കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

Advertisement

ഓണത്തിന് അഞ്ചുതരം പായസം ഉണ്ടാക്കാം ഈസിയായി …നമുക്ക് നോക്കാം ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന്..ഈ ഓണത്തിന് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട പായസം ഉണ്ടാക്കി നോക്കൂ

പരിപ്പ് പായസം
അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പനംചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി കഴിഞ്ഞാല്‍ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ചൂടാക്കാം. ചൂടാക്കിയ നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തതും ചേര്‍ക്കാം. അങ്ങനെ പായസം തയ്യാര്‍.

പാല്‍ പായസം
അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. എളുപ്പം പാല്‍ പായസം തയ്യാര്‍.

പയര്‍ പായസം
ആദ്യം കാല്‍ കപ്പ് ചെറുപയര്‍ വറുത്തെടുക്കാം. ഇതിലേക്ക് കട്ടിയുള്ള തേങ്ങാ പാല്‍ ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ വയ്ക്കാം. മറ്റൊരു പാത്രത്തില്‍ പനംചക്കര വെള്ളം ഉപയോഗിച്ച് അലിയിച്ചെടുക്കാം.ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇതിലേക്ക് വീണ്ടും തേങ്ങാപാല്‍ ചേര്‍ക്കാം. ഏലയ്ക്കയും ചേര്‍ക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇത് തയ്യാറായ പായസത്തിലേക്ക് ചേര്‍ക്കാം പായസം റെഡി

സേമിയ പായസം
നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുവെക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. പായസം തയ്യാര്‍.

മാങ്ങ പായസം
പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിവെക്കുക. കുക്കറില്‍ അഞ്ച് മിനിട്ട് ഇത് പാകം ആകാന്‍ വെയ്ക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ഇത് ചീട് പോകാന്‍ പുറത്ത് വയ്ക്കാം. എന്നിട്ട ഈ മാങ്ങ അരച്ചെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. നെയ്യും നട്‌സും തേങ്ങാ കഷ്ണവും മുന്തിരും വറുത്തുവയ്ക്കാം. ഇതേ പാത്രത്തില്‍ പേസ്റ്റാക്കിയ മാങ്ങ പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ഇഞ്ചി പൊടിയും ചേര്‍ക്കാം. പാകം ആയാല്‍ പായസം എടുത്ത് വച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം. പായസം തയ്യാര്‍.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി