ഇരുമ്പന്‍ പുളി വൈന്‍

Advertisement

ഇന്ന് നമുക്ക് ഇരുമ്പന്‍ പുളി വൈന്‍ ഉണ്ടാക്കാം ..നമ്മുടെ വീടുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരിമ്പന്‍ പുളി ..ഇതെങ്ങിനെ വൈന്‍ ആക്കാമെന്ന് നോക്കാം

ഇരുമ്പന്‍ പുളി – 1 കിലോ
പഞ്ചസാര – 750 ഗ്രാം
വെള്ളം – 1 ലിറ്റര്‍
കറുവപ്പട്ട – 2-3 കഷണം
ഗ്രാമ്പൂ – 5-6 എണ്ണം
പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് (KMS) – ഒരുനുള്ള്
വൈന്‍ യീസ്റ്റ് – 5 ഗ്രാം (ചെറിയ തരി പോലത്തെ യീസ്റ്റ് ഈ പേരില്‍ വാങ്ങാന്‍ കിട്ടും )
പഞ്ചസാര – 10 ഗ്രാം
വെള്ളം – 100 ml
ആദ്യമേ പറയട്ടെ, ബിലിമ്പി വൈന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഇളക്കുന്ന തവിയും എല്ലാം മരം കൊണ്ടുള്ളതായിരിക്കണം . പ്ലാസ്റ്റിക്‌ ആയാലും കുഴപ്പമില്ല. മെറ്റല്‍ കൊണ്ടുള്ളവ ഉപയോഗിച്ചാല്‍ കറുത്ത് പോകും എന്ന് മാത്രമല്ല, മെറ്റല്‍ പുളിയുള്ള ആസിഡുമായി പ്രവര്‍ത്തിച്ച് വിഷമയമാകാനും സാധ്യതയുണ്ട്.

ഉണ്ടാക്കുന്ന വിധം
5 ഗ്രാം യീസ്റ്റ്, 10 ഗ്രാം പഞ്ചസാര, 100 ml ഇളം ചൂടുള്ള വെള്ളം ഇവ യോജിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. (സ്റ്റാര്‍ട്ടര്‍ ലായനി)
നന്നായി മൂപ്പെത്തിയ ഇരുമ്പന്‍പുളി ആവിയില്‍ വേവിക്കുക. മണ്‍കലത്തിന് മീതെ ഒരു തുണി കെട്ടി കുറച്ചുനേരം ആവി കയറ്റിയാല്‍ മതി. ഇത് ഒരു മരത്തവി കൊണ്ട് നന്നായി ഉടച്ച്‌ തണുക്കാന്‍ വെക്കുക. 750 ഗ്രാം പഞ്ചസാര ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞാല്‍ ലായനി തണുക്കാന്‍ വെക്കുക. ഗ്രാമ്പൂ, കറുവപ്പട്ട ഇവ ഒന്ന് ചതച്ചു വെക്കുക. നന്നായി തണുത്തു കഴിഞ്ഞ ബിലിമ്പി, പഞ്ചസാര ലായനി, ഗ്രാമ്പൂ ചതച്ചത്, കറുവപ്പട്ട , KMS ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം തയ്യാറാക്കി വെച്ച സ്റ്റാര്‍ട്ടര്‍ ലായനി ചേര്‍ത്തിളക്കി ഭരണിയില്‍ ഒഴിച്ച് മൂടിയ ഭാഗം തുണികൊണ്ട് കെട്ടി അനക്കാതെ ഒരിടത്ത് വെക്കുക. 10 – 11 ദിവസത്തിന് ശേഷം ഭരണി തുറന്നു വൈന്‍ ഒരു തുണിയില്‍ കൂടി അരിച്ചെടുക്കുക. ഇതിലേക്ക് അടിച്ചു പതപ്പിച്ച ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും രണ്ടാഴ്ച ഭരണിയില്‍ അടച്ചു വെക്കുക. അതിനുശേഷം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത്‌ കുപ്പിയിലാക്കി സൂക്ഷിക്കുക. കുപ്പിയില്‍ ആക്കുമ്പോള്‍ ശ്രദ്ധിക്കുക, ഷാംപൈന്‍ പതഞ്ഞുപൊങ്ങി വരുന്നതുപോലെ പതവന്നു വൈന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

കൊളെസ്ട്രോള്‍ , BP എന്നീ അസുഖങ്ങള്‍ക്ക് വളരെ ഫലപ്രദമായ ഒരു ഔഷധമാണ് ഇരുമ്പന്‍പുളി. ഇത് കറികളില്‍ ചേര്‍ത്തോ മറ്റു ഏതെങ്കിലും വിധത്തിലോ ഒക്കെ ഉപയോഗിക്കാം. പക്ഷേ കൊളെസ്ട്രോളിനു ഏറ്റവും ഫലപ്രദമായത് വൈന്‍ ആണ്. വൈന്‍ മരുന്നായി ഉപയോഗിക്കേണ്ട വിധം ഇനി പറയുമ്പോലെ ആണ്. വൈന്‍ ഒരു ഔണ്‍സ് വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരം അത്താഴത്തിനു ശേഷവും കുടിക്കുക. 15 ദിവസം ഇത് തുടരണം. അതിനു ശേഷം ഒരു 10 ദിവസം കഴിഞ്ഞ് കൊളസ്ട്രോള്‍ ലെവല്‍ ചെക്ക് ചെയ്യുക. തീര്‍ച്ചയായും കുറഞ്ഞിരിക്കും. വീണ്ടും കുറയ്ക്കണമെങ്കില്‍ 30 ദിവസം കഴിഞ്ഞതിനു ശേഷം വീണ്ടും ഒരു 15 ദിവസം കൂടി വൈന്‍ കഴിക്കുക.

പച്ച ഇരുമ്പന്‍പുളി ജ്യൂസ്‌ അടിച്ചു കുടിച്ചാല്‍ കിഡ്നി അടിച്ചുപോകും. അതില്‍ ഓക്സാലിക് ആസിഡ് കൂടിയ അളവില്‍ അടങ്ങിയത് കൊണ്ടാണ് ഇത്. വേവിക്കുമ്പോള്‍ ആസിഡിന്റെ രൂക്ഷത കുറയുന്നത് കൊണ്ട് ആ കുഴപ്പം ഇല്ല. പിന്നെ ഏതു സാധനമായാലും മിതമായ അളവില്‍ മാത്രം കഴിച്ചു ശീലിക്കുക

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

സോയാ ബിരിയാണി ഉണ്ടാക്കാം