മുട്ട അച്ചാര്‍ ഉണ്ടാക്കാം

Advertisement

നമ്മള്‍ പലതരം അച്ചാര്‍ ഉണ്ടാക്കാറുണ്ട് അല്ലെ ഇന്ന് നമുക്ക് ഒരു വെറൈറ്റി അച്ചാര്‍ ഉണ്ടാക്കാം മുട്ട അച്ചാര്‍ …നമുക്ക് നോക്കാം ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യം

മുട്ട – പത്തെണ്ണം
വെളിച്ചെണ്ണ – 200 ml
വറ്റല്‍ മുളക് – നാലെണ്ണം
കടുക് – ആവശ്യത്തിനു
ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – അഞ്ചെണ്ണം
മഞ്ഞപൊടി – ഒരു നുള്ള്
കറിവേപ്പില – ആവശ്യത്തിനു
മുളക് പൊടി – നാല് ടേബിള്‍ സ്പൂണ്‍
കടുക് പൊടി – ഒരു ടിസ്പൂണ്‍
ഉലുവ പൊടി – രൌ ടിസ്പൂണ്‍
പഞ്ചസാര – ഒരു ടിസ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
വിനിഗര്‍ – കാല്‍ കപ്പ്‌

തയ്യാറാക്കേണ്ട വിധം
മുട്ട നന്നായി പുഴുങ്ങി എടുക്കണം സാധാരണ മുട്ട പുഴുങ്ങുന്നതിലും കൂടുതല്‍ നേരം ഈ മുട്ട വേവിക്കണം ..അതിനുശേഷം നന്നായി ചൂട് ആറിയ ശേഷം മുട്ട തോട് കളഞ്ഞു എടുത്തിട്ട് ഒരു മുട്ടയെ എട്ടു കഷണങ്ങള്‍ ആയി മുറിച്ച് എടുക്കണം ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതില്‍ കാല്‍ ഭാഗം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മുട്ട അതില്‍ ഇട്ടു നന്നായി വറുത്തു എടുക്കണം ഇത് പാത്രത്തില്‍ നിന്നും കോരി എടുത്തു മാറ്റി വയ്ക്കണം …ഇനി ഈ ചട്ടിയില്‍ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടിസ്പൂണ്‍ കടുക് ഇട്ടു പൊട്ടിക്കാം അതിനു ശേഷം നാല് വറ്റല്‍ മുളക് കീറിയിട്ടു
മൂപ്പിക്കണം …ഒരു തണ്ട് കറിവേപ്പില കൂടി ചേര്‍ക്കാം ഇതൊന്നു മൂപ്പിക്കണം ഇനി ഇതിലേയ്ക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, അഞ്ചു പച്ചമുളക് ചെറുതായി അറിഞ്ഞതും , വെളുത്തുള്ളി ഒരു തുടം ചതച്ചു എടുത്തതും കൂടി ഇതില്‍ ഇട്ടു മൂപ്പിക്കുക. ഇനി ഇതില്‍ അല്പം മഞ്ഞപൊടി ചേര്‍ക്കണം , നാല് ടേബിള്‍ സ്പൂണ്‍ മുളക് പൊടി , കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക ഇനി ഇതിലേയ്ക്ക് മുട്ട ചേര്‍ത്ത് നന്നായി ഇളക്കാം..ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ ഉലുവ പൊടിച്ചതും ,ഒരു ടിസ്പൂണ്‍ കടുക് പൊടിച്ചതും ചേര്‍ക്കാം …നന്നായി ഇളക്കാം ഇനി അര ടിസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം ..ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് കാല്‍ കപ്പു വിനിഗര്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കാം ഇത് ഒന്ന് കുറുകി വരുന്നവരെ വേവിക്കാം അതിനുശേഷം ഇറക്കി വയ്ക്കാം . മുട്ട അച്ചാര്‍ റെഡി

ഈ അച്ചാര്‍ മൂന്നാല് ദിവസത്തിന് ശേഷം ഉപയോഗിക്കാം …ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും
ഇതിഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം