ്പോള്‍ ഇറക്കി വയ്ക്കാം ….ഉപ്പു ഒന്ന് കൂടി നോക്കുക തൈര് ചേര്‍ത്ത് കഴിഞ്ഞിട്ട് ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് ഇളക്കണം ..
ഇനി ഇതിലേയ്ക്ക് താളിച്ച്‌ ഒഴിക്കണം അതിനായിട്ട്‌ ഒരു ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അര ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കണം …വറ്റല്‍ മുളകും , കറിവേപ്പിലയും കൂടി മൂപ്പിച്ചു പച്ചടിയില്‍ ഒഴിച്ച് മൂടി വയ്ക്കുക .
മധുര പച്ചടി റെഡി

ഇതെല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക
ഈ പേജ് ഇതുവരെ ലൈക്‌ ചെയ്യാത്തവര്‍ ഉടന്‍ ലൈക്‌ ചെയ്യുക !