ഇന്ന് നമുക്ക് പൊടിയരി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് പൊടിയരി കൊണ്ട് എങ്ങിനെ ഉപ്പുമാവ് ഉണ്ടാക്കാമെന്നു നോക്കാം..ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് …നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് .ഇതിനാവശ്യം ഉള്ളത്

പൊടിയരി – ഒരു കപ്പു
സവാള – ഒരെണ്ണം
പച്ചമുളക് – രണ്ടെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ക്യാരറ്റ് – ഒരു കഷണം
ബീന്‍സ് – മൂന്നെണ്ണം
ഗ്രീന്‍ പീസ്‌ -ഒരു പിടി
കടുക് – ഒരു ടിസ്പൂണ്‍
ഉഴുന്ന് പരിപ്പ് – ഒരു ടിസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പു – ആവശ്യത്തിനു

ആദ്യം തന്നെ പൊടിയരി നന്നായി കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കണം
അടുത്തതായി ഇഞ്ചി – ഒരു ചെറിയ കഷണം
ക്യാരറ്റ് – ഒരു കഷണം
ബീന്‍സ് – മൂന്നെണ്ണം
ഗ്രീന്‍ പീസ്‌ -ഒരു പിടി ഇതെല്ലാം കൂടി ഒന്ന് അല്പം ഉപ്പിട്ട് വേവിച്ചു വയ്ക്കുക

അതിനുശേഷം സവാള പൊടിയായി അരിഞ്ഞു എടുക്കണം ,പച്ചമുളകും,ഇഞ്ചിയും കൂടി ഇങ്ങിനെ പൊടിയായി അരിഞ്ഞു വയ്ക്കുക ..അതിനുശേഷം രണ്ടു കപ്പു വെള്ളം നന്നായി തിളപ്പിക്കാന്‍ വയ്ക്കുക
ഇനി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ..അതിനു ശേഷം ഒരു ടിസ്പൂണ്‍ ഉഴുന്ന് ഇട്ടു പൊട്ടിക്കുക..ഇനി കറിവേപ്പില , വറ്റല്‍ മുളക് രണ്ടെണ്ണം ഒന്ന് ചെറുതാക്കി ഇട്ടു മൂപ്പിക്കുക …ഇനി ഇതിലേയ്ക്ക് പൊടിയായി അരിഞ്ഞ സവാളയും , പച്ചമുളകും ,ഇഞ്ചിയും കൂടി ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക ഇനി ഇതിലേയ്ക്ക് കഴുകി വാരി വച്ചിരിക്കുന്ന പൊടിയരി ഇട്ടു കുറച്ചു സമയും വറുക്കുക.
അതിനു ശേഷം വേവിച്ച പച്ചക്കറികള്‍ കൂടി ഇതിലേയ്ക്ക് ഇടണം അതിനു ശേഷം ഇതിലേയ്ക്ക് രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കണം. ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക ..ഇത് നന്നായി തിളച്ചു അരി വേവാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് ഇളക്കണം വെള്ളം നന്നായി വറ്റുന്നത് വരെ വേവിക്കുക ..ഇടയ്ക്ക് ഇളക്കി കൊടുക്കുക നന്നായി വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം ..രുചികരമായ പൊടിയരി ഉപ്പുമാവ് റെഡി

ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നതാണ്..പൊടിയരി ഇല്ലെങ്കില്‍ മുഴുവന്‍ അരി ഒന്ന് മിക്സിയില്‍ ഇട്ടു പൊടിച്ചു എടുത്താല്‍ പൊടിയരി ആയി …സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കൊക്കെ നമുക്ക് ഉണ്ടാക്കി കൊടുക്കാവുന്നതും ആണ് ഇത് ..കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം

ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

കബ്സ ഉണ്ടാക്കാം ഈസിയായി