Blog

  • കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

    കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

    ഓണത്തിന് അഞ്ചുതരം പായസം ഉണ്ടാക്കാം ഈസിയായി …നമുക്ക് നോക്കാം ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന്..ഈ ഓണത്തിന് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട പായസം ഉണ്ടാക്കി നോക്കൂ

    പരിപ്പ് പായസം
    അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പനംചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി കഴിഞ്ഞാല്‍ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ചൂടാക്കാം. ചൂടാക്കിയ നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തതും ചേര്‍ക്കാം. അങ്ങനെ പായസം തയ്യാര്‍.

    പാല്‍ പായസം
    അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. എളുപ്പം പാല്‍ പായസം തയ്യാര്‍.

    പയര്‍ പായസം
    ആദ്യം കാല്‍ കപ്പ് ചെറുപയര്‍ വറുത്തെടുക്കാം. ഇതിലേക്ക് കട്ടിയുള്ള തേങ്ങാ പാല്‍ ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ വയ്ക്കാം. മറ്റൊരു പാത്രത്തില്‍ പനംചക്കര വെള്ളം ഉപയോഗിച്ച് അലിയിച്ചെടുക്കാം.ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇതിലേക്ക് വീണ്ടും തേങ്ങാപാല്‍ ചേര്‍ക്കാം. ഏലയ്ക്കയും ചേര്‍ക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇത് തയ്യാറായ പായസത്തിലേക്ക് ചേര്‍ക്കാം പായസം റെഡി

    സേമിയ പായസം
    നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുവെക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. പായസം തയ്യാര്‍.

    മാങ്ങ പായസം
    പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിവെക്കുക. കുക്കറില്‍ അഞ്ച് മിനിട്ട് ഇത് പാകം ആകാന്‍ വെയ്ക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ഇത് ചീട് പോകാന്‍ പുറത്ത് വയ്ക്കാം. എന്നിട്ട ഈ മാങ്ങ അരച്ചെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. നെയ്യും നട്‌സും തേങ്ങാ കഷ്ണവും മുന്തിരും വറുത്തുവയ്ക്കാം. ഇതേ പാത്രത്തില്‍ പേസ്റ്റാക്കിയ മാങ്ങ പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ഇഞ്ചി പൊടിയും ചേര്‍ക്കാം. പാകം ആയാല്‍ പായസം എടുത്ത് വച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം. പായസം തയ്യാര്‍.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

  • പഴം ചേര്‍ക്കാതെ ഉണ്ണിയപ്പം ഉണ്ടാക്കാം

    പഴം ചേര്‍ക്കാതെ ഉണ്ണിയപ്പം ഉണ്ടാക്കാം

    ഉണ്ണിയപ്പം ഉണ്ടാക്കാം..ഇതിനാവശ്യം ..മൈദാ..അരിപ്പൊടി..റവ ,ഗോതമ്പ് പൊടി ,ശര്‍ക്കര ,ഏലക്കായ. എള്ള്, തേങ്ങാ കൊത്ത് , നെയ്യ്, ആദ്യം ശര്‍ക്കര ഉരുക്കി എടുക്കണം ,ഗോതമ്പ് പൊടിയും , റവയും , അരിപ്പൊടിയും ,മൈദയും ചേര്‍ത്ത് മിക്സ് ആക്കണം ശര്‍ക്കര പാനി തേങ്ങ വറുത്തത് , എള്ള് ചേര്‍ത്ത് കലക്കി വയ്ക്കണം പതിനാലു മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • മുട്ട അച്ചാര്‍ ഉണ്ടാക്കാം

    മുട്ട അച്ചാര്‍ ഉണ്ടാക്കാം

    നമ്മള്‍ പലതരം അച്ചാര്‍ ഉണ്ടാക്കാറുണ്ട് അല്ലെ ഇന്ന് നമുക്ക് ഒരു വെറൈറ്റി അച്ചാര്‍ ഉണ്ടാക്കാം മുട്ട അച്ചാര്‍ …നമുക്ക് നോക്കാം ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യം

    മുട്ട – പത്തെണ്ണം
    വെളിച്ചെണ്ണ – 200 ml
    വറ്റല്‍ മുളക് – നാലെണ്ണം
    കടുക് – ആവശ്യത്തിനു
    ഇഞ്ചി – ഒരു വലിയ കഷണം
    പച്ചമുളക് – അഞ്ചെണ്ണം
    മഞ്ഞപൊടി – ഒരു നുള്ള്
    കറിവേപ്പില – ആവശ്യത്തിനു
    മുളക് പൊടി – നാല് ടേബിള്‍ സ്പൂണ്‍
    കടുക് പൊടി – ഒരു ടിസ്പൂണ്‍
    ഉലുവ പൊടി – രൌ ടിസ്പൂണ്‍
    പഞ്ചസാര – ഒരു ടിസ്പൂണ്‍
    ഉപ്പു – ആവശ്യത്തിനു
    വിനിഗര്‍ – കാല്‍ കപ്പ്‌

    തയ്യാറാക്കേണ്ട വിധം
    മുട്ട നന്നായി പുഴുങ്ങി എടുക്കണം സാധാരണ മുട്ട പുഴുങ്ങുന്നതിലും കൂടുതല്‍ നേരം ഈ മുട്ട വേവിക്കണം ..അതിനുശേഷം നന്നായി ചൂട് ആറിയ ശേഷം മുട്ട തോട് കളഞ്ഞു എടുത്തിട്ട് ഒരു മുട്ടയെ എട്ടു കഷണങ്ങള്‍ ആയി മുറിച്ച് എടുക്കണം ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതില്‍ കാല്‍ ഭാഗം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മുട്ട അതില്‍ ഇട്ടു നന്നായി വറുത്തു എടുക്കണം ഇത് പാത്രത്തില്‍ നിന്നും കോരി എടുത്തു മാറ്റി വയ്ക്കണം …ഇനി ഈ ചട്ടിയില്‍ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം അതിനു ശേഷം നാല് വറ്റല്‍ മുളക് കീറിയിട്ടു
    മൂപ്പിക്കണം …ഒരു തണ്ട് കറിവേപ്പില കൂടി ചേര്‍ക്കാം ഇതൊന്നു മൂപ്പിക്കണം ഇനി ഇതിലേയ്ക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, അഞ്ചു പച്ചമുളക് ചെറുതായി അറിഞ്ഞതും , വെളുത്തുള്ളി ഒരു തുടം ചതച്ചു എടുത്തതും കൂടി ഇതില്‍ ഇട്ടു മൂപ്പിക്കുക. ഇനി ഇതില്‍ അല്പം മഞ്ഞപൊടി ചേര്‍ക്കണം , നാല് ടേബിള്‍ സ്പൂണ്‍ മുളക് പൊടി , കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക ഇനി ഇതിലേയ്ക്ക് മുട്ട ചേര്‍ത്ത് നന്നായി ഇളക്കാം..ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ ഉലുവ പൊടിച്ചതും ,ഒരു ടിസ്പൂണ്‍ കടുക് പൊടിച്ചതും ചേര്‍ക്കാം …നന്നായി ഇളക്കാം ഇനി അര ടിസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം ..ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് കാല്‍ കപ്പു വിനിഗര്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കാം ഇത് ഒന്ന് കുറുകി വരുന്നവരെ വേവിക്കാം അതിനുശേഷം ഇറക്കി വയ്ക്കാം . മുട്ട അച്ചാര്‍ റെഡി

    ഈ അച്ചാര്‍ മൂന്നാല് ദിവസത്തിന് ശേഷം ഉപയോഗിക്കാം …ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും
    ഇതിഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം

  • ഈന്തപ്പഴം പായസം ഉണ്ടാക്കാം

    ഈന്തപ്പഴം പായസം ഉണ്ടാക്കാം

    ഈന്തപ്പഴം പായസം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ളത്.ഈന്തപ്പഴം , പഞ്ചസാര ,നെയ്യ് ,പാല്‍ ,ഏലക്കായ ,അണ്ടിപരിപ്പ് ,മുന്തിരി ,ഈന്തപ്പഴം മിക്സിയില്‍ അടിച്ചു എടുക്കണം ,പഞ്ചസാര ക്യാരമാല്‍ ആക്കണം അതിലേയ്ക്ക് ഈന്തപ്പഴം ചേര്‍ക്കണം അതിലേയ്ക്ക് വെള്ളം ഒഴിച്ച് വേവിക്കണം ,ഇനി നെയ്യ് ചേര്‍ത്ത് വരട്ടി എടുത്തു ഇതിലേയ്ക്ക് പാല്‍ ചേര്‍ക്കണം ..ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • ഇന്ന് നമുക്ക് പൊടിയരി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് പൊടിയരി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് പൊടിയരി കൊണ്ട് എങ്ങിനെ ഉപ്പുമാവ് ഉണ്ടാക്കാമെന്നു നോക്കാം..ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് .ഇതിനാവശ്യം ഉള്ളത്

