ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

Advertisement

ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഇളയ ഇടത്തരം കോഴി ഒന്ന്
മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
ചെറിയ ഉള്ളി പത്തെണ്ണം
വെളുത്തുള്ളി പത്തല്ലി
ഇഞ്ചി ഒരു കഷണം
മുട്ട ഒന്ന്
ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
ചുവപ്പ് കളര്‍ കുറച്ച്
എണ്ണ, ഉപ്പ് ആവശ്യത്തിന്

നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം ..ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം ..ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം..അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക. ചിക്കന്‍ ഫ്രൈ റെഡി

തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍
================================
ചിക്കന്‍ (ചെറുതാക്കി മുറിച്ചത്) ഒരു കിലോ
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍ ( എരിവിനു അനുസരിച്ച് ചേര്‍ത്തോ നമ്മള്‍ ഇതില്‍ മുളക് പൊടി ഒന്നും ചേര്‍ക്കുന്നില്ല )
മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത് ഒരു മുറി തേങ്ങയുടേത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒന്നര ടേബിള്‍സ്പൂണ്‍
സവാള (ചെറുതാക്കി മുറിച്ചത്) ഒന്ന്
കറിവേപ്പില, എണ്ണ, ഉപ്പ് ആവശ്യത്തിന്്
ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിനു

ചിക്കന്‍ മഞ്ഞപ്പൊടി ,കുരുമുളക്, മല്ലിപ്പൊടി ,തേങ്ങാ കൊത്ത് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഉപ്പും ഒരു അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ക്കുക ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ വെള്ളം എല്ലാം വറ്റിച്ചു എടുക്കണം
അതിനുശേഷം ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി ചിക്കന്റെ നിറം മാറുമ്പോള്‍ ഇറക്കുക.
തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍ റെഡി

എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി