ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
ഈന്തപ്പഴം – 15 എണ്ണം
കശുവണ്ടിപ്പരിപ്പ് – 15 എണ്ണം
മൈദ – രണ്ടു വലിയ സ്പൂൺ
വെള്ളം – കാല് കപ്പ്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഈന്തപ്പഴം പിളര്‍ന്നു കുരു നീക്കം ചെയ്ത ശേഷം കശുവണ്ടിപ്പരിപ്പ് അതിനുള്ളിൽ വെയ്ക്കുക. ഇതിനു മുകളില്‍ ഒന്ന് അമർത്തുക .
മൈദാ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി വയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ഓരോ ഈന്തപ്പഴവും മൈദ കൂട്ടില്‍ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക. ഈന്തപ്പഴം അണ്ടിപ്പരിപ്പ് പൊരിച്ചത് റെഡിയായി കഴിഞ്ഞു.
ഇനി നമുക്ക് വെട്ടു കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍
ആവശ്യമുള്ള സാധനങ്ങൾ
മൈദ -500 ഗ്രാം, മുട്ട അടിച്ചത് – 3 എണ്ണം
പഞ്ചസാര പൊടിച്ചത് – 2 കപ്പ്, നെയ്യ് – ഒരു ടേബിള്‍
സ്പൂണ്‍, പാല് – ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് – അര ടീസ്പൂണ്‍, ഏലക്കായ് പൊടിച്ചത്
– 5എണ്ണം, സോഡാപ്പൊടി – കാല് ടീസ്പൂണ്‍, റവ – 100 ഗ്രാം
തയാറാക്കുന്ന വിധം
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റെയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് തിളച്ച എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
ഇനി ഗോതമ്പുകൊണ്ട് ഹല്‍വ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം ..നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്
ആവശ്യമുള്ള സാധനങ്ങള്‍
നെയ്യ്- ഒരു കപ്പ്, ഗോതമ്പുപ്പൊടി-ഒരു കപ്പ്
വെള്ളം- ഒന്നര കപ്പ്, പഞ്ചസാര-അര കപ്പ്
ബദാം പരിപ്പ് -ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
ഉണക്കമുന്തിരി-ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു ചീന ചട്ടിയില്‍ നെയ്യ് ഒഴിക്കുക. ഇത് നന്നായി ചൂടാവുമ്പോള്‍ കുറച്ചു അണ്ടിപരിപ്പും മുന്തിരിയും ഗോതമ്പുപ്പൊടി ചേര്‍ത്തു നല്ല ബ്രൗണ്‍ നിറമാകും വരെ വറുക്കുക. എന്നിട്ട് പഞ്ചസാരയും വെള്ളവും ചേര്‍ത്തു തുടരെ തുടരെ ഇളക്കുക. കുറുകി പാകമായി വരുമ്പോള്‍ നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി മുകളില്‍ അണ്ടിപരിപ്പും മുന്തിരിയും ബദാമും വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വിളമ്പാവുന്നതാണ്.
ഈ റെസിപ്പികള്‍ നിങ്ങള്‍ തീച്ചയായും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കുവാന്‍ …ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.