    പൊടിയരി – ഒരു കപ്പു
    സവാള – ഒരെണ്ണം
    പച്ചമുളക് – രണ്ടെണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷണം
    ക്യാരറ്റ് – ഒരു കഷണം
    ബീന്‍സ് – മൂന്നെണ്ണം
    ഗ്രീന്‍ പീസ്‌ -ഒരു പിടി
    കടുക് – ഒരു ടിസ്പൂണ്‍
    ഉഴുന്ന് പരിപ്പ് – ഒരു ടിസ്പൂണ്‍
    കറിവേപ്പില – ഒരു തണ്ട്
    ഉപ്പു – ആവശ്യത്തിനു

    ആദ്യം തന്നെ പൊടിയരി നന്നായി കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കണം
    അടുത്തതായി ഇഞ്ചി – ഒരു ചെറിയ കഷണം
    ക്യാരറ്റ് – ഒരു കഷണം
    ബീന്‍സ് – മൂന്നെണ്ണം
    ഗ്രീന്‍ പീസ്‌ -ഒരു പിടി ഇതെല്ലാം കൂടി ഒന്ന് അല്പം ഉപ്പിട്ട് വേവിച്ചു വയ്ക്കുക

    അതിനുശേഷം സവാള പൊടിയായി അരിഞ്ഞു എടുക്കണം ,പച്ചമുളകും,ഇഞ്ചിയും കൂടി ഇങ്ങിനെ പൊടിയായി അരിഞ്ഞു വയ്ക്കുക ..അതിനുശേഷം രണ്ടു കപ്പു വെള്ളം നന്നായി തിളപ്പിക്കാന്‍ വയ്ക്കുക
    ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ..അതിനു ശേഷം ഒരു ടിസ്പൂണ്‍ ഉഴുന്ന് ഇട്ടു പൊട്ടിക്കുക..ഇനി കറിവേപ്പില , വറ്റല്‍ മുളക് രണ്ടെണ്ണം ഒന്ന് ചെറുതാക്കി ഇട്ടു മൂപ്പിക്കുക …ഇനി ഇതിലേയ്ക്ക് പൊടിയായി അരിഞ്ഞ സവാളയും , പച്ചമുളകും ,ഇഞ്ചിയും കൂടി ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക ഇനി ഇതിലേയ്ക്ക് കഴുകി വാരി വച്ചിരിക്കുന്ന പൊടിയരി ഇട്ടു കുറച്ചു സമയും വറുക്കുക.
    അതിനു ശേഷം വേവിച്ച പച്ചക്കറികള്‍ കൂടി ഇതിലേയ്ക്ക് ഇടണം അതിനു ശേഷം ഇതിലേയ്ക്ക് രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കണം. ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക ..ഇത് നന്നായി തിളച്ചു അരി വേവാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് ഇളക്കണം വെള്ളം നന്നായി വറ്റുന്നത് വരെ വേവിക്കുക ..ഇടയ്ക്ക് ഇളക്കി കൊടുക്കുക നന്നായി വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം ..രുചികരമായ പൊടിയരി ഉപ്പുമാവ് റെഡി

    ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നതാണ്..പൊടിയരി ഇല്ലെങ്കില്‍ മുഴുവന്‍ അരി ഒന്ന് മിക്സിയില്‍ ഇട്ടു പൊടിച്ചു എടുത്താല്‍ പൊടിയരി ആയി …സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കൊക്കെ നമുക്ക് ഉണ്ടാക്കി കൊടുക്കാവുന്നതും ആണ് ഇത് ..കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം

    ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കബ്സ ഉണ്ടാക്കാം ഈസിയായി

  • കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്

    കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്

    ഇന്ന് നമുക്ക് ചെമ്മീന്‍ ഉലര്‍ത്ത്‌ ഉണ്ടാക്കാം ..ചെമ്മീന്‍ ഉലര്‍ത്ത്‌ നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന്

    ചെമ്മീന്‍- അരക്കിലോ
    വെളുത്തുള്ളി- അഞ്ച് അല്ലി
    ഇഞ്ചി- ചെറിയ കഷ്ണം
    പച്ചമുളക്- നാലെണ്ണം
    മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
    മുളക് പൊടി- രണ്ട് ടീസ്പൂണ്‍
    കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
    ഉപ്പ്-ആവശ്യത്തിന്
    ചെറുനാരങ്ങ നീര്- ആവശ്യത്തിന്

    ചെമ്മീന്‍ ഉലര്‍ത്താനുള്ള ചേരുവകള്‍
    ചെറിയ ഉള്ളി ചതച്ചു എടുത്തത്‌ – ഒരു കപ്പ്
    തേങ്ങ ചിരകിയത്- ഒരു കപ്പ്
    വെളുത്തുള്ളി ചതച്ചു എടുത്തത്‌ – ഒരു ടേബിള്‍സ്പൂണ്‍
    ഇഞ്ചി അരിഞ്ഞത്-ഒരു ടേബിള്‍സ്പൂണ്‍
    പച്ചമുളക്- രണ്ടെണ്ണം
    പെരും ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
    ഗരംമസാല- ഒരു ടീസ്പൂണ്‍
    മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്
    കറിവേപ്പില-രണ്ട് തണ്ട്
    വെളിച്ചെണ്ണ- പാകത്തിന്

    തയ്യാറാക്കുന്ന വിധം നോക്കാം
    ചെമ്മീന്‍ നല്ലതു പോലെ വൃത്തിയായി കഴുകിയ ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്‌ ചെറുനാരങ്ങ നീര് എന്നിവയെല്ലാം കൂടി അരച്ച് ചെമ്മീനില്‍ പുരട്ടി മാറ്റി വെയ്ക്കുക. ഇത് ഒരു മണിക്കൂര്‍ എങ്കിലും ഇരിക്കട്ടെ എന്നാലെ നന്നായി മസാല പിടിക്കൂ

    ഒരു മണിക്കൂറിനു ശേഷം ഒരു പാന്‍ അടുപ്പത് വച്ച് എണ്ണ ചൂടാക്കി ഇതിലേക്ക് മസാല ചേര്‍ത്ത് വച്ച ചെമ്മീനിട്ട് വറുത്തെടുക്കാം.ഒരുപാട് ഡീപ് ഫ്രൈ വേണ്ട കേട്ടോ ഇനി നമുക്ക് ഇത് ഉലര്‍ത്തി എടുക്കാം

    അതിനായിട്ട്‌ ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റണം. എല്ലാം നല്ലതു പോലെ വഴറ്റിയ ശേഷം ബാക്കി വരുന്ന മസാലപ്പൊടികള്‍ ഒരൊന്നായീ ചേര്‍ത്ത് വഴട്ടാം
    അതിനു ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങ കൂടി ചേര്‍ക്കാം. ശേഷം തേങ്ങ മൂത്ത് കഴിഞ്ഞാല്‍ വറുത്തു വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കാം .15 മിനിട്ടോളം ഇത് ഇളക്കി വേവിയ്ക്കാം. പിന്നീട് കറി വാങ്ങി വെച്ച് എണ്ണയും കറിവേപ്പിലയും കറിക്കുമുകളില്‍ ഇടാം
    സ്വാദിഷ്ടമായ ചെമ്മീന്‍ ഉലര്‍ത്ത്‌ തയ്യാര്‍

