ഇന്ന് നമുക്ക് ചെമ്മീന്‍ ഉലര്‍ത്ത് ഉണ്ടാക്കാം ..ചെമ്മീന്‍ ഉലര്‍ത്ത് നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന്
ചെമ്മീന്‍- അരക്കിലോ
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി- ചെറിയ കഷ്ണം
പച്ചമുളക്- നാലെണ്ണം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
മുളക് പൊടി- രണ്ട് ടീസ്പൂണ്‍
കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ചെറുനാരങ്ങ നീര്- ആവശ്യത്തിന്
ചെമ്മീന്‍ ഉലര്‍ത്താനുള്ള ചേരുവകള്‍
ചെറിയ ഉള്ളി ചതച്ചു എടുത്തത് – ഒരു കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
വെളുത്തുള്ളി ചതച്ചു എടുത്തത് – ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
പെരും ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില-രണ്ട് തണ്ട്
വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം നോക്കാം
ചെമ്മീന്‍ നല്ലതു പോലെ വൃത്തിയായി കഴുകിയ ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് ചെറുനാരങ്ങ നീര് എന്നിവയെല്ലാം കൂടി അരച്ച് ചെമ്മീനില്‍ പുരട്ടി മാറ്റി വെയ്ക്കുക. ഇത് ഒരു മണിക്കൂര്‍ എങ്കിലും ഇരിക്കട്ടെ എന്നാലെ നന്നായി മസാല പിടിക്കൂ
ഒരു മണിക്കൂറിനു ശേഷം ഒരു പാന്‍ അടുപ്പത് വച്ച് എണ്ണ ചൂടാക്കി ഇതിലേക്ക് മസാല ചേര്‍ത്ത് വച്ച ചെമ്മീനിട്ട് വറുത്തെടുക്കാം.ഒരുപാട് ഡീപ് ഫ്രൈ വേണ്ട കേട്ടോ ഇനി നമുക്ക് ഇത് ഉലര്‍ത്തി എടുക്കാം
അതിനായിട്ട് ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റണം. എല്ലാം നല്ലതു പോലെ വഴറ്റിയ ശേഷം ബാക്കി വരുന്ന മസാലപ്പൊടികള്‍ ഒരൊന്നായീ ചേര്‍ത്ത് വഴട്ടാം
അതിനു ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങ കൂടി ചേര്‍ക്കാം. ശേഷം തേങ്ങ മൂത്ത് കഴിഞ്ഞാല്‍ വറുത്തു വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കാം .15 മിനിട്ടോളം ഇത് ഇളക്കി വേവിയ്ക്കാം. പിന്നീട് കറി വാങ്ങി വെച്ച് എണ്ണയും കറിവേപ്പിലയും കറിക്കുമുകളില്‍ ഇടാം
സ്വാദിഷ്ടമായ ചെമ്മീന്‍ ഉലര്‍ത്ത് തയ്യാര്‍
ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.