മുട്ട അപ്പം ഉണ്ടാക്കാം ഈസിയായി

Advertisement

ഈസിയായി നമുക്ക് മുട്ടയപ്പം ഉണ്ടാക്കാം ..ഇത് കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം ..കുട്ടികള്‍ക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയ ഒന്നാണ് ഇത് …ടിഫിന്‍ ആയിട്ടും കൊടുത്തു വിടാന്‍ പറ്റും ഇത് …അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് മുട്ടയപ്പം ഉണ്ടാക്കുക എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മൈദാ – രണ്ടു കപ്പു
അരിപ്പൊടി – ഒരു കപ്പു
മുട്ട – രണ്ടെണ്ണം
ബേക്കിംഗ് സോഡാ – ഒരു ടിസ്പൂണ്‍
തേങ്ങാപ്പാല്‍ – രണ്ടു കപ്പു
പഞ്ചസാര – മധുരത്തിന് അനുസരിച്ച്
ഉപ്പു ആവശ്യത്തിനു

ആദ്യം തന്നെ തേങ്ങാപ്പാലില്‍ അരിപ്പൊടിയും ,മൈദയും നന്നായി മിക്സ് ചെയ്യണം ..അതിനുശേഷം രണ്ടു മുട്ട ഇതിലേയ്ക്ക് പൊട്ടിച്ചു ഒരിക്കുക , ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം …ഇത് ഒരു എഗ്ഗ് ബീറ്റര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മിക്സിയില്‍ അടിച്ചോ നല്ല പോലെ മിക്സ് ആക്കി എടുക്കുക …ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കാം ..കുറച്ചു ചേര്‍ത്തിട്ടു ഒന്ന് രുചിച്ചു നോക്കുക ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ത്ത് മിക്സ് ചെയ്യാം ..ഇനി ഈ കൂട്ട് കുറച്ചു നേരം ഒരു ഒന്നര മണിക്കൂര്‍ എങ്കിലും വയ്ക്കുക ..അപ്പോള്‍ ഇതൊന്നു പൊങ്ങി വരും ..ഇത് നമുക്ക് ഒരു നോണ്‍ സ്റ്റിക്ക് പാനിലോ ദോശ ചട്ടിയിലോ കോരി ഒഴിച്ച് ചുട്ടെടുക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..കഴിക്കാന്‍ നല്ല സ്വാദും ആണ് ..എല്ലാവരും ഇതുണ്ടാക്കി നോക്കണം …വീട്ടില്‍ നമുക്ക് എന്നും ഉണ്ടാക്കാന്‍ പറ്റിയ ഒരു പലഹാരം കൂടിയാണ് ഇത് ,,,മുട്ട കഴിക്കാത്ത കുട്ടികള്‍ ഒക്കെയുണ്ടെങ്കില്‍ അവര്‍ക്ക് സ്പെഷ്യല്‍ ആയി കുറച്ചു മുട്ട അധികം ചേര്‍ത്ത് ഇതുണ്ടാക്കി കൊടുത്തു കൊള്ളൂ …ഇതിന്റെ മുട്ട പാന്‍ കേക്ക് എന്നും പറയും ഓരോ നാടുകളില്‍ ഇതിനു പറയുന്ന പേര് വ്യത്യസ്തമാണ് …കുട്ടിക്കാലതൊക്കെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം പലഹാരം ആയിരുന്നു ഈ മുട്ടയപ്പം ..ആരെങ്കിലും പ്രതീക്ഷിക്കാതെ വിരുന്നു വന്നാല്‍ പോലും സ്പെഷ്യല്‍ ആയിട്ട് ഉണ്ടാക്കി കൊടുക്കുന്നതും മുട്ടയപ്പം ആണ് കാരണം ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നത് തന്നെ
അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക ..ഈ പേജ് ലൈക്‌ ചെയ്തിട്ടില്ലയെങ്കില്‍ ലൈക്‌ ചെയ്യുക

ആപ്പിള്‍ ജാം ഉണ്ടാക്കാം