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കബ്സ ഉണ്ടാക്കാം ഈസിയായി

  • സ്പെഷ്യല്‍ വിഭവം കരാഞ്ചി ഉണ്ടാക്കാം

    സ്പെഷ്യല്‍ വിഭവം കരാഞ്ചി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം കരാഞ്ചി എന്നാണു പേര് ഇത് ഒരു അച്ചില്‍ ആണ് ഉണ്ടാക്കി എടുക്കുന്നത് കരാഞ്ചി അച്ചു കടകളില്‍ വാങ്ങാന്‍ കിട്ടും..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് ഉണ്ടാക്കുമായിരുന്നു ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നെയ്യ് – 5 ടീസ്പൂൺ
    മൈദ – 2 കപ്പ്
    ഉപ്പ് – 1/2 ടീസ്പൂൺ
    വെള്ളം – 1/2 കപ്പ്
    റവ – 1/2 കപ്പ്
    റവ പാലില്‍ കുറുക്കി എടുത്തത്‌ – 200 ഗ്രാം
    കശുവണ്ടി – 1/2 കപ്പ് അരിഞ്ഞത്
    ബദാം – 1/2 കപ്പ് അരിഞ്ഞത്
    ഉണക്കമുന്തിരി – 15-18
    പൊടിച്ച പഞ്ചസാര – 3/4 കപ്പ്
    ഏലക്ക പൊടി – 1/2 ടേബിൾ സ്പൂൺ
    പൊരിക്കാൻ വേണ്ട എണ്ണ

    ആദ്യം തന്നെ
    ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക.
    നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക.
    2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക. അതിനുശേഷം
    നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക. ( പൂരിയുടെ പരുവത്തില്‍ മാവ് കുഴയ്ക്കുക )

    ഇനി റവ ഒരു പാനിൽ വച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാൻ വയ്ക്കുക.
    ഇനി ഈ പാനിലേക്ക് മാവ് കുറുക്കി എടുത്തത്‌ ചേർക്കുക.
    അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക.
    മാവ് പാത്രത്തില്‍ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക. അതിനുശേഷം അടുപ്പില്‍ നിന്നും മാറ്റി
    തണുക്കാൻ വയ്ക്കുക.
    അതിനുശേഷം ഒരു പാനില്‍ അര ടിസ്പൂണ്‍ നെയ്യ ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പും .ബദാമും . കിസ്മിസ് എന്നിവചെര്‍ത്തു വറുത്തു എടുക്കുക
    ഇനി ഒരു പാത്രത്തില്‍ കുറുക്കിയെടുത്ത മാവ് എടുത്തു അതിലേയ്ക്ക് ..വറുത്തെടുത്ത അണ്ടിപ്പരിപ്പ് .കിസ്മിസ് .ഏലക്കായ.പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക ഈ കൂട്ട് ഫില്ലിങ്ങിന് ഉള്ളതാണ്

    ഇനി കരാഞ്ചി ഉണ്ടാക്കാം അതിനായി കുറച്ചു മാവ് കയ്യിലെടുത്തു ഉരുള ആക്കി പൂടിയ്ക്ക് പരതുന്നപോലെ പരത്തിയെടുക്കുക ( അച്ചിനേക്കാൾ അല്പം വലുതായി പരത്തുക.എന്നാൽ മാത്രമേ ശരിയായ ഷേപ്പ് കിട്ടുകയുള്ളൂ) കരാഞ്ചി അച്ചില്‍ അല്പം എണ്ണ പുരട്ടണം എന്നിട്ട് പരാതിയ മാവ് അതില്‍ വയ്ക്കുക ഇനി ഫില്ലിംഗ് കൂട്ട് നടുക്ക് വയ്ക്കുക ( കൂടുതല്‍ വയ്ക്കണ്ട കുറച്ചു മതി ) ഇനി അച്ചു അടച്ചിട്ടു അതിന്‍റെ വശങ്ങള്‍ നന്നായി അമര്‍ത്തുക പുറത്തുള്ള മാവ് കൈകൊണ്ടു അടര്‍ത്തി മാറ്റുക ..അതിനുശേഷം വശങ്ങള്‍ ഒന്നുകൂടി അമര്‍ത്തി അച്ചു തുറന്നു കരാഞ്ചി പുറത്തു എടുക്കാം .ഇത് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ (എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം.)ഓരോന്നായി എണ്ണയില്‍ ഇട്ടു വറുക്കാം (ചെറിയ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും )
    വെന്തു കഴിഞ്ഞാല്‍ കോരി എടുക്കാം

    ഇത് വളരെ സ്വാദിഷ്ട്ടമായ ഒന്നാണ് ..ഇനി നിങ്ങള്‍ക്ക് ഇതിന്റെ അച്ചു കിട്ടിയില്ല എങ്കില്‍ ഇതിന്റെ അരികു ഒരു ഫോര്‍ക്ക് വച്ചിട്ട് നന്നായി പ്രസ് ചെയ്തു എടുത്താല്‍ മതി
    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം