ഇന്ന് നമുക്ക് രണ്ടു തരം പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ പുട്ടും , പച്ചക്കറി പുട്ടും ..രണ്ടും വളരെ സ്വാദിഷ്ട്ടമാണ്.. വളരെ എളുപ്പത്തിലും നമുക്ക് തയ്യാറാക്കാന്‍ കഴിയുന്നതും ആണ് …അല്ലെങ്കിലും പുട്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അല്ലെ …ആദ്യം നമുക്ക് ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ വൃത്തിയാക്കി എടുക്കാന്‍ ആണ് ഇച്ചിരി പാട് …ചെമ്മീന്‍ ആദ്യം വൃത്തിയാക്കി വേവിച്ചു വച്ചാല്‍ പുട്ട് ചുടുന്ന സമയത്ത് എളുപ്പമാകും ..നമുക്ക് നോക്കാം ചെമ്മീന്‍ പുട്ടിനു ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്
വറുത്ത അരിപ്പൊടി – ഒരു കപ്പ്
തേങ്ങപ്പീര – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
വെള്ളം – പൊടി നനയ്ക്കാന്‍
ആവശ്യമുള്ളത്
വൃത്തിയാക്കിയ ചെമ്മീന്‍ – അര കപ്പ്
സവാള – ഒരെണ്ണം
തക്കാളി – ഒരെണ്ണം
വെളുത്തുള്ളി – മൂന്നോ നാലോ അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – ഒന്ന്
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മല്ലിയില -കറിവേപ്പില
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനയ്ക്കുന്നത് പോലെ നനച്ചു വയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക. മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വയ്ക്കുക. ഇനി പുട്ടുകുറ്റിയില്‍ നനച്ചു വച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീരയെന്ന പോലെ തയാറാക്കിവച്ച ചെമ്മീന്‍ കൂട്ട് ഇടയ്ക്കിടെ ചേർക്കാം. ആവികയറ്റി വേവിച്ച് ചൂടോടെ കഴിക്കാം.
ഇനി നമുക്ക് പച്ചക്കറി പുട്ട് ഉണ്ടാക്കാം..നമ്മുടെ വീട്ടില്‍ ഇപ്പോഴും കാണുന്ന പച്ചക്കറിയാണ് ക്യാരറ്റും ബീട്രൂട്ടും ഒക്കെ ..ഇതുകൊണ്ടാണ് നമ്മള് പച്ചക്കറി പുട്ട് തയ്യാറാക്കുന്നത് …നമുക്ക് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി – ഒരു കിലോ
കാരറ്റ് – 100 ഗ്രാം
ബീറ്റ്റൂട്ട് – 100 ഗ്രാം
തേങ്ങ ചിരകിയത് – രണ്ട് കപ്പ്
ചീര – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ക്യാരറ്റും ബീറ്റ്റൂട്ടും തേങ്ങ ചുരണ്ടുന്നതുപോലെ ചീവിയെടുക്കുക. ചീര ചെറുതാക്കി അരിയുക. ക്യാരറ്റും ബീറ്റ്റൂട്ടും ചീരയും അരിപ്പൊടിയില്‍ ചേര്‍ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തിൽ നനയ്ക്കുക. പുട്ടു കുറ്റിയില്‍ പൊടി നിറയ്ക്കുമ്പോള്‍ അടിയിലും മുകളിലും നാളികേരമിട്ട് നന്നായി ആവി വരുന്നതുവരെ വേവിക്കുക. വേറെ കറികളൊന്നുമില്ലാതെ ചൂടോടെ പുട്ട് കഴിക്കാം.
വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ കേട്ടോ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ റെസിപ്പികള്‍ ഷെയര്‍ ചെയ്തു കൊടുക്കൂ…പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യൂ.