നാടന്‍ അയല കറി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് നല്ല നാടന്‍ അയല കറി ഉണ്ടാക്കാം ..ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍

അയല മീൻ 5എണ്ണം
സവാള 5
തക്കാളി 3
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
മുളക് പൊടി 1/2ടീസ്പൂൺ
മഞൾ പൊടി 1/2ടീസ്പൂൺ
മല്ലിപൊടി 21/2ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
വെളിചെണ്ണ

പാകം ചെയുന്ന വിധം
ആദ്യം തന്നെ അയല നന്നായി വെട്ടി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക.
കുടമ്പുളി അല്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ എടുക്കുക.
ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എല്ലാം നന്നായി ചതച്ചു എടുക്കുക.
മുളക് പൊടിയും , മഞ്ഞള്‍പൊടിയും , മല്ലിപ്പൊടിയും കൂടി അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വയ്ക്കുക.
സവാള , തക്കാളി നീളത്തില്‍ അരിഞ്ഞു എടുക്കുക

ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു ( മൺ ചട്ടി ആണ് ഏറ്റവും നല്ലത് ഇതില്‍ വച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടാകും മൺ ചട്ടി ഉള്ളവര്‍ തീര്‍ച്ചയായും അതുതന്നെ എടുക്കുക ) വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി , പച്ചമുളക്, വെളുത്തുള്ളി ചതച്ചത് ഇട്ടു നന്നായി വഴറ്റണം ,, അതിനുശേഷം സവാളയും തക്കാളിയും ഇട്ടു വഴറ്റുക ഇത് രണ്ടും നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി , മല്ലിപ്പൊടി പേസ്റ്റ് കൂടി ചേര്‍ത്ത് വഴറ്റുക ഇതിന്റെ പച്ചമണം മാറും വരെ ഇത് വഴറ്റണം …കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കുക ..ഇനി ഇതിലേയ്ക്ക് പുളിവെള്ളം പുളിയോടു കൂടിത്തന്നെ ഒഴിക്കുക. മീന്‍ വേകാന്‍ പാകത്തിനുള്ള വെള്ളം കൂടി ചേര്‍ത്ത് ഉപ്പു ചേര്‍ത്ത് ഇളക്കുക …മീനു പിടിക്കാന്‍ ആവശ്യമായ ഉപ്പു കൂടി ചേര്‍ക്കുക …അതിനുശേഷം ഇത് നന്നായി തിളപ്പിക്കണം എന്നിട്ട് ഇതിലേയ്ക്ക് മീന്‍ കഷണങ്ങള്‍ പെറുക്കി ഇടണം ..അതിനുശേഷം ഇത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചു എടുക്കണം ..ചെറിയ ചാറു മതി ..ഇനി ഇത് വാങ്ങാം അതിനു മുന്പ് ഇതിലേയ്ക്ക് അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം
അയല കറി റെഡി
ഇത് ചോറിനൊപ്പം കഴിക്കാന്‍ നല്ല രുചിയുള്ള കറിയാണ് ..വളരെ എളുപ്പത്തില്‍ തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കുകയും ചെയ്യാം ..

എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തില്ലെങ്കില്‍ ലൈക് ചെയ്യുക, പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

ചിക്കന്‍ മോമോസ് ഉണ്ടാക്കാം