മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം. ഓണത്തിന് നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എരിശ്ശേരി ..നമുക്ക് നോക്കാം എങ്ങിനെയാണ് എരിശ്ശേരി ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ .
മത്തങ്ങാ – അരക്കിലോ
വന്‍ പയര്‍ – 100 ഗ്രാം
തേങ്ങാ – ഒരെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
കറിവേപ്പില – രണ്ടു തണ്ട്
നല്ല ജീരകം – കാല്‍ ടിസ്പൂണ്‍
ചുവന്നുള്ളി – രണ്ടെണ്ണം
മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍
മുളക് പൊടി – ഒരു ടിസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു

വറുത്തിടാന്‍
കടുക് – ഒരു ടിസ്പൂണ്‍
വറ്റല്‍ മുളക് – അഞ്ചെണ്ണം
കറിവേപ്പില – ഒരു തണ്ട്
തേങ്ങ – രണ്ടു പിടി

ആദ്യം തന്നെ മത്തങ്ങാ തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കണം
ഇനി പയര്‍ നന്നായി കഴുകി എടുത്തു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക …മുക്കാല്‍ വേവ് ആകുമ്പോള്‍ അതിലേയ്ക്ക് മത്തങ്ങാ ഇടുക ..കൂടെ മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ഒഴിച്ചാല്‍ മതി മത്തങ്ങാ വെന്തു വരുമ്പോള്‍ വെള്ളം ഉണ്ടാകും ..

ഇനി ഒരു തേങ്ങ ചിരകിയെടുക്കുക ..ഇതില്‍ നിന്നും രണ്ടു പിടി തേങ്ങ മാറ്റി വയ്ക്കണം ( വറുത്തിടാന്‍ ആവശ്യത്തിനാണ് ) എന്നിട്ട് ഈ തേങ്ങ ജീരകവും ,ഉള്ളിയും ,പച്ചമുളകും ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ..ഈ അരപ്പ് വേവിച്ച കറിയില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒന്ന് കൂടി വേവിക്കണം ഈ അരപ്പിന്റെ പച്ചമണം ഒന്ന് പോകുവാനും , വെള്ളം ഉണ്ടെങ്കില്‍ വറ്റാനും വേണ്ടി …അതിനു ശേഷം ഇറക്കി വയ്ക്കുക ( അടിയില്‍ പിടിക്കാതെ നോക്കണം )

ഇനി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് കടുക് ഇട്ടു പൊട്ടിക്കണം ..അതിനുശേഷം വറ്റല്‍ മുളക് മുറിച്ചിട്ട് മൂപ്പിക്കണം ..ഇനി ഇതിലേയ്ക്ക് തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് വറുക്കണം ..ഇനി ഇത് കരിയില്‍ ചേര്‍ത്ത് മൂടി വയ്ക്കണം
മത്തങ്ങാ എരിശ്ശേരി റെഡി

ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ഇതു എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.