ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം കരാഞ്ചി എന്നാണു പേര് ഇത് ഒരു അച്ചില്‍ ആണ് ഉണ്ടാക്കി എടുക്കുന്നത് കരാഞ്ചി അച്ചു കടകളില്‍ വാങ്ങാന്‍ കിട്ടും..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് ഉണ്ടാക്കുമായിരുന്നു ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
നെയ്യ് – 5 ടീസ്പൂൺ
മൈദ – 2 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
റവ – 1/2 കപ്പ്
റവ പാലില്‍ കുറുക്കി എടുത്തത് – 200 ഗ്രാം
കശുവണ്ടി – 1/2 കപ്പ് അരിഞ്ഞത്
ബദാം – 1/2 കപ്പ് അരിഞ്ഞത്
ഉണക്കമുന്തിരി – 15-18
പൊടിച്ച പഞ്ചസാര – 3/4 കപ്പ്
ഏലക്ക പൊടി – 1/2 ടേബിൾ സ്പൂൺ
പൊരിക്കാൻ വേണ്ട എണ്ണ
ആദ്യം തന്നെ
ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക.
നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക.
2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക. അതിനുശേഷം
നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക. ( പൂരിയുടെ പരുവത്തില്‍ മാവ് കുഴയ്ക്കുക )
ഇനി റവ ഒരു പാനിൽ വച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാൻ വയ്ക്കുക.
ഇനി ഈ പാനിലേക്ക് മാവ് കുറുക്കി എടുത്തത് ചേർക്കുക.
അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക.
മാവ് പാത്രത്തില്‍ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക. അതിനുശേഷം അടുപ്പില്‍ നിന്നും മാറ്റി
തണുക്കാൻ വയ്ക്കുക.
അതിനുശേഷം ഒരു പാനില്‍ അര ടിസ്പൂണ്‍ നെയ്യ ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പും .ബദാമും . കിസ്മിസ് എന്നിവചെര്‍ത്തു വറുത്തു എടുക്കുക
ഇനി ഒരു പാത്രത്തില്‍ കുറുക്കിയെടുത്ത മാവ് എടുത്തു അതിലേയ്ക്ക് ..വറുത്തെടുത്ത അണ്ടിപ്പരിപ്പ് .കിസ്മിസ് .ഏലക്കായ.പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക ഈ കൂട്ട് ഫില്ലിങ്ങിന് ഉള്ളതാണ്
ഇനി കരാഞ്ചി ഉണ്ടാക്കാം അതിനായി കുറച്ചു മാവ് കയ്യിലെടുത്തു ഉരുള ആക്കി പൂടിയ്ക്ക് പരതുന്നപോലെ പരത്തിയെടുക്കുക ( അച്ചിനേക്കാൾ അല്പം വലുതായി പരത്തുക.എന്നാൽ മാത്രമേ ശരിയായ ഷേപ്പ് കിട്ടുകയുള്ളൂ) കരാഞ്ചി അച്ചില്‍ അല്പം എണ്ണ പുരട്ടണം എന്നിട്ട് പരാതിയ മാവ് അതില്‍ വയ്ക്കുക ഇനി ഫില്ലിംഗ് കൂട്ട് നടുക്ക് വയ്ക്കുക ( കൂടുതല്‍ വയ്ക്കണ്ട കുറച്ചു മതി ) ഇനി അച്ചു അടച്ചിട്ടു അതിന്‍റെ വശങ്ങള്‍ നന്നായി അമര്‍ത്തുക പുറത്തുള്ള മാവ് കൈകൊണ്ടു അടര്‍ത്തി മാറ്റുക ..അതിനുശേഷം വശങ്ങള്‍ ഒന്നുകൂടി അമര്‍ത്തി അച്ചു തുറന്നു കരാഞ്ചി പുറത്തു എടുക്കാം .ഇത് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ (എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം.)ഓരോന്നായി എണ്ണയില്‍ ഇട്ടു വറുക്കാം (ചെറിയ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും )
വെന്തു കഴിഞ്ഞാല്‍ കോരി എടുക്കാം
ഇത് വളരെ സ്വാദിഷ്ട്ടമായ ഒന്നാണ് ..ഇനി നിങ്ങള്‍ക്ക് ഇതിന്റെ അച്ചു കിട്ടിയില്ല എങ്കില്‍ ഇതിന്റെ അരികു ഒരു ഫോര്‍ക്ക് വച്ചിട്ട് നന്നായി പ്രസ് ചെയ്തു എടുത്താല്‍ മതി
ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.